Wednesday, May 23, 2018 Last Updated 3 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 03 Apr 2017 03.20 PM

ബിഎസ് 4 എഞ്ചിനില്‍ ബജാജ് വിക്രന്ത്

uploads/news/2017/04/96162/auto.jpg

മലിനികരണ മാനദണ്ഡത്തില്‍ ഉയര്‍ന്ന നിലവാരം കൈവരിക്കുന്നതിന്റെ ഭാഗമായി എല്ലാ ഇരുചക്ര വാഹന നിര്‍മാതാക്കളും തങ്ങളുടെ വാഹനങ്ങള്‍ ബിഎസ് 4 എഞ്ചിന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തിക്കഴിഞ്ഞു. ബജാജ് നിരയില്‍ ഇപ്പോള്‍ അാസാനമായി വിക്രാന്ത് 15 യാണ് ബിഎസ് 4 എഞ്ചിന്‍ നിലവാരത്തില്‍ നിരത്തില്‍ എത്തിയിരിക്കുന്നത്.

2015 ലാണ് വിക്രാന്ത് ആദ്യമായി നിരത്തുകളില്‍ എത്തിയത്. ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ ലോഹം ഉരുക്കി നിര്‍മ്മിച്ച ബോഡി വിക്രാന്ത് 15 ന്റെ ഖ്യാതി പതിന്‍മടങ്ങ് വര്‍ധിക്കുകയും ഇതുവഴി മികച്ച വില്‍പ്പന നടത്തുകയും ചെയ്തു.

ഏകദേശം രണ്ടു ലക്ഷത്തിലേറെ യൂണിറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. എഞ്ചിന്‍ നിലവാരം വര്‍ധിപ്പിച്ചെങ്കിലും കരുത്തില്‍ മാറ്റം വരുത്തിയിട്ടില്ല. 150 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന്‍ 7500 ആര്‍പിഎമ്മില്‍ 12 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 13 എന്‍എം ടോര്‍ക്കുമാണ് നല്‍കുന്നത്. 55-60 കിലോമീറ്റര്‍ ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

2044 എംഎം നീളവും 780 എംഎം വീതിയും 1070 എംഎം ഉയരവും 1315 എംഎം വീല്‍ബേസും 165 എംഎം ഗ്രൗണ്ട് €ിയറന്‍സും വാഹനത്തിനുണ്ട്. എഞ്ചിന്‍ നിലവാരം ഉയര്‍ത്തിലതോടെ വാഹനത്തിന്റെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 63001 രൂപയാണ് വിക്രാന്ത് 15-ന്റെ ഡല്‍ഹി എക്‌സ്‌ഷോറും വില.

Ads by Google
Ads by Google
Loading...
TRENDING NOW