Sunday, November 05, 2017 Last Updated 9 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 01.12 AM

ശബരിമല: ആധാരശിലാസ്‌ഥാപന ഘോഷയാത്ര നാളെ തുടങ്ങും

uploads/news/2017/04/96270/re5.jpg

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ സ്വര്‍ണ കൊടിമരത്തിന്റെ ആധാരശിലാസ്‌ഥാപനം ഏഴിന്‌ നടക്കും. രാവിലെ 10.45 നു തന്ത്രി കണ്‌ഠര്‌ രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ആണ്‌ ചടങ്ങ്‌ തുടങ്ങുക. ആധാരശിലയും വഹിച്ചുള്ള ഘോഷയാത്ര നാളെ രാവിലെ 9.30 ന്‌ ചെങ്ങന്നൂര്‍ തൃച്ചിറ്റാറ്റ്‌ മഹാവിഷ്‌ണു ക്ഷേത്രത്തില്‍നിന്ന്‌ ആരംഭിക്കും.
വിവിധ ക്ഷേത്രങ്ങളിലൂടെ വൈകിട്ട്‌ പമ്പയിലും രാത്രി സന്നിധാനത്തുമെത്തുമെന്ന്‌ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്‌ണന്‍ അറിയിച്ചു.
9.161 കിലോഗ്രാം സ്വര്‍ണമാണു കൊടിമര നിര്‍മാണത്തിനു വേണ്ടത്‌. 3.29 കോടി രൂപയുടെ എസ്‌റ്റിമേറ്റാണ്‌ കൊടിമര നിര്‍മാണത്തിനായി തയാറാക്കിയത്‌. ഈ തുക ഹൈദരാബാദ്‌ ആസ്‌ഥാനമായുള്ള ഫീനിക്‌സ്‌ ഇന്‍ഫ്രാ സ്‌ട്രക്‌ചര്‍ എന്ന സ്‌ഥാപനം നല്‍കി.
ഈ തുക ധ്വജനിര്‍മാണത്തിനായി രൂപീകരിച്ച അക്കൗണ്ടില്‍ നിക്ഷേപിച്ചു. കൊടിമരത്തിനായി 2015 സെപ്‌റ്റംബര്‍ 16 നു മുറിച്ചെടുത്ത തേക്കുതടി പമ്പയില്‍ എണ്ണത്തോണിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.
ധ്വജ നിര്‍മാണത്തിന്‌ വേണ്ട ചെമ്പുപറ, വെണ്ടയം, അനുബന്ധഭാഗങ്ങള്‍ എന്നിവയുടെ പണികള്‍ പരുമലയില്‍ അനന്തന്‍ ആചാരിയുടെ നേതൃത്വത്തിലും പഞ്ചവര്‍ഗം, ആധാരശില എന്നിവയുടെ പണികള്‍ ചെങ്ങന്നൂര്‍ സദാശിവന്‍ ആചാരിയുടെ പണിശാലയിലും പൂര്‍ത്തിയാക്കി. അഷ്‌ടദിക്‌ പാലകര്‍, വാഹനം എന്നിവയുടെ പണി പൂര്‍ത്തിയായി വരുന്നു.
ധ്വജനിര്‍മാണത്തിന്‌ ആവശ്യമായ തങ്കം കൊച്ചി കസ്‌റ്റംസ്‌ ഓഫീസില്‍നിന്നു വാങ്ങി ആറന്മുള ദേവസ്വം സ്‌ട്രോങ്‌ റൂമില്‍ സൂക്ഷിച്ചിട്ടുണ്ട്‌.
ഇത്‌ പമ്പയില്‍ എത്തിച്ച്‌ ഒമ്പതിന്‌ സ്വര്‍ണപണികള്‍ തുടങ്ങുും.
ജൂണ്‍ 25 നാണു കൊടിമര പ്രതിഷ്‌ഠ. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കമ്മിഷണര്‍ എ.എസ്‌.പി കുറുപ്പ്‌, ചീഫ്‌ എന്‍ജിനീയര്‍ ജനറല്‍ ജി. മുരളീകൃഷ്‌ണന്‍, തിരുവാഭരണം കമ്മിഷണര്‍ എസ്‌. പാര്‍വതി എന്നിവര്‍ നേതൃത്വം വഹിക്കും.

Ads by Google
Tuesday 04 Apr 2017 01.12 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW