Tuesday, June 19, 2018 Last Updated 20 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 12.25 AM

വിവാദം മാറ്റിവച്ചു പഞ്ചാബ്‌

uploads/news/2017/04/96250/4s.jpg

ഡല്‍ഹിയുടെ കാര്യം പറയുന്നതുപോലെ മികച്ച താരങ്ങളുണ്ടായിട്ടും ഗതിപിടിക്കാതെ പോയ ടീമാണ്‌ പഞ്ചാബ്‌ കിങ്‌സ് ഇലവനും. ടീമിന്റെ മത്സരം നടക്കുമ്പോള്‍ ഗാലറിയില്‍ ഉടമയും ബോളിവുഡ്‌ താരവുമായ പ്രീതി സിന്റയുടെ ആവേശം പോലും കളത്തില്‍ താരങ്ങള്‍ക്കുണ്ടായിട്ടില്ലെന്നാണ്‌ കഴിഞ്ഞ കുറി ഐ.പി.എല്ലിനിടെ കേട്ട തമാശ. ഇക്കുറി ഇതിനെല്ലാം പ്രായശ്‌ചിത്തം ചെയ്യണമെന്ന ലക്ഷ്യമാണ്‌ പഞ്ചാബിനുള്ളത്‌.
വെടിക്കെട്ടു ബാറ്റിങ്ങിന്‌ കഴിവുള്ളവരും മികച്ച ബൗളിങ്ങുമായി തിളങ്ങുന്നവരുമായി സ്വ്‌പനസമാനമായ ടീമാണ്‌ അവരുടേത്‌. പക്ഷേ നിര്‍ണായക സമയങ്ങളില്‍ ഇവരെല്ലാം ഒന്നിച്ചു നിറംമങ്ങുന്നതാണ്‌ കഴിഞ്ഞ സീസണുകളില്‍ കണ്ടത്‌.
ഇത്തവണ കാര്യങ്ങള്‍ എങ്ങനെയാകുമെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു. പ്രകടനത്തില്‍ പിന്നിലാണെങ്കിലും കളത്തിനു പുറത്തെ വിവാദങ്ങളില്‍ പഞ്ചാബ്‌ എന്നും മുന്‍പന്തിയില്‍ തന്നെയായിരുന്നു. ഈ സസീണില്‍ വിവാദങ്ങള്‍ക്ക്‌ വിടപറഞ്ഞു പ്രകടനത്തില്‍ ശ്രദ്ധിക്കാനാണ്‌ പഞ്ചാബ്‌ താരങ്ങളുടെ ശ്രമമെന്നും പറയാം.
ശ്രദ്ധിക്കേണ്ട താരങ്ങള്‍:
ഗ്ലെന്‍ മാക്‌സ് െവല്‍:- വെടിക്കെട്ട്‌ ബാറ്റിങ്ങില്‍ അഗ്രഗണ്യനായ മാക്‌സ് വെല്ലിന്റെ നേതൃത്വത്തിലാണ്‌ പഞ്ചാബ്‌ ഇക്കുറി ഇറങ്ങുന്നത്‌. ന ായകന്റെ ചുമതലാഭാരം മാക്‌സ്വെല്ലിന്റെ ബാറ്റിങ്ങിനെ ബാധിച്ചാല്‍ പഞ്ചാബിന്‌ അത്‌ തിരിച്ചടിയാകും.
ഡേവിഡ്‌ മില്ലര്‍: മാക്‌സ്വെല്‍ കഴിഞ്ഞാ ല്‍ പഞ്ചാബ്‌ ബാറ്റിങ്‌ നിരയിലെ നെടുന്തൂണാക ും മില്ലര്‍. ആക്രമിച്ചു കളിക്കാനും പിടിച്ചു നിന്നു കളിക്കാനും മില്ലര്‍ക്ക്‌ ഒരുപോലെ കഴിവുണ്ട്‌.

Ads by Google
Tuesday 04 Apr 2017 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW