Tuesday, April 04, 2017 Last Updated 22 Min 21 Sec ago English Edition
Todays E paper
Tuesday 04 Apr 2017 12.25 AM

രണ്ടും കല്‍പിച്ച്‌ ഗുജറാത്ത്‌

uploads/news/2017/04/96249/3s.jpg

പകരക്കാരില്‍ ഒരാളായി വന്നതാണ്‌ ഗുജറാത്ത്‌ ലയണ്‍സ്‌ ഐ.പി.എല്ലിലേക്ക്‌. കഴിഞ്ഞ വര്‍ഷത്തെ ആദ്യ സീസണില്‍ മികച്ച തുടക്കവുമായി ശ്രദ്ധനേടിയ ശേഷം അപ്രതീക്ഷിത തിരിച്ചടികളിലൂടെ പുറത്താകുകയായിരുന്നു.
ഈ സീസണ്‍ കഴിഞ്ഞാല്‍ അടുത്ത തവവണ ലീഗില്‍ ഉണ്ടാകുമോയെന്ന്‌ ഉറപ്പില്ല. അതിനാല്‍ രണ്ടും കല്‍പിച്ചുള്ള പോരാട്ടത്തിനാണ്‌ ഇത്തവണ ഗുജറാത്ത്‌ ഇറങ്ങുന്നത്‌. കഴിഞ്ഞ തവണ ആദ്യ ഏഴു മത്സരങ്ങളില്‍ ആറിലും ജയിച്ചു കരുത്തു കാട്ടിയ അവര്‍ക്ക്‌ പിന്നീട്‌ കാര്യങ്ങള്‍ പ്രതികൂലമാകുകയായിരുന്നു.
ആ പിഴവുകളില്‍ നിന്നു പാഠമുള്‍ക്കൊണ്ടാണ്‌ ഇന്ത്യന്‍ താരം സുരേഷ്‌ റെയ്‌ന നയിക്കുന്ന ഗുജറാത്ത്‌ ഇറങ്ങുന്നത്‌. മറ്റു ടീമുകളെപ്പോലെ ഗുജറാത്തിനും ലീഗിനു മുമ്പേ തിരിച്ചടിയേറ്റു.
മികച്ച ഫോമിലുള്ള ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പരുക്കിനെത്തുടര്‍ന്ന്‌ നഷ്‌ടമായത്‌ ടീമിന്‌ കനത്ത പ്രഹരമായി. മറ്റാര്‍ക്കും ജഡേജയുടെ അഭാവം മായ്‌ക്കാനാകുമെന്ന്‌ തോന്നുന്നില്ല.
ശ്രദ്ധിക്കേണ്ട താരങ്ങള്‍:
സുരേഷ്‌ റെയ്‌ന: ക്രിക്കറ്റില്‍ നിന്ന്‌ നീണ്ട അവധിയിലായിരുന്നു റെയ്‌ന. ഇതേത്തുടര്‍ന്ന്‌ ബി.സി.സി.ഐയുടെ കരാറില്‍ നിന്നു പോലും അദ്ദേഹം പുറത്തായി. ഒരു തിരിച്ചുവരവ്‌ ലക്ഷ്യമിടുന്ന റെയ്‌നയ്‌ക്ക് ഈ ഐ.പി.എല്‍. വ്യക്‌തിപരമായ ലക്ഷ്യം കൂടിയാണ്‌.
ബ്രണ്ടന്‍ മക്കല്ലം: അടിച്ചുപൊളി ക്രിക്കറ്റിന്റെ വക്‌താവാണ്‌ മക്കല്ലം. ഐ.പി.എല്‍. ആരംഭിച്ചതു തന്നെ മക്കല്ലത്തിന്റെ(അന്ന്‌ കൊല്‍ക്കത്ത ൈനറ്റ്‌ റൈഡേഴ്‌സ് താരം) വെടിക്കെട്ട്‌ ബാറ്റിങ്‌ കണ്ടാണ്‌. ഇക്കുറിയും ഈ ബാറ്റ്‌ ശബ്‌ദിച്ചാല്‍ എതിരാളികള്‍ നട്ടംതിരിയും.

Ads by Google
Tuesday 04 Apr 2017 12.25 AM
YOU MAY BE INTERESTED
TRENDING NOW