Friday, May 19, 2017 Last Updated 33 Min 11 Sec ago English Edition
Todays E paper
Monday 03 Apr 2017 08.24 PM

നിങ്ങള്‍ക്ക് ബുദ്ധിയുണ്ടോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

uploads/news/2017/04/96202/br.jpg

എല്ലാവരുടെയും ആഗ്രഹം ബുദ്ധിയുള്ളവരാണ് എന്ന് അറിയപ്പെടാനായിരിക്കും. എന്നാല്‍ പലര്‍ക്കും അത് ഉണ്ടാകില്ല എന്നതാണു സത്യം. നിങ്ങള്‍ക്കു ബുദ്ധിയുണ്ടോ എന്നു തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ.

ബുദ്ധിയുള്ളവര്‍ ഒരിക്കലും സ്വന്തം അറിവില്‍ തൃപ്തരായിരിക്കില്ല. അവര്‍ എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടെയിരിക്കും. ഏതു സമയത്തും ഇവര്‍ സാഹസീക പ്രവര്‍ത്തികള്‍ ചെയ്യുന്നവരായിരിക്കും.

മറ്റുള്ളവരുടെ പ്രവര്‍ത്തികളില്‍ നിന്ന് ഇവര്‍ പ്രചോദനമുള്‍ക്കൊള്ളും എന്നാല്‍ അവരെ മാതൃകയാക്കാനോ ഗുരുവാക്കാനോ ഇവര്‍ തയാറാകില്ല. അവര്‍ തന്നെയായിരിക്കും അവരുടെ ഗുരു.

സ്വയം ഊര്‍ജം കണ്ടെത്താന്‍ വേണ്ടി ഇവര്‍ എപ്പോഴും മനസിനെ ശാന്തമാക്കി വയ്ക്കാന്‍ ശ്രമിക്കും. ആത്മശാന്തിയും സ്‌നേഹവുമുള്ളവരായിരിക്കും ഇവര്‍.

ബുദ്ധിശാലികള്‍ എല്ലായ്‌പ്പോഴും പാരമ്പര്യം, വിശ്വാസങ്ങള്‍, ആശയങ്ങള്‍ എന്നിവയെ ചോദ്യം ചെയ്യും. വായിക്കുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങളെ അവര്‍ പൂര്‍ണ്ണമായും വിശ്വസിക്കില്ല. കള്ളങ്ങള്‍ പെട്ടെന്നു തിരിച്ചറിയുന്ന ഇവര്‍ സത്യത്തിനായി തിരഞ്ഞു കൊണ്ടേയിരിക്കും.

Ads by Google
Monday 03 Apr 2017 08.24 PM
YOU MAY BE INTERESTED
TRENDING NOW