Tuesday, June 27, 2017 Last Updated 15 Min 8 Sec ago English Edition
Todays E paper
Sunday 02 Apr 2017 05.51 PM

ലാപ്‌ടോപ്പിനും ടാബിനും വിലക്ക്: യുഎസ് നടപടി മറികടക്കാന്‍ സൗദി എയര്‍ലൈന്‍സ്

uploads/news/2017/04/95904/soudhi.jpg

റിയാദ് : ഹാന്‍ഡ് ബാഗിനൊപ്പം ലാപ്‌ടോപ്പും ടാബുകളും മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും വിമാനത്തിനകത്ത് കയറ്റുന്നതിന് യു.എസ് ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കുന്നതിന് പുതിയ സേവനങ്ങളുമായി സൗദി എയര്‍ലൈന്‍സ്. ജിദ്ദ, റിയാദ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് യു.എസ്സിലേയ്ക്കുള്ള സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് 20 എം.ബി ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കിയ സേവനം സൗദി എയര്‍ലൈന്‍സ് ആരംഭിച്ചു.

കമ്പനിക്കു കീഴിലുള്ള പുതിയ തലമുറയില്‍പെട്ട വിമാനങ്ങളില്‍ സീറ്റുകളിലെ സ്‌ക്രീനുകളില്‍ ഫ്‌ളാഷ് മെമ്മറി ഉപയോഗിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട. എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍നിന്നു വിമാനങ്ങളില്‍ കയറുന്നതിനു തൊട്ടുമുമ്പുവരെ സ്വന്തം ടാബുകളും ലാപടോപ്പുകളും ഉപയോഗിക്കുന്നതിനും യാത്രാക്കാരെ എയര്‍ലൈന്‍സ് അനുവദിക്കുന്നുണ്ട്.

വിമാനത്തില്‍ കയറുന്ന സമയത്ത് മാത്രം ടാബുകളും ലാപ്‌ടോപ്പുകളും ഗ്രൗണ്ട് സര്‍വീസ് ജീവനക്കാരെ ഏല്‍പ്പിച്ചാല്‍ മതി. ഓരോ ടാബും ലാപ്‌ടോപ്പും പ്രത്യേകം ബോക്‌സുകളിലാക്കി സൂക്ഷിച്ച് ലക്ഷ്യസ്ഥാനത്തെത്തിച്ച് യാത്രക്കാര്‍ക്ക് സുരക്ഷിതമായല കൈമാറും.

Ads by Google
Sunday 02 Apr 2017 05.51 PM
YOU MAY BE INTERESTED
TRENDING NOW