അശ്വതി: ആരോഗ്യസ്ഥിതി മെച്ചപ്പെടും. തൊഴിലാവശ്യത്തിന് സ്വദേശം വെടിഞ്ഞ് നില്ക്കേണ്ടിവരും. ചിലവുകള്‍ നിയന്ത്രണവിധേയമായിരിക്കും. മധ്യസ്ഥ ശ്രമങ്ങള്‍ നടത്തേണ്ടിവരും. ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹൃതമാകും. ലോണുകള്‍ക്കുള്ള അപേക്ഷകള്‍ പാസാകും.
ഭരണി: സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കും. മാതാവിനോ മാതൃതുല്യരായവര്‍ക്കോ അനിഷ്ടതകള്ക്കു സാധ്യത. അവിചാരിത ധനലാഭത്തിനു യോഗം കാണുന്നു. അന്യരുടെ പ്രശ്നങ്ങളിലിടപെട്ട് മനസു വിഷമിപ്പിക്കും. വിവാഹ ആലോചനകളില്‍ തീരുമാനമെടുക്കും.
കാര്‍ത്തിക: അപ്രതീക്ഷിത യാത്രകള്‍ വേണ്ടിവരും. ബന്ധുമിത്രാദികളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സഹായം ലഭിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ചിട്ടി മുതലായവയില്‍നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. വിദേശജോലിക്കുള്ള ശ്രമങ്ങളില്‍ വിജയം കൈവരിക്കും.
രോഹിണി: ബിസിനസില്‍ നേട്ടം കൈവരിക്കും. വാഹനലാഭം, ഭവനമാറ്റം എന്നിവയുണ്ടാകും. വ്യവഹാരങ്ങളില്‍ വിജയം നേടും. പൊതുപ്രവര്‍ത്തനത്തില്‍ നേട്ടം. തൊഴില്‍പരമായ മാറ്റം പ്രതീക്ഷിക്കാം. സന്താനങ്ങളെക്കൊണ്ട് അനുഭവഗുണം.
മകയിരം: കര്‍മരംഗത്തു നേട്ടം. സഹോദരഗുണമനുഭവിക്കും. നിയമപരമായ നടപടികള്‍ക്കു വിധേയമാകും. ബന്ധുക്കളില്‍നിന്നുള്ള സഹായം ലഭിക്കും. കടങ്ങള്‍ വീട്ടുവാന് സാധിക്കും. ഔഷധ സേവയാല്‍ രോഗശമനം.
തിരുവാതിര: മംഗളകര്മങ്ങളല് സംബന്ധിക്കും. സൗന്ദര്യവര്‍ധക വസ്തുക്കളാല്‍ അലര്‍ജി പിടിപെടാം. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്താനാവാതെ വരും. ചെറിയ വീഴ്ച, പരുക്ക് എന്നിവയ്ക്കു സാധ്യത. പ്രണയബന്ധിതര്ക്ക് അംഗീകാരം ലഭിക്കും.
പുണര്‍തം: തൊഴിലിനുള്ള ശ്രമങ്ങള്‍ വിജയിക്കും. ബന്ധുജനങ്ങളുടെ വിവാഹത്തില്‍ സംബന്ധിക്കും. ദാമ്പത്യപരമായി നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. സന്താനങ്ങളെക്കൊണ്ട് മനഃസുഖം, ആഡംബരവസ്തുക്കള്‍ക്കായി പണം ചെലവഴിക്കും. ഗൃഹനിര്മാണത്തില് പുരോഗതി.
പൂയം: കുടുംബത്തില്‍ ശാന്തി കൈവരിക്കും. സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. വിവാഹകാര്യത്തില്‍ തീരുമാനം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം. സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത. നേത്രസംബന്ധമായ ചികിത്സ വേണ്ടിവരും.
ആയില്യം: തൊഴില്‍പരമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. അവിചാരിത നേട്ടങ്ങള്‍ കൈവരിക്കും. കാര്യസാധ്യത്തിനായി ദീര്ഘയാത്രകള് വേണ്ടിവരും. ഗൃഹനിര്‍മാണം പുരോഗമിക്കും. കൈമോശം സംഭവിച്ച മുതല്‍ തിരികെക്കിട്ടും. മംഗളകര്മങ്ങളില് സംബന്ധിക്കും.
