Wednesday, October 04, 2017 Last Updated 1 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 03 Apr 2017 12.55 PM

മാതാപിതാക്കള്‍ മൊബൈലില്‍ സമയം കളയുന്നതുമൂലം . നിരവധി കുട്ടികള്‍ അപകടത്തില്‍പ്പെടുന്നു

uploads/news/2017/04/96141/eup030417d.jpg

സൂറിച്ച്: കളിസ്ഥലങ്ങളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്നു. മാതാപിതാക്കന്മാരുടെ അമിതമായ നിയന്ത്രണം മൂലമോ അലസത മൂലമോ ആണ് ഇതില്‍ ഭൂരിഭാഗവും സംഭവിക്കുന്നത്.

പാര്‍ക്കുകളിലും മറ്റും ഊഞ്ഞാല്‍, പിടിച്ചുകയറുന്ന ഫ്രെയിം, തെന്നിയിറങ്ങുന്ന ഉപകരണം എന്നിവയില്‍ കളിക്കുമ്പോള്‍ പോയ വര്‍ഷങ്ങളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന അപകടങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

2010 മുതല്‍ 2013 വരെയുള്ള കാലയളവിനെ അപേക്ഷിച്ച് 560 അപകടങ്ങള്‍ ഏകദേശം 5% കൂടുതലായി ഉണ്ടായി. ഭൂരിഭാഗം അപകടങ്ങളിലും കുട്ടികള്‍ക്ക് തലയ്ക്കും കാല്‍ മുട്ടിന് മുകളിലുള്ള ഭാഗങ്ങള്ക്കും സാരമായ പരിക്ക് പറ്റി.

ഓസ്ട്രിയയില്‍ ഇത്തരം അപകടങ്ങള്‍ വന്‍ തോതിലും വര്‍ധിച്ചു. 2010 മുതല്‍ 2013 വരെയുള്ള കാലയളവില്‍ 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണം ഇരട്ടിയായി. 5 വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ എണ്ണമാകട്ടെ മൂന്നിരട്ടിയായി വര്‍ദ്ധിക്കുകയും ചെയ്തു.

ഇത്തരം അപകടങ്ങള്‍ വര്‍ദ്ധിക്കുവാനുള്ള പ്രധാന കാരണം കുട്ടികള്‍ പാര്‍ക്കുകളില്‍ കളിക്കുമ്പോള്‍ മാതാപിതാക്കന്മാര്‍ എസ് എം എസ് അയയ്ക്കുകയോ, ചാറ്റിംഗ് ചെയ്യുകയോ, തീക്ഷ്ണമായ ഫോണ്‍ കോളുകള്‍ ചെയ്യുകയോ ആണെന്നാണ്‌ 400 രക്ഷിതാക്കളെ സൂക്ഷ്മമായി നിരീക്ഷിച്ചതില്‍ നിന്നും വ്യക്തമായത്. (മറ്റുള്ളവരുമായി സംസാരത്തില്‍ ഏര്‍പ്പെടുകയോ ചെയ്യുമ്പോള്‍).

ചെറിയൊരു അശ്രദ്ധ മൂലമാണ് കളിസ്ഥലങ്ങളിലെ പള അപടങ്ങളും സംഭവിക്കുന്നതെന്ന് കെ എഫ് വി ഡയരക്ടര്‍ ഡോ. ഓഥമാര്‍ പറയുന്നു.

ഷിജി ചീരംവേലില്‍

Ads by Google
Advertisement
Monday 03 Apr 2017 12.55 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW