Thursday, June 29, 2017 Last Updated 3 Min 55 Sec ago English Edition
Todays E paper
Tuesday 04 Apr 2017 01.11 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ ?(4)

uploads/news/2017/04/96269/nithyam.jpg

അശ്വതി : ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗീകമായി നടപ്പാകുന്നതാണ്‌. ധനലാഭവും പ്രവര്‍ത്തന വിജയവും കൈവരും.
ഭരണി: നിങ്ങളുടെ രാശിയില്‍ ഗൂഢമായ പലവിധ ദോഷകലകളും കാണുന്നു. അതീവ ജാഗ്രത പാലിക്കുക.
കാര്‍ത്തിക: നിങ്ങളുടെ പ്രവൃത്തി മണ്ഡലത്തില്‍ വളരെ നേട്ടങ്ങള്‍ ഉണ്ടാകും. ധനസമൃദ്ധി കാണുന്നു.
രോഹിണി : ഉദ്ദിഷ്‌ടകാര്യസിദ്ധിയുണ്ടാകും. നൂതനസംരഭങ്ങള്‍ക്ക്‌ ശ്രമിക്കുന്നതാണ്‌.
മകയിരം: നിങ്ങള്‍ പരിശ്രമിക്കുന്ന അനേകം കാര്യങ്ങള്‍ ഇന്ന്‌ യാഥാര്‍ത്ഥ്യമായി തീരുന്നതാണ്‌.
തിരുവാതിര: വളരെ സന്തോഷപ്രദായകമായ ഒരു പുതിയ സൗഹൃദമോ പ്രണയമോ ഉടലെടുത്തേക്കാം.
പുണര്‍തം: ഉദ്ദിഷ്‌ടകാര്യസിദ്ധി ഫലമാകുന്നു. പ്രവര്‍ത്തന രംഗത്ത്‌ വളരെ അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരും.
പൂയം: ധനനഷ്‌ടം, ഇച്‌ഛാഭംഗം, മനക്ലേശം ഇവ അനുഭവപ്പെടും. ഉച്ചക്കു ശേഷം മാറ്റമുണ്ടകുന്നതാണ്‌.
ആയില്യം: യാത്രാക്ലേശം, അലച്ചില്‍, ധനനഷ്‌ടങ്ങള്‍ ഇവയ്‌ക്കു സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക.
മകം: ധനലാഭമുണ്ടാകും. നിങ്ങളുടെ രാശിമണ്ഡലത്തില്‍ അപൂര്‍വ്വ രാജയോഗം കാണുന്നു.
പൂരം: പ്രവര്‍ത്തനങ്ങളില്‍ മന്ദത അനുഭവപ്പെടും. കലേശം, വിവിധ പ്രയാസങ്ങള്‍ ഇവയ്‌ക്കു സാധ്യത.
ഉത്രം: നിങ്ങളുടെ ആരൂഢത്തില്‍ വളരെ ഗൂഢമായ ചില ദോഷസാന്നിധ്യകലകള്‍ കാണുന്നു. ശ്രദ്ധിക്കുക.
അത്തം: ദീര്‍ഘനാളായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കന്നതാണ്‌. രാശിയില്‍ സൗഭാഗ്യയോഗം കാണുന്നു.
ചിത്തിര: നൂതനസംരഭങ്ങള്‍ നടത്തുവാന്‍ ശ്രമിക്കുന്നതാണ്‌. വളരെ കരുതലോടെ ധനമിടപാടുകള്‍ ചെയ്യുക.
ചോതി: നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകാവുന്ന ഒരു ഗുരുസംഗമം നടന്നേക്കാം.
വിശാഖം: ഉദ്ദിഷ്‌ടകാര്യസിദ്ധിക്കു തടസ്സമുണ്ടാകും. ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം ഇവ കാണുന്നു.
അനിഴം: യാത്രാക്ലേശവും, അലച്ചിലും ഉണ്ടാകും. കര്‍മ്മമേഖലയില്‍ നിന്നും മാറി ചിന്തിക്കും. പുതിയ സംരംഭം തുടങ്ങും
തൃക്കേട്ട: ധനനഷ്‌ടങ്ങള്‍ വരാന്‍ സാധ്യത കാണുന്നു. ധനമിടപാടുകള്‍ ശ്രദ്ധിച്ചു നടത്തുക. സര്‍വ്വകാര്യ പ്രതിബന്ധം ഉണ്ടായേക്കും.
മൂലം: ഉദ്ദിഷ്‌ടകാര്യസിദ്ധി കാണുന്നു. ധനപരമായ നേട്ടങ്ങള്‍ അനുഭവപ്പെടും. നൂതന സംരംഭം തുടങ്ങും.
പൂരാടം: പ്രവര്‍ത്തനങ്ങളില്‍ മികവ്‌ കാട്ടും. നിങ്ങളുടെ രാശിയില്‍ അപൂര്‍വ്വ രാജയോഗം കടന്നുവരുന്നതായി കാണുന്നു
ഉത്രാടം: നിങ്ങളുടെ ആരൂഢം നന്നായി പരിശോധിപ്പിച്ച്‌ വേണ്ടതു ചെയ്യേണ്ടത്‌ ആവശ്യമായി കാണുന്നു.
തിരുവോണം: ധനനഷ്‌ടങ്ങള്‍, ഇച്‌ഛാഭംഗം, മനോമാന്ദ്യം, ഇവയ്‌ക്കു സാധ്യത. ഉച്ചയ്‌ക്കു ശേഷം ഗുണകരമായ മാറ്റങ്ങള്‍.
അവിട്ടം: നൂതന സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും. പ്രവര്‍ത്തനവിജയവും ധനസമൃദ്ധിയും ഉണ്ടാകും.
ചതയം: യാത്രാക്ലേശം, അലച്ചില്‍ ഇവ വര്‍ധിക്കും. കടബാധ്യതകള്‍ വര്‍ദ്ധിക്കാതെ ശ്രദ്ധിക്കുക.
പൂരുരുട്ടാതി: നിങ്ങളുടെ ജീവിതത്തില്‍ വലിയമാറ്റങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു പുതിയ സൗഹൃദത്തിനു സാധ്യത കാണുന്നു
ഉതൃട്ടാതി: ഉദ്ദിഷ്‌ടകാര്യസിദ്ധി, സര്‍വ്വവിധത്തിലുമുള്ള പുരോഗതി ഇവ ഉണ്ടാകുന്നതിനു സാധ്യത.
രേവതി: പ്രവര്‍ത്തനരംഗത്ത്‌ പലവിധ നഷ്‌ടങ്ങള്‍ ഉണ്ടാകാനിടയുള്ളതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുക.

അനില്‍, പെരുന്ന
9847531231

Ads by Google
Tuesday 04 Apr 2017 01.11 AM
YOU MAY BE INTERESTED
TRENDING NOW