Sunday, October 22, 2017 Last Updated 0 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 03 Apr 2017 12.45 PM

റിയാദിൽ ഇടം സാംസ്‌കാരിക വേദി "മണ്ണ്, മനുഷ്യൻ, വികസനം" പരിസ്ഥിതി സമ്മേളനം സംഘടിപ്പിച്ചു

uploads/news/2017/04/96138/gulf030417g.jpg

റിയാദ് : സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇടം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ "മണ്ണ്, മനുഷ്യൻ, വികസനം" എന്ന വിഷയത്തെ ആസ്പദമാക്കി മാർച്ച് 31 -നു ബത്ത ഷിഫാ അൽ ജസീറ അഡിറ്റോറിയത്തിൽ പരിസ്ഥിതി സമ്മേളനം സംഘടിപ്പിച്ചു.

പരിസ്ഥിതിയെന്ന് സാമാന്യാർത്ഥത്തിൽ പറയുന്ന, പ്രകൃതിയുമായി ബന്ധപ്പെട്ടുനിൽക്കുന്ന ഘടകങ്ങൾ മനുഷ്യനിൽ നിന്നും അപരവൽക്കരിച്ച് നിലനിർത്തിക്കൊണ്ടുള്ള എല്ലാ പാരിസ്ഥിതിക സംവാദങ്ങളും അർത്‌ഥ ശൂന്യമാണെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് താരിഖ് സി എച്ച് പറഞ്ഞു.

മാത്രമല്ല, കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ പാരിസ്ഥിതിക പശ്ചാത്തലത്തിൽ പ്രകൃതിചൂഷണവുമായി ബന്ധപ്പെട്ടുള്ള മൂന്നാറിലെ കയ്യേറ്റങ്ങളും ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടി സാമൂഹ്യ നീതിയിലധിഷ്ഠിതമായ ഒരു സർക്കാർ സ്ഥാപനത്തിന്റെ ഇടപെടലും ഖനനവുമായി ബന്ധപ്പെട്ട് വൻ കോർപ്പറേറ്റുകൾ നടത്തുന്ന അതിക്രമങ്ങളും വെവ്വേറെതന്നെ കാണുകയും വേണം.

മനുഷ്യനും, ചെറുതും വലുതുമായ ജന്തുവർഗ്ഗങ്ങളും സസ്യലതാതികളും അടങ്ങുന്ന ഒരു ജൈവിക ക്രമത്തിനുമാത്രമേ ഭൂമിയെ നിലനിർത്താൻ കഴിയുകയുള്ളുവെന്ന് ഇക്‌ബാൽ കൊടുങ്ങല്ലൂർ പറഞ്ഞു.

വികസനവും പാരിസ്ഥിതികമായ നിലനിൽപ്പും ഒരു സന്തുലിതാവസ്ഥയിൽ എത്തേണ്ടതിൻറെ ആവശ്യകത പ്രധാനപ്പെട്ടതെന്ന് വിപിൻ പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യത്തിനുള്ള വൈദ്യുതിയെക്കാൾ കൂടുതൽ ഇപ്പോൾ രാജ്യത്ത് നിലവിലുള്ള പദ്ധതികൾ വഴി ഉൽപ്പാദിപ്പിക്കുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട വിതരണസംവിധാനങ്ങൾ വഴി സംസ്ഥാനങ്ങളുടെ ഊർജ്ജപ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്ന് ഹരികൃഷ്ണൻ പറഞ്ഞു. അതുകൊണ്ടുതന്നെഅതിരപ്പള്ളിപോലുള്ള പാരിസ്ഥിതിക ദുർബലപ്രദേശങ്ങളിൽ അണക്കെട്ടിനുവേണ്ടി സംസ്ഥാനസർക്കാർ വാശി പിടിക്കുന്നത് മൂലധന താല്പര്യങ്ങൾ മുന്നിൽ കണ്ടാണ്.

കാശുകൊടുത്താൽ ഏതു തെറ്റും ശരിയാക്കാമെന്ന മുതലാളിത്ത യുക്തിയുടെ വിപരീത ദിശയിൽ പ്രവർത്തിക്കുന്ന സുസ്ഥിരവികസനമെന്ന ജനകീയയുക്തി മുഖ്യധാരാ ഇടതുപക്ഷത്തിന്റെ പ്ലാറ്റ് ഫോമുകളിൽ നിന്നുപോലും അപ്രത്യക്ഷമാവുകയാണെന്ന് നിജാസ് പറഞ്ഞു.

പരിസ്ഥിതി തീവ്രവാദം പാടില്ലെന്നും പരിസ്ഥിതിയും വികസനവും കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള ഒരു വികസന കാഴ്ചപ്പാടാണ് വേണ്ടതെന്നു അബ്ദുല്ലത്തീഫ് പറഞ്ഞു.ആർ .മുരളീധരൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു .ഫിറോസ്, അംബുജാക്ഷൻ, ഷമീം എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു .സിദ്ദിഖ് നിലംബൂർ സ്വാഗതവും നന്ദൻ നന്ദിയും പറഞ്ഞു.

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Advertisement
Monday 03 Apr 2017 12.45 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW