Friday, June 08, 2018 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 03 Apr 2017 04.05 PM

നിറശോഭയോടെ

uploads/news/2017/04/96173/sobhasurendhran.jpg

ഭാരതീയ ജനതാ പാര്‍ട്ടിയുടെ നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗമായ ശോഭ സുരേന്ദ്രന്റെ ജീവിത വഴികളിലൂടെ...

കേരള രാഷ്ട്രീയത്തിലെ കരുത്തയായ വനിതാനേതാവ്, മികച്ച പ്രാസംഗിക,ഈ വിശേഷണങ്ങള്‍ക്ക് അര്‍ഹയാണ് ശോഭ സുരേന്ദ്രന്‍. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത വഴികള്‍ പകര്‍ന്ന കരുത്തുമായി അര്‍ഹമായ പദവികളോരോന്നായി സ്വന്തമാക്കിയ ശോഭ സുരേന്ദ്രന്‍ എന്നും ജനങ്ങള്‍ക്കൊപ്പമുണ്ട്.

വിവാദങ്ങളും എതിര്‍പ്പുകളും സധൈര്യം നേരിട്ട് ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയ ശോഭ സുരേന്ദ്രന് പൊതുപ്രവര്‍ത്തനം കഴിഞ്ഞേ മറ്റെന്തുമുള്ളു.

പൊതുപ്രവര്‍ത്തകയുടെ തിരക്കുള്ള ജീവിതത്തെക്കുറിച്ച്?


യാത്രകള്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. പലപ്പോഴും പൊതുയോഗങ്ങളില്‍ പങ്കെടുത്ത് വീട്ടില്‍ എത്തുന്നത് രാത്രി വൈകിയാണ്. ചില ദിവസങ്ങളില്‍ താമസിെച്ചാക്കെ എഴുന്നേല്‍ക്കും.

എന്റെ ഓരോ ദിവസത്തെയും പ്രഭാതങ്ങള്‍ വ്യത്യസ്തമാണ്. ജപവും നിഷ്ഠകളും സ്‌പെഷ്യല്‍ മന്ത്രങ്ങളും അര്‍ച്ചനകളുമൊക്കെ പഠിച്ചിട്ടുണ്ട്. രാവിലെ പലപ്പോഴും അതിനൊന്നും സമയം കിട്ടാറില്ല.

കേരളത്തില്‍ സ്ത്രീസുരക്ഷയെച്ചൊല്ലി ഉയരുന്ന ആശങ്കകളെക്കുറിച്ച്?


സാംസ്‌ക്കാരികമായും വിദ്യാഭ്യാസപരമായും മുന്നിലുള്ള സംസ്ഥാനമാണ് കേരളം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന കാലത്ത്, അവര്‍ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടിയ കാലത്ത്, സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും നവോത്ഥാന നായകരുടെയും അനസ്യൂത പരിശ്രമത്തിന്റെ പരിണിത ഫലമായി സ്ത്രീകള്‍ കൂടുതല്‍ കൂടുതല്‍ മുന്നേറിയിട്ടുള്ള നാടാണ് കേരളം.

സ്ത്രീകളെ പൂജിക്കുന്ന സംസ്‌ക്കാരമാണ് നമുക്കുണ്ടായിരുന്നത്. പുരുഷനേക്കാള്‍ കൂടുതല്‍ പൊതുസമൂഹത്തില്‍ ആദരിക്കപ്പെടേണ്ടവരാണ് സ്ത്രീകള്‍ എന്ന ആശയമാണ് നിലനില്‍ക്കേണ്ടത്.

എന്നാല്‍ പതിറ്റാണ്ടുകളിലൂടെ കടന്നുവന്നപ്പോള്‍ കേരളമെന്ന വിദ്യാസമ്പന്നരുടെ നാട്ടില്‍പ്പോലും കുറ്റവാളികളുടെ എണ്ണം വര്‍ധിക്കുകയാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള വ്യക്തിക്കുപോലും അവളുടെ സ്വന്തം വാഹനത്തില്‍ യാത്രചെയ്യാന്‍ കഴിയാത്ത സാഹചര്യമാണിന്ന്.

സിനിമയെപ്പോലും വെല്ലുന്ന രീതിയില്‍ സ്ത്രീകളുടെ ജീവന് ഹാനിയുണ്ടാക്കുന്ന കുറ്റകൃത്യങ്ങള്‍ നടക്കുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ പല ഉന്നതരും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊതുസമൂഹം വിലയിരുത്തുന്നത്.

ഇപ്പോള്‍ കുറ്റകൃത്യങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. കേരളത്തിന്റെ ക്രമസമാധാന നിലയിലുണ്ടായ തകര്‍ച്ചയില്‍ കേരള ഗവര്‍ണ്ണര്‍തന്നെ നേരിട്ട് ഇടപെടണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

സ്‌നേഹവും കരുണയും സഹവര്‍ത്തിത്വവും പരസ്പര ബഹുമാനവുമൊക്കെ പൊതുസമൂഹത്തില്‍ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്ന രീതിയില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം ഉണ്ടാവണം.

ലൈംഗിക വിദ്യാഭ്യാസം നല്‍കി കുട്ടികളെ വളര്‍ത്തിക്കൊണ്ടുവരുന്ന നാട്ടില്‍ എന്തുകൊണ്ട് മൂല്യങ്ങള്‍ നഷ്ടമാകുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല. വ്യക്തി; രാഷ്ട്ര പുരോഗതിക്ക് എന്ന ഗാന്ധിയന്‍ തത്വങ്ങള്‍ വിദ്യാഭ്യാസരംഗത്ത് പ്രാവര്‍ത്തികമാക്കണം.

യാത്രയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍?


യാത്രകള്‍ക്കിടയില്‍ നല്ലതും ചീത്തയുമായ ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടുമുണ്ട്. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.

വൃത്തിയുള്ള പബ്ലിക് ടോയ്‌ലറ്റുകളില്ലാത്തതാണ് പ്രധാന പ്രശ്‌നം. സ്ത്രീകള്‍ ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് അവര്‍ക്ക് തോന്നുന്ന രീതിയിലുള്ള സൗഹാര്‍ദപരമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. എങ്കില്‍ മാത്രമേ സ്ത്രീകള്‍ സമൂഹത്തില്‍ സുരക്ഷിതരാകു.

Ads by Google
Loading...
TRENDING NOW