Friday, January 19, 2018 Last Updated 54 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 02 Apr 2017 01.54 AM

ബൈബിള്‍ മെഗാഷോ അങ്കമാലിയില്‍

uploads/news/2017/04/95749/re7.jpg

കൊച്ചി: സംവിധായകന്‍ സൂര്യ കൃഷ്‌ണമൂര്‍ത്തി അണിയിച്ചൊരുക്കുന്ന എന്റെ രക്ഷകന്‍ ബൈബിള്‍ മെഗാഷോയ്‌ക്ക്‌, എറണാകുളം-അങ്കമാലി അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സുബോധന പാസ്‌റ്ററല്‍ സെന്റര്‍ വേദിയൊരുക്കുന്നു.
മേയ്‌ അഞ്ചു മുതല്‍ ഒമ്പതു വരെ അങ്കമാലി സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ്‌ മെഗാഷോ അവതരണം.
പ്രാര്‍ഥനയോടും വ്രതാനുഷ്‌ഠാനങ്ങളോടുമാണ്‌ അരങ്ങിലും അണിയറയിലുമുള്ളവര്‍ ഷോയുടെ ഒരുമാസം നീണ്ട ക്യാമ്പില്‍ പങ്കെടുത്തതെന്നു സൂര്യ കൃഷ്‌ണമൂര്‍ത്തി പറഞ്ഞു.
തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി ആര്‍.പി. പ്രദീഷ്‌ യേശുക്രിസ്‌തുവിന്റെ വേഷം അവതരിപ്പിക്കും. സൂര്യ കൃഷ്‌മൂര്‍ത്തിയും പ്രഫ.വി. മധുസൂദന്‍ നായരുമാണ്‌ ഗാനരചന. സംഗീതം: പണ്ഡിറ്റ്‌ രമേശ്‌ നാരായണന്‍. പട്ടണം റഷീദാണ്‌ മേയ്‌ക്കപ്പ്‌. പ്രത്യേകം തയ്യാറാക്കുന്ന ശീതീകരിച്ച ഓഡിറ്റോറിയത്തില്‍ ദിവസവും രണ്ടു ഷോ ഉണ്ടാകുമെന്നു സുബോധന ഡയറക്‌ടര്‍ ഫാ. ഷിനു ഉതുപ്പാന്‍ അറിയിച്ചു.

Ads by Google
Sunday 02 Apr 2017 01.54 AM
YOU MAY BE INTERESTED
TRENDING NOW