Tuesday, May 22, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.15 AM

ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്‌ഥാപനം

uploads/news/2017/04/96272/iis-b.jpg

ന്യൂഡല്‍ഹി: ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയന്‍സി(ഐ.ഐ.എസ്‌സി)നെ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്‌ഥാപനമായി കേന്ദ്രമാനവശേഷി വികസന മന്ത്രാലയം തെരഞ്ഞെടുത്തു. ലോകത്തിലെ ഏറ്റവും മുന്തിയ പത്തു വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ പട്ടികയില്‍ എട്ടാംസ്‌ഥാനവുമായി ഐ.ഐ.എസ്‌സി. നേരത്തേ ഇടംപിടിച്ചിരുന്നു.
നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ റാങ്കിങ്‌ ഫ്രെയിംവര്‍ക്ക്‌(എന്‍.ഐ.ആര്‍.എഫ്‌)പുറത്തുവിട്ട മികച്ച 10 വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ പട്ടികയില്‍ ഏഴ്‌ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌സ്‌ ഓഫ്‌ ടെക്‌നോളജി(ഐ.ഐ.ടി)കളും ഉള്‍പ്പെടുന്നു. ഇതിനു പുറമെ ബനാറസ്‌ ഹിന്ദു യൂണിവേഴ്‌സിറ്റി (ബി.എച്ച്‌.യു)യും ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി(ജെ.എന്‍.യു)യും പട്ടികയിലുണ്ടെന്നു കേന്ദ്രമന്ത്രി പ്രകാശ്‌ ജാവദേക്കര്‍ അറിയിച്ചു.
മുന്‍വര്‍ഷത്തില്‍നിന്നു വ്യത്യസ്‌തമായി ഇത്തവണ ഓവറോള്‍, കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍, മാനേജ്‌മെന്റ്‌, എന്‍ജിനീയറിങ്‌ എന്നിങ്ങനെ അഞ്ചു വിഭാഗമായി തിരിച്ചായിരുന്നു മികച്ച സ്‌ഥാപനങ്ങളെ തെരഞ്ഞെടുത്തത്‌. ഇതില്‍ ഓവറോളാണ്‌ ഐ.ഐ.എസ്‌സിക്ക്‌ ലഭിച്ചത്‌. കഴിഞ്ഞതവണ മൂന്നാം സ്‌ഥാനത്തായിരുന്ന ജെ.എന്‍.യു. ഇക്കുറി യൂണിവേഴ്‌സിറ്റി വിഭാഗത്തില്‍ രണ്ടാംസ്‌ഥാനത്തെത്തി. എന്നാല്‍, വര്‍ഷങ്ങളായി വിവാദത്തില്‍ നിറഞ്ഞുനില്‍ക്കുന്ന ജെ.എന്‍.യുവിന്‌ ഓവറോളില്‍ ആറാം സ്‌ഥാനമാണുള്ളത്‌.
ഐ.ഐ.എം. അഹമ്മദാബാദും ഐ.ഐ.എം. ബംഗളുരുവുമാണ്‌ മികച്ച മാനേജ്‌മെന്റ്‌ സ്‌ഥാപനങ്ങള്‍. എന്‍ജിനീയറിങ്‌ വിഭാഗത്തില്‍ ഐ.ഐ.ടി. മദ്രാസാണ്‌ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്‌ഥാപനം. ഓവറോള്‍ വിഭാഗത്തില്‍ മികവിന്റെ കേന്ദ്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ട 100 സ്‌ഥാപനങ്ങളില്‍ 47-ാമതുള്ള കേരള സര്‍വകലാശാലയാണ്‌ കേരളത്തില്‍നിന്നുള്ള സ്‌ഥാപനങ്ങളില്‍ റാങ്കിങ്ങില്‍ മുന്നിലെത്തിയത്‌. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പേസ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി 56-ാമതും കോഴിക്കോട്‌ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ 85-ാമതും എത്തിയപ്പോള്‍ കാലിക്കറ്റ്‌ സര്‍വകലാശാല 93-ാം സ്‌ഥാനത്തെത്തി.
സര്‍വകലാശാലകളുടെ ഗണത്തില്‍ കേരള 29-ാമതും ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പേസ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി 35-ാമതും കാലിക്കറ്റ്‌, എം.ജി. സര്‍വകലാശാലകള്‍ 57-ാം സ്‌ഥാനവും നേടിയപ്പോള്‍ കുസാറ്റിന്‌ 86-ാം സ്‌ഥാനമാണുള്ളത്‌.

Ads by Google
Tuesday 04 Apr 2017 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW