Sunday, April 09, 2017 Last Updated 35 Min 35 Sec ago English Edition
Todays E paper
Monday 03 Apr 2017 06.55 PM

പൂട്ടുവീണത് 36 ബാറുകള്‍ക്ക്, പ്രവര്‍ത്തിക്കുന്നത് ആകെ രണ്ടു ബാറുകള്‍ മാത്രം: മാഹി മരിച്ച വീടിനു തുല്യം

uploads/news/2017/04/96193/mh.jpg

ദേശിയ സംസ്ഥാന പാതകളില്‍ നിന്നും 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ പുട്ടുമെന്നു കോടതി ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതു മാഹിയേയാണ്. മദ്യശാലകള്‍ക്കു പേരു കേട്ട മാഹി ടൗണില്‍ മാത്രം 32 മദ്യശാലകള്‍ക്കാണു പൂട്ടു വീണിരിക്കുനന്ത്. കോടതി നിഷ്‌കര്‍ഷിക്കുന്ന പരിതിയില്‍ അവശേഷിക്കുന്നതു രണ്ടു ബാറുകള്‍ മാത്രം. മാഹിയില്‍ ഒമ്പതര ചതുരശ്ര കിലോമീറ്ററില്‍ 62 മദ്യശാലകളാണ് പ്രവര്‍ത്തിച്ചിരുന്നത്. 19 മൊത്തവ്യവപര സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് ഇന്നലെ പൂട്ടു വീണിരിക്കുന്നത്. ബാറുകള്‍ പൂട്ടിയതോടെ 600 തൊഴിലാളികള്‍ക്കു ജോലി നഷ്ടമായി.

മദ്യശാലകള്‍ക്കു താഴു വീണതോടെ മാഹിയിലെ അവസ്ഥ ഹര്‍ത്താലിനു തുല്യമാണെന്നു നാട്ടുകാര്‍ പറയുന്നു. പെട്ടിക്കടകളും ഹോട്ടലുകളും ഒഴിഞ്ഞ അവസ്ഥയിലാണ്. പൊതുഗതാഗത മാര്‍ഗങ്ങള്‍ പോലും തിരക്കൊഴിഞ്ഞ നിലയിലാണ്. മദ്യപിച്ചു ലക്കു കെട്ടു വഴിയില്‍ കിടക്കുന്ന മദ്യപാനികളെ കാണാന്‍ പോലുമില്ല എന്നും വിജനമായ റോഡിന്റെയും പൂട്ടികെട്ടിയ കടത്തിണ്ണകളുടെയും കാഴ്ചകള്‍ മാത്രമാണു മാഹിയില്‍ ഉള്ളത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Ads by Google
Monday 03 Apr 2017 06.55 PM
YOU MAY BE INTERESTED
TRENDING NOW