മകം: ഭക്ഷണസുഖം വര്‍ധിക്കും. ഭവനനിര്‍മാണത്തിനുള്ള ആലോചനകള്‍ പുരോഗമിക്കും. വാഹനം മാറ്റി വാങ്ങുവാന്‍ കഴിയും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും. സുഹൃത്തുക്കളില്‍നിന്നു സഹായം ലഭിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് പ്രശസ്തി വര്‍ധിക്കും.
പൂരം: കടങ്ങള്‍ വീട്ടുവാന് സാധിക്കും. വിദേശത്തുനിന്നും നാട്ടില്‍ തിരിച്ചെത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂല സ്ഥലംമാറ്റം. ലോട്ടറിയില്‍നിന്ന് ചെറിയ ധനലാഭം. മനസില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സഫലമാകും. ഭൂമിയില്‍നിന്നുള്ള ആദായം വര്‍ധിക്കും.
ഉത്രം: വിദേശയാത്രാ ശ്രമത്തില്‍ വിജയിക്കും. സകുടുംബം യാത്രകള്‍ വേണ്ടിവരും. ദീര്ഘയാത്രകള് നടത്തും. പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ വഴി അബദ്ധങ്ങള്‍ പിണയാം. കൃഷിയില്‍നിന്ന് ധനലാഭം. വാഹനത്തിന് അറ്റകുറ്റപ്പണി.
അത്തം: ഔഷധ സേവ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകള്‍ അനുഭവിക്കും. എന്നാല്‍ കുടുംബത്തില്‍ ശാന്തത നിലനില്ക്കും. ബന്ധുക്കള്‍ വഴി നേട്ടം. ജോലിക്കുവേണ്ടിയുള്ള അന്വേഷണങ്ങള്‍ വിജയിക്കും. സര്‍ക്കാരില്‍നിന്നുള്ള രേഖകള്‍ ലഭിക്കും.
ചിത്തിര: മത്സരപരീക്ഷകളില്‍ വിജയം. ആരോഗ്യപരമായി വിഷമതകള്‍. വിദേശ ജോലിക്കുള്ള ശ്രമം വിജയിക്കും. ഓഹരി, ചിട്ടി എന്നിവയില്‍നിന്ന് അത്യാവശ്യത്തിനു പണമെടുക്കേണ്ടിവരും. ഗൃഹനിര്മാണത്തില് ഏതെങ്കിലുംതരത്തിലുള്ള തടസങ്ങള്‍.
ചോതി: കുടുംബത്തില്‍ അസ്വസ്ഥതകള്‍ക്കു സാധ്യത. വൈദ്യുതി, അഗ്നി എന്നിവയില്‍നിന്നു പരുക്കിനു സാധ്യത. ഏതു പ്രവൃത്തിയിലും അധിക ശ്രദ്ധ പുലര്‍ത്തുക. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനു മാറ്റം സംഭവിക്കാം. ബന്ധുജനസഹായം വേണ്ടിവരും.
വിശാഖം: പണമിടപാടുകളില്‍ നേട്ടം. അനുഭവിച്ചുവന്ന ക്ലേശങ്ങളില്‍ ശമനം. ഭൂമി വാങ്ങാനെടുത്ത തീരുമാനം നടപ്പിലാകും. മംഗളകര്മങ്ങളില് സംബന്ധിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം. പൈതൃക സ്വത്തു ലഭിക്കും.
അനിഴം: വ്യവഹാരങ്ങളില്‍ വിജയം. സന്താനങ്ങള്‍ക്ക് ഉയര്‍ന്ന കോഴ്സുകളില്‍ പ്രവേശനം. പുതിയ തൊഴില്‍ സ്ഥലത്ത് മനഃസുഖവര്ധന. അശ്രദ്ധ നിമിത്തം ചെറിയ അപകടങ്ങളില്‍ പെടാനിടയുണ്ട്. മാതാവിന് രോഗദുരിതം.
തൃക്കേട്ട: ഒന്നിലധികം തവണ ദീര്ഘയാത്രകള് വേണ്ടിവരും. വിദേശത്തു പഠനാവസരം. ദേഹസുഖം വര്‍ധിക്കും. ഔഷധസേവ അവസാനിപ്പിക്കും. സഹപ്രവര്‍ത്തകരുമായി തര്‍ക്കങ്ങള്‍. ലഹരിവസ്തുക്കളില് ആസക്തിയേറും.
മൂലം: അന്യരുടെ ഇംഗിതത്തിനു വഴങ്ങി പ്രവര്‍ത്തിക്കും. ചെയ്തുകൊണ്ടിരിക്കുന്ന ജോലി മാറുന്നതിനെക്കുറിച്ചോ ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ ആലോചിക്കും. ദാമ്പത്യ വിഷമതകള്‍. പെട്ടെന്നുള്ള തീരുമാനം പിന്നീട് ബുദ്ധിമുട്ടാകും. സഹായികളില്‍ ചിലര്‍ എതിരാകും.
പൂരാടം: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. സന്താനങ്ങള്‍ക്ക് പുരോഗതി. വിദ്യാഭ്യാസരംഗത്ത് നേട്ടം. ബന്ധുജനങ്ങള്‍ക്ക് വേണ്ടി പണം മുടക്കേണ്ടിവരും. ശത്രുക്കളില്‍നിന്ന് എതിര്‍പ്പു നേരിടും. നിക്ഷേപങ്ങള്‍, ഭൂമിവാങ്ങല്‍ എന്നിവ സഫലമാകും.
ഉത്രാടം: സഹായികളുടെ പരിശ്രമത്താല്‍ കാര്യങ്ങള്‍ സാധിക്കും. പൊതുപ്രവര്‍ത്തനത്തില്‍ വിജയിക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. ഗൃഹനിര്മാണത്തില് നിലനിന്നിരുന്ന തടസങ്ങള്‍ മാറും. പണച്ചെലവു നിയന്ത്രിക്കും.
തിരുവോണം: പൊതുപ്രവര്‍ത്തനത്തില്‍ വിജയം. വിദേശയാത്രാ സാധ്യത. പഴയ സുഹൃദ് ബന്ധങ്ങള്‍ പുതുക്കും. സഹോദരങ്ങളുമായി അകല്‍ച്ച. മംഗളകര്മങ്ങളില് സംബന്ധിക്കും. ചികിത്സയ്ക്കായി പണച്ചെലവ്. രക്തസംബന്ധ രോഗങ്ങള്‍.
അവിട്ടം: ഹൃദയാരോഗ്യക്കുറവുള്ളവര് ശ്രദ്ധിക്കുക. മാതാവില്‍നിന്ന് ആനുകൂല്യങ്ങള്‍. കടങ്ങളില്‍നിന്നു മോചനം. വിവാഹാലോചനകളില് തീരുമാനം. സന്താനങ്ങള്‍ക്ക് അനാരോഗ്യം. മനസ് ഇടയ്ക്കിടെ അസ്വസ്ഥമാകും. വ്യാപാരരംഗത്ത് നേട്ടം.
ചതയം: വരുമാന മാര്‍ഗങ്ങള്‍ക്കു തടസം നേരിടും. സഹോദര സഹായം ലഭിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തില്‍ വിജയം. സ്വദേശം വിട്ട് യാത്ര വേണ്ടിവരും. ആരോഗ്യപരമായി നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും. സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും.
പൂരൂരുട്ടാതി: യാത്രാക്ലേശമനുഭവിക്കും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം. പണമിടപാടുകള്‍ വര്‍ധിക്കും. പൊതുപ്രവര്ത്തനവിജയം. ആഡംബര വസ്തുക്കള്‍, ആഭരണങ്ങള്‍ ഇവ വാങ്ങും. ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കും.
ഉതൃട്ടാതി: കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് രോഗസാധ്യത. പൊതുവില്‍ വിശ്രമം കുറയും. . യാത്രകള്‍ക്കിടയില്‍ ധനനഷ്ടത്തിനു സാധ്യത. നിക്ഷേപങ്ങളില്‍നിന്ന് പണം പിന്‍വലിക്കും.
രേവതി: പുതിയ വാഹനം വാങ്ങുവാന്‍ തീരുമാനം. ഗൃഹനിര്മാണത്തില് പുരോഗതി. സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനം. ബിസിനസില്‍ നേട്ടം. പൊതുപ്രവര്‍ത്തകര്‍ക്ക് അംഗീകാരം, പ്രശസ്തി വര്‍ധന.
സജീവ് ശാസ്താരം (9656377700)