Monday, August 21, 2017 Last Updated 55 Min 19 Sec ago English Edition
Todays E paper
Tuesday 04 Apr 2017 12.25 AM

ബാഴ്‌സക്ക്‌ മിന്നും ജയം

uploads/news/2017/04/96251/5s.jpg

മാഡ്രിഡ്‌: സ്‌പാനിഷ്‌ ഫുട്‌ബോള്‍ ലീഗില്‍ വമ്പന്‍മാരായ ബാഴ്‌സലോണയ്‌ക്കും റയാല്‍ മാഡ്രിഡിനും ജയം. നിലവിലെ ചാമ്പ്യന്‍ ബാഴ്‌സലോണ എവേ മത്സരത്തില്‍ ഗ്രനഡയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കാണു തോല്‍പ്പിച്ചത്‌.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആല്‍വ്‌സിനെ ഏകപക്ഷീയമായ മൂന്ന്‌ ഗോളുകള്‍ക്കാണു റയാല്‍ തോല്‍പ്പിച്ചത്‌.
ഗ്രനഡയ്‌ക്കെതിരായ മത്സരത്തില്‍ ലൂയി സുവാരസ്‌, പാകോ അല്‍കാസര്‍, ഐവാന്‍ റാകിറ്റിക്‌, നെയ്‌മര്‍ എന്നിവര്‍ ഗോളടിച്ചു. യോര്‍ഗെ ബോഗയാണ്‌ ഗ്രനഡയ്‌ക്കു വേണ്ടി ഒരു ഗോളടിച്ചത്‌.
ഗ്രനഡയുടെ മെക്‌സിക്കോക്കാരന്‍ ഗോള്‍ കീപ്പര്‍ ഗുലിര്‍മോ ഒച്ചോവയുടെ ഒരു ഡസന്‍ സേവുകളാണ്‌ ബാഴ്‌സലോണയുടെ വിജയ മാര്‍ജിന്‍ നാലില്‍ ഒതുക്കിയത്‌.
സൂപ്പര്‍ താരം ലയണല്‍ മെസിയെ കൂടാതെയാണ്‌ ബാഴ്‌സ കളിക്കാനിറങ്ങിയത്‌. ബാഴ്‌സയ്‌ക്കു വേണ്ടി 100 ഗോള്‍ എന്ന അപൂര്‍വ റെക്കോഡ്‌ സ്വന്തമാക്കാന്‍ നെയ്‌മറിനായി.
ബാഴ്‌സയ്‌ക്കു വേണ്ടി 100 ഗോളടിക്കുന്ന മൂന്നാമത്തെ ബ്രസീലുകാരനാണ്‌ നെയ്‌മര്‍. റിവാള്‍ഡോ (130), എവാറിസ്‌റ്റോ (105) എന്നിവരാണു മുന്‍ഗാമികള്‍. 28 കളികളില്‍നിന്ന്‌ 68 പോയിന്റ്‌ നേടിയ റയാല്‍ മാഡ്രിഡ്‌ ഒന്നാംസ്‌ഥാനത്തു തുടരുകയാണ്‌.
29 കളികളില്‍നിന്ന്‌ 66 പോയിന്റ്‌ നേടിയ ബാഴ്‌സ രണ്ടാംസ്‌ഥാനത്താണ്‌. മൂന്നാംസ്‌ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ്‌ 58 പോയിന്റാണ്‌ നേടിയത്‌.
ആല്‍വ്‌സിനെതിരേ നടന്ന മത്സരത്തില്‍ റയാലിനു വേണ്ടി കാരിം ബെന്‍സൈമ, ഇസ്‌കോ, നാചോ എന്നിവര്‍ ഗോളടിച്ചു.

Ads by Google
Tuesday 04 Apr 2017 12.25 AM
YOU MAY BE INTERESTED
TRENDING NOW