Saturday, July 22, 2017 Last Updated 6 Min 29 Sec ago English Edition
Todays E paper
Sunday 02 Apr 2017 02.03 AM

ചരിത്രമെഴുതിയ ലോഗന്‍

uploads/news/2017/04/95774/sun3.jpg

പഴശ്ശിരാജ എന്ന സിനിമയുടെ തിരകഥയെഴുതുന്നതിനായി എം.ടി.വാസുദേവന്‍നായര്‍ക്ക്‌ മലബാറുമായി ഇഴപിരിഞ്ഞുകിടക്കുന്ന നിരവധി ചരിത്രരേഖകള്‍ പരിശോധിക്കേണ്ടിവന്നു. താളിയോലകളും കടലാസ്സില്‍ പതിഞ്ഞ ചരിത്രാംശംങ്ങളും വരമൊഴികളും വാമൊഴി കളുമൊക്കെ ചിക്കിചികഞ്ഞ എം.ടിക്ക്‌ പൂര്‍ണ്ണ തൃപ്‌തിയേകിയത്‌ മലബാര്‍ മാന്വല്‍ എന്ന കൃതിയായിരുന്നു. അദ്ദേഹം തെരഞ്ഞെതിന്റെ സിംഹഭാഗവും വില്യം ലോഗനെന്ന സായിപ്പ്‌ രേഖപ്പെടുത്തിയ ആ നേരറിവിലുണ്ടായിരുന്നു.

പഴശ്ശിരാജ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലെല്ലാം ഇക്കാര്യം അടിവരയിട്ട എം.ടി ഒരു ചാനലിനോടിങ്ങനെപറഞ്ഞു. പഴശ്ശിയെകുറിച്ച്‌ ഏറ്റവും സമഗ്രമായ രേഖപ്പെടുത്തല്‍ ലോഗന്റേതായിരുന്നു. തന്റെ വംശത്തിനെതിരായ പോരാട്ടത്തില്‍ എതിര്‍പടയെ നയിച്ചിട്ടും ലോഗന്‍ പഴശ്ശിയെ വിലമതിച്ചു.ഒരിക്കലും വിലയിടിയാത്ത ആ ചരിത്രരചന എം.ടിക്ക്‌ എന്നല്ല മലബാറിനെകുറിച്ചറിയാന്‍ തുനിഞ്ഞിറങ്ങുന്ന ആര്‍ക്കും ഇപ്പോഴും എപ്പോഴും ആശ്രയം. വില്യം ഡേവിഡ്‌ ലോഗന്‍ എന്ന്‌ മുഴുവന്‍ പേരുള്ള വില്യം ലോഗന്‍ മലബാര്‍ കളക്‌ടറായി വന്നില്ലായിരുന്നുവെങ്കില്‍ ആ ദേശത്തിന്റെ കഥയുടെ ഏറിയപങ്കും ഇന്നും ഇരുട്ടില്‍ പൂണ്ടുകിടക്കുമായിരുന്നു. ചരിത്രത്തിലെ അമൂല്യ രചനയെ ജീവിതത്തിലെ ഏററവും വലിയ ധര്‍മ്മമായി വില്യം ലോഗന്‍ മരിച്ചിട്ട്‌ നാളെഒരു നൂറ്റാണ്ട്‌ തികയുമ്പോഴും അദ്ദേഹത്തിന്റെ സംഭാവനയെ വെല്ലാന്‍ പോന്ന ഒന്ന്‌ ഇതു വരെ ഉണ്ടായിട്ടില്ല.

സ്‌കോട്ട്‌ലണ്ടിലെ ബാര്‍വിക്‌ ഷയറിലെ ഫെര്‍നികാസില്‍ എന്ന മലയോരപട്ടണത്തില്‍ ഡേവിഡ്‌ ലോഗന്റേയും എലിസബത്ത്‌ ഫേസ്‌റ്റിയുടേയു പുത്രനായി 1841 മേയ്‌ 17 നായിരുന്നു വില്ല്യം ലോഗന്റെ ജനനം. കര്‍ഷകനായിരുന്ന ഡേവിഡ്‌ ലോഗന്റെ മകന്റെ പ്രാഥമിക വിദ്യാഭ്യാസം എഡിന്‍ ബര്‍ഗിന്‌ സമീപമുള്ള മുസല്‍ബര്‍ഗിലായിരുന്നു. സമര്‍ഥനായ ആ വിദ്യാര്‍ഥി ഡ്യൂക്‌സ് മെഡല്‍ കരസ്‌ഥമാക്കി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ എഡിന്‍ബര്‍ഗ്‌ സര്‍വ്വകലാശാലയിലായി വിദ്യാഭ്യാസം. ഇക്കാലയളവില്‍ ചില സുഹൃത്തുക്കളില്‍ നിന്നും പുസ്‌തകങ്ങളില്‍ നിന്നും ഇന്ത്യയെകുറിച്ചറിഞ്ഞു. അതോടെ ആ രാജ്യത്ത്‌ പോകണമെന്നാഗ്രഹം മനസ്സിലുണ്ടായി.

അതിനുള്ള ഏറ്റവും നല്ല മാര്‍ഗം മദ്രാസ്‌ സിവില്‍ സര്‍വ്വീസ്‌ പരീക്ഷ പാസാവുക. പിന്നെ ഇതിനുള്ള ശ്രമമായി.കുടുംബങ്ങളുടെ ആഭിജാത്യവും ശിപാര്‍ശകളും മാനദണ്ഡമാക്കി നടത്തുന്ന ഇതിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വില്യംപരീക്ഷയെഴുതിതന്നെ ജയിച്ചു. 1862 ഓഗസ്‌റ്റ് 16 ന്‌ 21-ാം വയസ്സില്‍ വെറുമൊരു കര്‍ഷക കുടുംബത്തില്‍ ജനിച്ച വില്യം ലോഗന്‍ അങ്ങനെ മദ്രാസ്‌ സിവില്‍ സര്‍വ്വീസിലേക്ക്‌ തെര ഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ സേവനമനുഷ്‌ഠിക്കുമ്പോള്‍ പ്രാദേശിക ഭാഷാപരീക്ഷകള്‍കൂടി പാസ്സാകണമായിരുന്നു. തമിഴ്‌, തെലുങ്ക്‌, മലയാളം ഭാഷകള്‍ അതിവേഗം പഠിച്ച്‌ പാസ്സായ വില്യം ലോഗന്‍ 1864-ല്‍ വടക്കന്‍ ആര്‍ക്കോട്ട്‌ ജില്ല യുടെ അസിസ്‌റ്റന്റ്‌ കളക്‌ടറും മജിസ്‌ട്രേറ്റുമായി നിയമിതനായി.

അഞ്ചു വര്‍ഷത്തിനുശേഷം സബ്‌കളക്‌ടറും മജിസ്‌ട്രേറ്റു മായി ഉയര്‍ത്തപ്പെ ട്ടു. തുടര്‍ന്ന്‌ നാട്ടില്‍ പരിശീലനത്തിനു ശേഷം മടങ്ങിയെത്തിയ അദ്ദേഹം 1873 -ല്‍ വടക്കേ മലബാ റിന്റെ ആക്‌ടിങ്‌ ഡിസ്‌ട്രിക്‌ട് സെഷന്‍സ്‌ ജഡ്‌ജിയായി ചുമ തലയേറ്റു. കോഴിക്കോടായിരുന്നു ആസ്‌ഥാനം. ഇക്കാലത്താണ്‌ മലബാറിനെക്കുറിച്ചുള്ള പഠനത്തിന്‌ അദ്ദേഹം തുട ക്കമിട്ടത്‌. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളെ അദ്ദേഹം ആഴത്തില്‍ മനസ്സിലാക്കി. 1875 -ല്‍ മലബാര്‍ കളക്‌ടറായ അദ്ദേഹ ത്തില്‍ മജിസ്‌ട്രേറ്റിന്റെ ചുമതലകൂടി നിക്ഷിപ്‌തമായിരുന്നു.

മലബാറിലെ മുസ്ലീം ഭൂരിപക്ഷമുളള പ്രദേശങ്ങളെ അക്കാ ലത്തെ ബ്രിട്ടീഷ്‌ രേഖകളില്‍ മാപ്പിള താലൂക്കുകള്‍ എന്നാണ്‌ രേഖപ്പെടുത്തിയത്‌. ഇവിടുത്തെ ജന്മി, പാട്ട വ്യവസ്‌ഥിതിയെ ക്കുറിച്ച്‌ പഠിക്കാ നുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ അദ്ദേഹം തയാറാക്കിയതാണ്‌ മലബാര്‍ ടെനന്‍സി കമ്മീഷന്‍ റിപ്പോര്‍ട്ട്‌. തുടര്‍ന്ന്‌ മദ്രാസ്‌ സര്‍വ്വകലാശാലയുടെ ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട വില്യം ലോഗനെ 1882 -ല്‍ മദ്രാസ്‌ റവന്യൂ ബോര്‍ഡില്‍ ആക്‌ടിങ്‌ മെമ്പറാക്കി.

1883 മെയ്‌ മുതല്‍ 1884 ഫെബ്രുവരി വരെ തിരുവിതാംകൂറിന്റേയും കൊച്ചിയുടേയും ആക്‌ടിങ്‌ റെസിഡന്റായും സേവ ന മനുഷ്‌ഠിച്ച വില്യം ലോഗന്‌ 1884 -ല്‍ അട്ടപ്പാടി താഴ്‌വരയെ സംബന്ധിച്ച കേസ്സുകളുടെ ചുമതല കൂടി നല്‍കി.

ജില്ലാ കളക്‌ടറെന്ന നിലയില്‍ അദ്ദേഹം മൂപ്പില്‍ നായരുടെഎസ്‌റ്റേറ്റുകളുടെ ഭരണം നിര്‍വ്വഹിക്കവേ എസ്‌റ്റേറ്റ്‌ ഭരണ സംമ്പ്രദായത്തില്‍ പലപരിഷ്‌കാരങ്ങളും നടപ്പില്‍വരുത്തി. ഈ അവസരത്തിലാണ്‌ ഇന്ത്യാഗസറ്റിയറും ഓരോ ജില്ലകളുടേയും ചരിത്രവും സംസ്‌കാരവും ഭരണക്രമവുമൊക്കെയുള്ള ജില്ലാ മാന്വലുകളും പ്രസിദ്ധീകരിക്കാന്‍ ബ്രീട്ടീഷ്‌ ഗവണ്‍മെന്റ്‌ തീരുമാനിച്ചത്‌. മലബാറിന്റെ രചനയുടെ ചുമതലഅങ്ങനെയാണ്‌ ലോഗന്റെ ചുമലില്‍ വന്നത്‌. മലബാറിന്റെ അടഞ്ഞു കിടന്നിരുന്ന ചരിത്രവാതിലുകള്‍ പലതും അദ്ദേഹം ഇതിനായി തുറന്നു. വില്യം ലോഗന്‌ മുന്‍പ്‌ ഹൂള്‍ഷ്‌, ബര്‍ണന്‍, എല്ലിസ്‌ തുടങ്ങിയ പാശ്‌ചാത്യര്‍ കേരളത്തിന്റെ ആദ്യകാല ചരിത്രത്തിന്റെ കുറെ ഭാഗങ്ങള്‍പുറത്തു കൊണ്ടുവന്നു വെങ്കിലും ലോഗന്റെ യത്രാ പഠനം അദ്ദേഹത്തിനു മുമ്പോ പിന്‍പോ ആരും നടത്തിയിട്ടി ല്ല. ഇവരുടെ കത്തെലുകള്‍ പരിശോധിച്ച വില്യം ലോഗന്‍ പ്രാചീനകാലത്ത്‌ ബ്രാഹ്‌മണ മേധാവിത്വത്തിന്‌ കീഴിലായിരുന്നു. മലബാര്‍ എന്ന നിഗമനത്തെ നിരാകരിച്ചു. പകരം നായന്മാരുടെ കൂട്ടായ നിയന്ത്രണമെന്നാശയത്തെ അനുകൂലിച്ചു.

ചരിത്രത്തിലൂടെയുള്ള യാത്രയില്‍ അദ്ദേഹം പരിശോധി ക്കാത്ത രേഖകളില്ല. നാടോടി വിജ്‌ഞാനങ്ങള്‍, കീഴ്‌വഴക്ക ങ്ങള്‍, ഗ്രാമീണ ജീവിതരീതി, ആചാരങ്ങള്‍, വക്കന്‍പാട്ടു കള്‍,(തച്ചോളിപ്പാട്ടുകള്‍ക്ക്‌ പ്രത്യേക പ്രാധാന്യം നല്‍കിയ തായി ചരിത്ര കാരനായ ഡോ.കെ. കെ. എന്‍. കുറുപ്പ്‌ പറയു ന്നു). മാപ്പിളലഹളകള്‍ സംബന്ധിച്ചുള്ള പാട്ടു കള്‍, പോര്‍ട്ടു ഗീസ്‌ ആഗമനം, മൈസൂരിന്റെ ആക്രമണങ്ങള്‍, പഴയ ഫാക്‌ടറി റെക്കോര്‍ഡുകള്‍, കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ഏടുകള്‍ അദ്ദേഹത്തിന്റെ കയ്യിലൂടെ യും കണ്ണിലൂടെയും നീങ്ങി. കലര്‍പ്പില്ലാത്ത ചരിത്ര രചനയാ യിരുന്നു അദ്ദേഹത്തിന്റേതെന്നാണ്‌ കെ.കെ.എന്‍. കുറുപ്പ്‌ അടക്കമുള്ള ചരിത്ര പണ്ഡിത മതം. ബ്രിട്ടീഷ്‌ നികുതി നിര്‍മാണത്തിലെ അപാകതകളെക്കുറിച്ചുള്ളതുറന്നു പറച്ചില്‍പ്പോലും അദ്ദേഹത്തില്‍ നിന്നുണ്ടായിട്ടണ്ട്‌. കണക്കുകള്‍കെട്ടിച്ചമച്ചവയായിരന്നു. യഥാര്‍ഥ ഉത്‌പാദനംഅമിതമായി കണക്കാക്കപ്പെട്ടു. ഇല്ലാത്ത ഉത്‌പാദനത്തിനുംനികുതി കെട്ടിയിരുന്നു. നികുതി കൊടു ക്കാന്‍ ബാദ്ധ്യ സ്‌ഥ രല്ലാത്തവരുടെ പേരിലും നികുതി ചുമത്തിയിട്ടുണ്ട്‌.

ഇത്തരം തുറന്നടികളെ സ്വന്തം ഭരണ കൂടത്തില്‍ തന്നെ അദ്ദേഹത്തിന്‌ ശത്രുക്കളെയുണ്ടാക്കിയെന്നു വേണം കരുതാന്‍. കാരണം അദ്ദേഹത്തെ കടപ്പ ജില്ലയുടെ സെഷന്‍സ്‌ ജഡ്‌ജിയായി 1888 സെപ്‌റ്റംബറില്‍ മാറ്റി. പ്രഗത്ഭ നായ ഒരു സിവില്‍ ഉദ്യോഗസ്‌ഥനെ ജുഡീഷ്യറിയിലേക്ക്‌മാറ്റുന്നത്‌ അക്കാലത്ത്‌ ഒരു ശിക്ഷണ നടപടിയായിട്ടാണ്‌ കണക്കാക്കിയിരുന്നത്‌. രണ്ടുമാസത്തിനു ശേഷം നവം ബര്‍ 23ന്‌ വില്ല്യം ലോഗന്‍ സര്‍വ്വീസില്‍ നിന്ന്‌ രാജിവെച്ചതും ഭര ണകൂടത്തിനുള്ളിലെ കുത്തലുകള്‍ സഹിക്കാനാവാത്തതു കൊണ്ടാണെന്ന്‌ പറയപ്പെടുന്നു.

മലബാറിന്റെ ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം ചെയ്‌ത സേവനങ്ങള്‍ നിസ്‌തുലമാണ്‌. കാപ്പി, വാനില, കൊക്കോ, റബ്ബര്‍ എന്നിവ വ്യാപകമായി കൃഷി ചെയ്യാന്‍ അദ്ദേഹം പ്രോത്സാഹനം നല്‍കി. പരീ ക്ഷണത്തോട്ടങ്ങളും അവപരിശീലിപ്പിക്കുന്ന ഗാര്‍ഡന്‍ സ്‌കൂളുകളും അദ്ദേഹത്തിന്റെ കാര്‍ഷിക സ്വപ്‌നങ്ങളായിരുന്നു. കോഴിക്കോട്‌ തുറ മുഖം വികസിപ്പി ച്ചു. സൈലന്റ്‌വാലി കയ്യടക്കാനുള്ള നിയമയുദ്ധത്തില്‍ സ്വകാര്യ വ്യക്‌തികളെ അദ്ദേഹം രേഖ കള്‍ നിരത്തി തോല്‍പ്പിച്ചു. അന്ന്‌ കൈവിട്ടിരുന്നെങ്കില്‍ സൈലന്റ്‌ വാലി ഇന്ന്‌ കാണുമായിരുന്നില്ല. മാത്രമല്ല അട്ടപ്പാടി സര്‍ക്കാര്‍ വന ഭൂമിയായി നില നിര്‍ത്തിയതും ലോഗനായി രുന്നു.

തെക്കേ മലബാറില്‍ മാപ്പിള സ്‌കൂളുകള്‍ ആരംഭിക്കാന്‍ മുന്‍കൈ എടുത്തു. പട്ടിണി മാറ്റിയാല്‍ വിദ്യാഭ്യാസം എളുപ്പമാകുമെന്ന്‌അദ്ദേഹം സര്‍ക്കാര്‍ രേഖകളില്‍ എഴുതിയിട്ടു. കുടിയാന്‌ മണ്ണില്‍ സ്‌ഥിരാവകാശം നല്‍കുന്ന നിയമത്തിന്‌ ശുപാര്‍ശ ചെയ്‌ത അദ്ദേഹം മലബാറിന്റെ മാത്രമല്ല മലയാളിയുടെ തന്നെ ശാപമാണ്മരുമക്കത്തായമെന്ന്‌ പല റിപ്പോര്‍ട്ടുകളിലും രേഖപ്പെടുത്തി. തിരുവിതാംകൂര്‍ റസിഡന്റിന്റെ ചുമതലനിര്‍വഹിക്കവെ തിരുവനന്തപുരത്തെ മധുരയും കന്യാകുമാ രിയുമായിബന്ധിപ്പിക്കുന്ന തീവണ്ടിപ്പാതയ്‌ക്ക് ലോഗന്‍ ശുപാര്‍ശ ചെയ്‌തു. പത്തൊമ്പതാം നൂറ്റാണ്ടില്‍ തെക്കേ മല ബാറില്‍ പതിവായ മാപ്പിള ലഹളകളുടെകാരണങ്ങളെക്കുറി ച്ചന്വേഷിച്ച ലോഗന്‍ ഒരു സാമൂഹ്യശാസ്‌ത്രജ്‌ഞന്റെ നിരീക്ഷണ പാടവത്തോടെയാണ്‌ അവ തന്റെ റിപ്പോര്‍ട്ടില്‍ നിര ത്തിയത്‌. കുടിയാനുള്ള സ്‌ഥിരാവകാശത്തിന്റെ പക്ഷത്താണ ദ്ദേഹം നില കൊണ്ടത്‌.മാപ്പിള ലഹളകള്‍ സംബന്ധിച്ച്‌ അദ്ദേ ഹത്തിന്റെ കുടിയായ്‌മപരമായ വ്യാഖ്യാനങ്ങളും എതിര്‍പ്പു കള്‍ക്ക്‌ ആക്കം കൂട്ടിയിരിക്കാമെന്ന്‌ ഡോ: കെ. കെ.എന്‍. കുറുപ്പ്‌ നിരീക്ഷിക്കുന്നു.

1872 ഡിസംബറിലായിരുന്നു ആനി സെല്‍ബി ബുറലുമാ യുള്ള ലോഗന്റെ വിവാഹം.മേരി ഓര്‍ഡ്‌, വില്ല്യം മാല്‍ക്കന്‍, എലിസബത്ത്‌ ഹെലന്‍ എന്നിവര്‍ കേരളത്തില്‍ വെച്ചാണ്‌ ജനിച്ചതെന്ന്‌ കരുതപ്പെടുന്നു. ഇളയ മകളുടെ ജന്മ സ്‌ഥലം സ്‌കോട്ടണ്ടായിരുന്നു. രാജിവെച്ചശേഷം ഇംഗ്ലണ്ടില്‍താമസമുറപ്പിച്ച വില്ല്യം ലോഗന്‍ നായാട്ടിലും ഗോള്‍ഫിലും വിനോദം കണ്ടെത്തെി.

എഡിന്‍ബര്‍ഗിലെ കോളിന്‍ടണിലെ വസതിയില്‍ വെച്ചായി രുന്നു. 1914 ഏപ്രില്‍ മൂന്നിന്‌ അദ്ദേഹത്തിന്റെ അന്ത്യം.വിരമിച്ച്‌ നാട്ടില്‍പോയ ശേഷവും വേങ്ങയില്‍ കുഞ്ഞിരാ മന്‍ നായനാര്‍, ഇ.കെ. കൃഷ്‌ണന്‍ മുന്‍സിഫ്‌ എന്നിവരുമായി നിരന്തരം കത്തിടപാടുകള്‍ വില്ല്യം ലോഗന്‍ നടത്തിയിരുന്നു.

മലബാര്‍ മാന്വലിന്റെ ഒന്നാം വാള്യം 1887ല്‍ ആണ്‌ പ്രസിദ്ധീ കരിച്ചത്‌. ആയിരംരൂപ പ്രത്യേക പാരിതോഷികം ഈ രചനയ്‌ക്ക് അദ്ദേഹത്തിന്‌ സര്‍ക്കാര്‍ നല്‍കി. എന്നാല്‍ ഇതില്‍ 1884ല്‍ മലബാറിലുണ്ടായ ഒരു മാപ്പിളലഹള കാര്‍ഷി കമേഖലയുമായി ബന്ധപ്പെട്ടായിരുന്നുവെന്ന ലോഗന്റെവെളിപ്പെടുത്തല്‍ അന്നത്തെ മദ്രാസ്‌ ഗവര്‍ണര്‍ക്കിഷ്‌ടപ്പെട്ടില്ല. ഈ പരാമര്‍ശം പിന്‍വലിക്കാന്‍ പോലും ഒരുഘട്ടത്തില്‍ ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചതായി ചില രേഖകള്‍പറയുന്നു. ഭൂമി ശാസ്‌ത്രം,മതം, ജാതി, ആചാരം, ഭാഷാ, കൃഷി, സാഹിത്യം, ഗ്രാമീണ സംഘടനകള്‍, വിദ്യാഭ്യാസ സ്‌ഥിതി, ചരിത്രം, സാംസ്‌കാരികപൈതൃകം, ആദ്യകാല ചരിത്രം, പോര്‍ച്ചുഗീസുകാരുടെ വരവ്‌, കുരുമുളക്‌ അടക്കമുള്ള ചരക്കുകള്‍ക്കുവേണ്ടിയുള്ള യുദ്ധങ്ങള്‍, മൈസൂറിന്റെ ആക്രമണങ്ങള്‍, ബ്രിട്ടീഷ്‌ ആധിപത്യം, കൂടിയായ്‌മ, ഭൂനികുതിതുടങ്ങിയവയാണ്‌ ഒന്നാം വാല്യത്തില്‍.

രണ്ടാം വാല്യത്തിലാകട്ടെ മലബാറിന്റെ ഭരണ ക്രമം സ്‌ഥിതിവിവരക്കണക്കുകള്‍, ചരിത്രമുറങ്ങുന്ന കുറിപ്പുകള്‍, പ്രബന്ധങ്ങള്‍ എന്നിവയാണ്‌. മലബാര്‍ മാന്വല്‍ കൂടാതെ ലോഗന്‍ എഡിറ്റ്‌ ചെയ്‌ത പുസ്‌തകമാണ്‌ എ കളക്ഷന്‍ ഓഫ്‌ ട്രീറ്റീസ്‌ എന്‍ഗേ ജ്‌മെന്റ്‌സ് ആന്റ്‌ അദര്‍ പേപ്പേഴ്‌സ് ഓഫ്‌ ഇംപോര്‍ട്ടന്‍സ്‌ റിലേറ്റിങ്‌ ടു ബ്രിട്ടീഷ്‌ അഫയേഴ്‌സ് ഇന്‍ മലബാര്‍. ഈസ്‌റ്റ് ഇന്ത്യാ കമ്പനിയും മല ബാറിലെ രാജാക്കന്മാരും തമ്മിലുള്ള കരാറുകളടക്കമുള്ള രേഖകളുടെ സമാഹാരമാണ്‌ ഈ ഗ്രന്ഥം. മിസ്‌റ്റര്‍ ഗ്രെയിംസ്‌ ഗ്ലോസറി ഓഫ്‌ മലയാളം വേര്‍ഡ്‌സ് ആന്റ്‌ ഫ്രെയിസസ്‌ ആണ്‌ ലോഗന്‍ എഡിറ്റ്‌ ചെയ്‌ത മറ്റൊരു ഗ്രന്ഥം.

ഗ്രെയിമിന്റെ ഈ സാങ്കേതിക പദാവലിക്ക്‌ ലോഗന്‍തന്നെ വിവരണങ്ങള്‍ നല്‍കിയിട്ടുണ്ട്‌. മലബാര്‍ മാന്വ ലിന്റെ രണ്ടാം വാല്യത്തിലും ഈ പുസ്‌തകം ചേര്‍ത്തിട്ടുണ്ട്‌. ലോഗന്‍ സായിപ്പ്‌ ചെയ്‌തതിന്‌ പ്രത്യുപകാരം നമ്മള്‍ ചെയ്‌തിട്ടുണ്ടോ?മലയാളിക്ക്‌ കഴിയാത്തത്‌ ചെയ്‌ത അദ്ദേഹ ത്തിന്റെ പേരില്‍ തലശ്ശേരിയില്‍ ഒരു റോഡിന്‌ പേരിട്ടത്‌ മാത്രം നമ്മുടെ ഉപകാര സ്‌മരണയായി ഒതുങ്ങി. ഈ വേള യിലെങ്കിലും അദ്ദേഹത്തെ ഒന്ന്‌ ഓര്‍ത്തിരുന്നെങ്കില്‍... ആ സംഭാവനകളുടെ ആഴം മനസ്സിലാക്കിയിരുന്നെങ്കില്‍...

സാജു ചേലങ്ങാട്‌

Ads by Google
Sunday 02 Apr 2017 02.03 AM
YOU MAY BE INTERESTED
TRENDING NOW