Saturday, June 09, 2018 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 02 Apr 2017 02.55 PM

ഫോര്‍ഡ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നു

uploads/news/2017/04/95880/ford.jpg

ന്യൂയോര്‍ക്ക്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഫോര്‍ഡ് വാഹനങ്ങള്‍ തിരികെ വിളിക്കുന്നു. ഫോര്‍ടിന്റെ 52,000 വാഹനങ്ങളാണ് തിരികെ വിളിക്കുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലിവറിനു തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് എഫ് 250 പിക്കപ്പ് വാനുകള്‍ തിരികെ വിളിക്കുന്നത്.

തകരാറുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും അപകടങ്ങള്‍ ഒന്നും തന്നെ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് ഫോര്‍ഡ് തിരിച്ചുവിളിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വാഹനങ്ങളുടെ വാതിലിന് തകരാര്‍ കണ്ടെത്തിയതിന്‍െ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരിച്ചുവിളിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW