Thursday, November 23, 2017 Last Updated 35 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 03 Apr 2017 07.56 PM

ജനിച്ചത് സൂര്യാസ്തമയത്തിന് ശേഷമോ? എങ്കില്‍ ചിലതൊക്കെ പറയാനുണ്ട്

uploads/news/2017/04/96199/fr.jpg

ജനനസമയം ഓരോ വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കും. ഈ സമയം നിങ്ങളുടെ സ്വഭാവത്തേയും ഭാവിയേയുമൊക്കെ ഏറെ സ്വാധിനിക്കുമെന്നു പറയുന്നു. മാത്രമല്ല ഓരോ സമയങ്ങളിലും ജനിക്കുന്നവര്‍ക്കു ചില പ്രത്യേകതകളും ഉണ്ടാകും. അത്തരത്തില്‍ രാത്രിയില്‍ ജനിച്ചവര്‍ക്ക് ഉള്ള പ്രത്യേകത എന്താണ് എന്നു നോക്കു.

സൂര്യാസ്തമയത്തിനു ശേഷം ജനിച്ചവര്‍ വലിയ ചിന്തകരും ദീര്‍ഘവീഷണമുള്ളവരുമായിരിക്കും. ഇവര്‍ക്കു സംഗീതത്തിലും കലയിലും താല്‍പര്യം ഉണ്ടാകും.

രാത്രിയില്‍ ജനിക്കുന്നവര്‍ അമ്മയോടു കൂടുതല്‍ അടുപ്പം സൂക്ഷിക്കുന്നവരായിരിക്കും. വളരെ ചെറിയ കാര്യങ്ങള്‍ പോലും നിരീക്ഷിച്ചായിരിക്കും ഇവര്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തുക എന്നു പറയുന്നു. ആത്മവിശ്വാസമുള്ള ഇവര്‍ അഭിപ്രായങ്ങളില്‍ നിന്നു വ്യതിചലിക്കില്ല.

ഇവര്‍ക്കു രാത്രികാലങ്ങളില്‍ കാര്യങ്ങള്‍ ചെയ്യാന്‍ അല്‍പ്പം മിടുക്കു കൂടുതലായിരിക്കും എന്നു പറയുന്നു. ജീവിതത്തില്‍ ധാരാളം ആഗ്രഹങ്ങള്‍ ഉള്ള ഇവര്‍ ഭാവന ശക്തിയുള്ളവരാണ്.

ബുദ്ധികൂര്‍മ്മതയുള്ള ഇവര്‍ സമകാലിക വിഷയങ്ങളില്‍ താല്‍പര്യം കാണിക്കുന്നവരാണെന്നും പറയുന്നു. മാത്രമല്ല ഇവര്‍ക്ക് നല്ല സുഹൃദ് വലയവുമുണ്ട്.

Ads by Google
Monday 03 Apr 2017 07.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW