Tuesday, April 04, 2017 Last Updated 13 Min 56 Sec ago English Edition
Todays E paper
Tuesday 04 Apr 2017 12.25 AM

നാലാമതും പി. എസ.്‌ ജി

uploads/news/2017/04/96253/7s.jpg

ലിയോണ്‍: ഫ്രഞ്ച്‌ ലീഗ്‌ കപ്പില്‍ പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌ന് എതിരില്ല. തുടര്‍ച്ചയായ നാലാം തവണയും പി.എസ്‌.ജി. ലീഗ്‌ കപ്പില്‍ മുത്തുമിട്ടു.
കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ കരുത്തരായ മൊണോക്കോയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തകര്‍ത്താണ്‌ പി.എസ്‌.ജി. ജേതാക്കളായത്‌.
ലീഗ്‌ കപ്പ്‌ ചരിത്രത്തില്‍ അവരുടെ ഏഴാം കിരീടമാണിത്‌.
പ്ലേമേക്കര്‍ അര്‍ജന്റീനയുടെ എയ്‌ഞ്ചല്‍ ഡി മരിയയുടെ മിന്നുന്ന പ്രകടനമാണ്‌ പി.എസ്‌.ജിക്ക്‌ തുണയായത്‌.
ഒരു ഗോള്‍ നേടിയ മരിയ രണ്ടു ഗോളുകള്‍ക്കു വഴിയൊരുക്കുകയും ചെയ്‌തു. മത്സരത്തില്‍ ഇരട്ടഗോളുകള്‍ നേടിയ യുറുഗ്വായ്‌ താരം എഡിന്‍സണ്‍ കവാനിയും പി.എസ്‌.ജിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ പി.എസ്‌.ജി. ലീഡ്‌ നേടിയിരുന്നു.
മരിയയുടെ പാസില്‍ നിന്ന്‌ ജര്‍മന്‍ യുവതാരം ജൂലിയന്‍ ഡ്രാക്‌സ്ലറാണ്‌ അവര്‍ക്കായി ആദ്യ ഗോള്‍ നേടിയത്‌.
എന്നാല്‍ മൊണോക്കോ വിട്ടുകൊടുക്കാന്‍ തയാറല്ലായിരുന്നു. 27-ാം മിനിറ്റില്‍ അവര്‍ തോമസ്‌ ലെമാറിലൂടെ സമനില പിടിച്ചു.
പക്ഷേ അതു നിലനിര്‍ത്താന്‍ അവര്‍ക്കായില്ല. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ്‌ ശേഷിക്കെ ഡ്രാക്‌സ്ലറുടെ പാസില്‍ നിന്ന്‌ മരിയ പി.എസ്‌.ജിക്ക്‌ വീണ്ടും ലീഡ്‌ സമ്മാനിച്ചു.
രണ്ടാം പകുതിയില്‍ മൊണോക്കോ നിറം മങ്ങിയപ്പോള്‍ 54-ാം മിനിറ്റിലും 90-ാം മിനിറ്റിലും ലക്ഷ്യം കണ്ട എഡിന്‍സണ്‍ കവാനി അവരുടെ വിജയം പൂര്‍ത്തിയാക്കി.

Ads by Google
Tuesday 04 Apr 2017 12.25 AM
YOU MAY BE INTERESTED
TRENDING NOW