Tuesday, November 13, 2018 Last Updated 3 Min 36 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.14 AM

പി.എസ്‌.സി. അറിയിപ്പ്‌

തിരുവനന്തപുരം: ഐ.എസ്‌.എം./ഐ.എം.എസ്‌./ആയുര്‍വേദ വിഭാഗങ്ങളില്‍ ഫാര്‍മസിസ്‌റ്റ്‌ ഗ്രേഡ്‌ 2 (ആയുര്‍വേദ) (എന്‍.സി.എ.), ഡ്രഗ്‌സ്‌ കണ്‍ട്രോള്‍ വകുപ്പിലെ ഡ്രഗ്‌സ്‌ ഇന്‍സ്‌പെക്‌ടര്‍ നിയമനങ്ങള്‍ക്കു ചുരുക്കപ്പട്ടിക ഉടന്‍.
പൊതുമരാമത്ത്‌ വകുപ്പില്‍ ആലപ്പുഴയില്‍ ലൈന്‍മാന്‍ (ഇലക്‌ട്രിക്കല്‍ വിംഗ്‌), വിവിധ കമ്പനി/ബോര്‍ഡ്‌/കോര്‍പ്പറേഷനുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്‌റ്റന്റ്‌, വിവിധ വകുപ്പുകളില്‍ ലാസ്‌റ്റ്‌ ഗ്രേഡ്‌ സെര്‍വന്റ്‌സ്‌ (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍നിന്നുള്ള പ്രത്യേക നിയമനം), ടൗണ്‍ ആന്‍ഡ്‌ കണ്‍ട്രി പ്ലാനിങ്‌ വകുപ്പില്‍ ഡ്രാഫ്‌റ്റ്‌സ്‌മാന്‍ ഗ്രേഡ്‌ 2/ടൗണ്‍ പ്ലാനിങ്‌ സര്‍വേയര്‍ ഗ്രേഡ്‌ 2 (പട്ടികജാതി/പട്ടികവര്‍ഗക്കാരില്‍നിന്നുള്ള പ്രത്യേക നിയമനം) എന്നീ തസ്‌തികകളിലേക്കു സാധ്യതാപട്ടിക ഉടന്‍ പ്രസിദ്ധീകരിക്കാനും പി.എസ്‌.സി. യോഗം തീരുമാനിച്ചു.
ഹോമിയോപ്പതി വകുപ്പില്‍ നഴ്‌സ്‌ ഗ്രേഡ്‌ 2 (ഹോമിയോ) തസ്‌തികയുടെ അഭിമുഖം നടത്തി തെരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാക്കും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ (ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ക്ലോത്തിങ്‌ ആന്‍ഡ്‌ എംബ്രോയിഡറി,
കോസ്‌മറ്റോളജി ആന്‍ഡ്‌ ബ്യൂട്ടിപാര്‍ലര്‍ മാനേജ്‌മെന്റ്‌, ടെക്‌സൈ്‌റ്റല്‍ വീവിങ്‌, ഫിസിയോതെറാപ്പി, ഡെന്റല്‍ ടെക്‌നോളജി, ക്രഷ്‌ ആന്‍ഡ്‌ പ്രീസ്‌കൂള്‍ മാനേജ്‌മെന്റ്‌), ഇന്‍ഫര്‍മേഷന്‍ ആന്റ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പില്‍ അസിസ്‌റ്റന്റ്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (എന്‍.സി.എ.-എസ്‌.സി), കേരള സേ്‌റ്ററ്റ്‌ ഹാന്‍ഡ്‌ലൂം വീവേര്‍സ്‌ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റിയില്‍ വീവിങ്‌ മാസ്‌റ്റര്‍ (ഹാന്‍ടെക്‌സ്‌) തസ്‌തികയിലേക്ക്‌ (കാറ്റഗറി നമ്പര്‍ 21/2016 ജനറല്‍, കാറ്റഗറി നമ്പര്‍ 22/2016 സൊസൈറ്റി വിഭാഗം) ഓണ്‍ലൈന്‍ പരീക്ഷ വൈകാതെ നടത്തും.
കേരള അഗ്രോ ഇന്‍ഡസ്‌ട്രീസ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ പ്യൂണ്‍ തസ്‌തികയുടെ ഒഴിവ്‌ വിവിധ കമ്പനി/കോര്‍പ്പറേഷന്‍/ബോര്‍ഡിലേക്കുള്ള റാങ്ക്‌ ലിസ്‌റ്റില്‍ നിന്ന്‌ നികത്താനും തീരുമാനമായി.
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജ്യോഗ്രഫി ജൂനിയര്‍ (എന്‍.സി.എ.-എല്‍.സി.) അഭിമുഖം മാത്രം നടത്തി സെലക്ഷന്‍ നടപടി പൂര്‍ത്തീകരിക്കും. സാമൂഹിക നീതി വകുപ്പില്‍ ഐ.സി.ഡി.എസ്‌. സൂപ്പര്‍വൈസര്‍ തസ്‌തികയിലേക്കു ചുരുക്കപ്പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും.
കമ്പനി/ബോര്‍ഡ്‌/കോര്‍പ്പറേഷന്‍സ്‌/അതോറിറ്റീസ്‌/സൊസൈറ്റികളില്‍ ഡ്രൈവര്‍ ഗ്രേഡ്‌ 2/ഡ്രൈവര്‍ എല്‍.ഡി.വി. തസ്‌തികയിലേക്കു പ്രായോഗിക പരീക്ഷ നടത്താനും പി.എസ്‌.സി. യോഗത്തില്‍ തീരുമാനമായി.

Ads by Google
Tuesday 04 Apr 2017 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW