Sunday, May 27, 2018 Last Updated 1 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 02 Apr 2017 02.28 PM

വളരെ വൈകി പോയി: വിരമിച്ചപ്പോള്‍ ലഭിച്ച നാലു ലക്ഷത്തിന് കടലാസിന്റെ വില പോലുമില്ല: ഇനി എന്തു ചെയ്യുമെന്നറിയാതെ ഒരു വൃദ്ധ

uploads/news/2017/04/95886/s.jpg

വരാപ്പുഴ: അസാധുവാക്കിയ 500, 1000 രൂപയുടെ നോട്ടുകളുമായി ഇനി എന്തു ചെയ്യണം എന്നറിയാതെ ഒരു വൃദ്ധ. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാര്‍ച്ച് 31നു നോട്ടു മാറി ലഭിക്കും എന്ന അവസാ പ്രതീക്ഷയും പൊലിഞ്ഞതോടെ ഇനി എന്തു ചെയ്യണമെന്ന് അറിയാതെ കടുത്ത ആശങ്കയിലും വിഷമത്തിലുമാണു സത്തായി. വൈദ്യുതി പോലും ഇല്ലാത്ത ഒറ്റമുറി വീട്ടില്‍ തനിച്ചു താമസിക്കുന്ന ചിറയ്ക്കകം ഭഗവതി പറമ്പില്‍ പരേതനയ ലക്ഷ്മണന്റെ ഭാര്യ സതി എന്നു വിളിക്കുന്ന സത്തായിക്കാണു കൈവശം ഉണ്ടായിരുന്ന 4 ലക്ഷം രൂപ അസാധു നോട്ടുകളായി പോയത്. ആയിരത്തിന്റെ 130 നോട്ടുകളും 500 ന്റെ 540 നോട്ടുകളുമാണ് കണ്ടെത്തിയത്.

സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി 1000 രൂപയുടെ നോട്ടുകളുമായി കടയില്‍ എത്തിയപ്പോഴാണു നോട്ടുകള്‍ റദ്ദാക്കിയ വിവരം കടയുടമ അറിഞ്ഞത്. ഇവര്‍ക്ക് അയല്‍വാസികളുമായി യാഥോരു വിധ സമ്പര്‍ക്കവും ഇല്ലായിരുന്നു. ജനുവരി 10 ന് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും പഞ്ചായത്തംഗങ്ങളും പോലീസും ചേര്‍ന്ന് വീടു പരിശോധിച്ചപ്പോഴാണു വീട്ടില്‍ നിന്നു 4 ലക്ഷം രൂപയുടെ അസാധു നോട്ടുകള്‍ ലഭിച്ചത്.

അസാധു നോട്ടുകള്‍ പറവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇവ സൂക്ഷിച്ചതു കേസ് അല്ലാത്തതിനാല്‍ വരാപ്പുഴ പോലീസ് നോട്ട് സൂക്ഷിക്കണം എന്നു കോടതി നിര്‍ദേശിച്ചു. അസാധു നോട്ടുകള്‍ മാര്‍ച്ച് 31 ന് വരാപ്പുഴ പഞ്ചായത്തംഗങ്ങള്‍ക്കൊപ്പം റിസര്‍വര്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ചെന്നൈ ശാഖയില്‍ എത്തിച്ചു എങ്കിലും ആര്‍ ബി ഐ നിയമപ്രകാരം മതിയായ രേഖകള്‍ സമയത്തു ഹാജരാക്കത്തതിനാല്‍ നോട്ടു മാറി കൊടുക്കാന്‍ സാധിക്കില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നു.

ഇനി നോട്ടു മാറ്റി എടുക്കണം എങ്കില്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്ത് ആവശ്യമാണ് എന്ന് ആര്‍ ബി ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇനി ഇതു നടക്കണം എങ്കില്‍ എം പിയുടേയും എം എല്‍ എയുടേയും സഹായം വേണം എന്നു നാട്ടുകാര്‍ പറയുന്നു. ഭര്‍ത്താവും മക്കളും വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു പോയ സത്തായിക്ക് ആകെയുള്ള സമ്പാദ്യമായിരുന്നു ഈ തുക. വരാപ്പുഴ മൃഗാശുപത്രിയില്‍ അറ്റന്‍ഡറായി ജോലി ചെയ്തിരുന്ന സത്തായിക്കു സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ ലഭിച്ചതായിരുന്നു ഈ തുക.

Ads by Google
Sunday 02 Apr 2017 02.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW