Wednesday, April 04, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 03 Apr 2017 03.54 PM

ഭക്തിയെന്ന നേര്‍രേഖ

uploads/news/2017/04/96167/jyothi030417.jpg

ദൃഢമായ ഭക്തിയോടെ മറ്റൊന്നിലും മനസ്സ് അര്‍പ്പിക്കാതെ പരമാത്മമായ എന്നെ സേവിക്കുന്നവന്‍ തത്വ, രജ, തമോ ഗുണങ്ങള്‍ക്ക് അപ്പുറം കടന്ന് ബ്രഹ്മത്തെ പ്രാപിക്കുവാന്‍ അര്‍ഹനാകും എന്ന് പറയുന്നു.

ഭക്തിക്ക് പ്രത്യേക രൂപാേ, ഭാവമോ കല്‍പിച്ചിട്ടില്ല. പുഴയില്‍നിന്നും നാം ജലം ശേഖരിക്കുമ്പോള്‍ ശേഖരിക്കുന്ന പാത്രത്തിന്റെ രൂപത്തിലാണ് നമ്മുക്ക് അത് കിട്ടുന്നത്.

ഭഗവാനും ഭക്തനുമിടയിലുമുള്ള സുതാര്യവും സത്യസന്ധവുമായ ഒരു നേര്‍രേഖയാണ് ഭക്തി. ആ രേഖയിലൂടെ നമുക്ക് ഭഗവാനിലേക്കും ഭഗവാന് നമ്മളിലേക്കും എത്താന്‍ കഴിഞ്ഞാല്‍ ഭക്തി പൂര്‍ണ്ണ അര്‍ത്ഥത്തില്‍ എത്തും.

ഭക്തിയെന്നത് പ്രദര്‍ശനമോ, പ്രകടനമോ ആവരുത്. ഈശ്വരചിന്ത മഴയത്തു പിടിക്കുന്ന കുടപോലെയാണ്. കാലം ഏല്‍പ്പിക്കുന്ന ദുരിതങ്ങള്‍, ദുഃഖങ്ങള്‍ നമുക്ക് മുകളില്‍ ഒരു പേമാരിയായി പെയ്തിറങ്ങുമ്പോള്‍ ഈശ്വരനും ഈശ്വരവിശ്വാസവും ഒരു കുടയായി നമ്മുടെ കൂടെ ഉണ്ടാകും. ഇതിന് നമ്മള്‍ പ്രാര്‍ത്ഥന തെരഞ്ഞെടുക്കുന്നു.

പ്രാര്‍ത്ഥന എന്നാല്‍ ''പ്രകര്‍ക്ഷണേയുള്ള അര്‍ത്ഥനം' ഭഗവാന്റെ മുമ്പിലുള്ള അപേക്ഷ.
''മാം ചയോ വ്യഭിചാരേണ ഭക്തി-
യോഗേന സേവതേ
സഗു ഞാന്‍ സമ നിതൈയനാദ്
ബ്രഹ്മജ്ഞയായ കല്പതേ''

ദൃഢമായ ഭക്തിയോടെ മറ്റൊന്നിലും മനസ്സ് അര്‍പ്പിക്കാതെ പരമാത്മമായ എന്നെ സേവിക്കുന്നവന്‍ തത്വ, രജ, തമോ ഗുണങ്ങള്‍ക്ക് അപ്പുറം കടന്ന് ബ്രഹ്മത്തെ പ്രാപിക്കുവാന്‍ അര്‍ഹനാകും എന്ന് പറയുന്നു.

ഭക്തിക്ക് പ്രത്യേക രൂപമോ, ഭാവമോ കല്‍പിച്ചിട്ടില്ല. പുഴയില്‍നിന്നും നാം ജലം ശേഖരിക്കുമ്പോള്‍ ശേഖരിക്കുന്ന പാത്രത്തിന്റെ രൂപത്തിലാണ് നമ്മുക്ക് അത് കിട്ടുന്നത്. അപ്പോള്‍ ആ പാത്രം എത്തരത്തിലായിരിക്കണമെന്ന് നമുക്ക് തീരുമാനിക്കാം.

ഗുരുവില്‍നിന്നും പഠിച്ചതില്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്ന് പ്രഹ്‌ളാദനോട് പിതാവായ ഹിരണ്യകശ്യപു ചോദിച്ചു: അപ്പോള്‍ അവന്‍ പറയുന്നു....

''ശ്രവണം കീര്‍ത്തനം വിഷ്‌ണോ
സ്മരണം പാദസേവനം
അര്‍ച്ചനം വന്ദനം ദാസ്യം
സഖ്യമാത്ഥാ നിവേദനം ഇതി
പുംസാര്‍പിത വിഷ്ണു ഭക്തി-
ശ്‌ചേന്നവ ലക്ഷണം''

ഭഗവാനെ (മഹാവിഷ്ണു)ക്കുറിച്ചുള്ള ശ്രവണം, കീര്‍ത്തനം, സ്മരണ, പാദസേവ, പൂജാവന്ദനം, ഭൃത്യവേല, മിത്രഭാവം, സമര്‍പ്പണം, ദാസ്യം ഈ ഒന്‍പത് കാര്യങ്ങള്‍ ഭഗവാനില്‍ അര്‍പ്പിക്കുന്നതാണ് ശ്രേഷ്ഠം എന്ന് ഞാന്‍ വിശ്വസിക്കുന്നു. കഥാന്ത്യത്തില്‍ അദ്ദേഹത്തിന്റെ ഭക്തി ശരിയാണെന്ന് തെളിയുന്നു.

ഭഗവാനും ഭക്തനും ഭക്തിയുള്‍പ്പെടെ വില്‍പനയ്ക്ക് വയ്ക്കുന്ന ഈ കാലത്ത് നമുക്ക് ജീവിക്കേണ്ടിവരുന്നുവെന്നത് തീര്‍ത്തും ദുഃഖകരമാണ്.
എല്ലാവര്‍ക്കും നന്മ ഉണ്ടാകട്ടെ.

വിപിന്‍ വി. ആചാരി
കോന്നി

Ads by Google
Monday 03 Apr 2017 03.54 PM
YOU MAY BE INTERESTED
TRENDING NOW