Wednesday, May 24, 2017 Last Updated 21 Min 19 Sec ago English Edition
Todays E paper
Saturday 01 Apr 2017 03.51 PM

വായിച്ചെടുക്കാം ശരീരഭാഷ

uploads/news/2017/04/95600/bodylang010417.jpg

ശരീരഭാഷ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഏകദേശം ഒരുപോലെ ആണ് എന്നതാണ് വസ്തുത. ചില സംസ്‌കാരങ്ങള്‍ ഇതിന് അപവാദം സൃഷ്ടിച്ചേക്കാം എന്നുമാത്രം.

'മനുഷ്യരെല്ലാവരും ജനിച്ചിരിക്കുന്നത് വിജയിക്കാന്‍ വേണ്ടിയാണ്' എന്ന ആപ്ത വാക്യം നമുക്കേവര്‍ക്കും സുപരിചിതം. വിജയിച്ചവര്‍ എന്തുകൊണ്ട് വിജയിച്ചു എന്ന അന്വേഷണം മിക്കപ്പോഴും ചെന്നു നില്‍ക്കുക അവരുടെ ശരീരഭാഷയിലും സംസാരഭാഷയിലുമായിരിക്കും.

ശരീര - സംസാര ഭാഷകളെക്കുറിച്ചുള്ള ചിന്ത മനഃശാസ്ത്രപഠനങ്ങളുടെ പ്രധാന ഭാഗം തന്നെ. ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്, ട്രാന്‍സാക്ഷണല്‍ അനാലിസിസ്, തീം സെന്റേര്‍ഡ് ഇന്ററാക്ഷന്‍ തുടങ്ങി അനേകം മനഃശാസ്ത്രശാഖകള്‍ ശരീര - സംസാര ഭാഷകളെ അപഗ്രഥിക്കുന്നു.

പ്രശസ്ത ശരീരഭാഷാ പണ്ഡിതനായിരുന്ന ആല്‍ബര്‍ട്ട് മെക്കാറാബിയന്‍ തന്റെ പഠനങ്ങളില്‍ കണ്ടെത്തിയത് രണ്ട് ലക്ഷത്തി അമ്പതിനായിരിത്തോളം മുഖത്തിന്റെ ഭാവവ്യത്യാസങ്ങളാണ് എന്നത് അത്ഭുതം ജനിപ്പിക്കാം.

മാത്രമല്ല, രണ്ടുപേരുടെ മുഖാമുഖ സംഭാഷണത്തില്‍ 35 ശതമാനത്തില്‍ താഴെ മാത്രമേ സംസാരഭാഷയ്ക്ക് സ്വാധീനമുള്ളു എന്നും 65 ശതമാനത്തിലധികവും ശരീരഭാഷയ്ക്കാണ് സ്വാധീനം എന്നും അദ്ദേഹം കണ്ടെത്തി.

ചിലരുടെ കാര്യത്തില്‍ ഇത് 80 ശതമാനം വരെയാകാം. ഇതുമാത്രമല്ല ഒരു വ്യക്തിയുടെ വികാര വിചാരങ്ങളുടെ വ്യക്തമായ പ്രതിഫലനവും ശരീരഭാഷയില്‍ കണ്ടെത്താം. ഇതില്‍ വ്യക്തി സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദ വ്യതിയാനങ്ങളും നീട്ടിക്കുറുക്കലുകളും ഉള്‍പ്പെടുന്നു.

ശരീരഭാഷ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഏകദേശം ഒരുപോലെ ആണ് എന്നതാണ് വസ്തുത. ചില സംസ്‌കാരങ്ങള്‍ ഇതിന് അപവാദം സൃഷ്ടിച്ചേക്കാം എന്നുമാത്രം. ഡി.ജോണ്‍ ആന്റണി ഒ.എഫ്.എം കപ്പൂച്ചിന്റെ ഈ മേഖലയില്‍ ഉള്ള പഠനങ്ങള്‍ ശ്രദ്ധേയമാണ്.

ഒരു വ്യക്തിയുടെ ശരീരഭാഷ പഠിക്കുന്നതും വായിക്കുന്നതും അയാളെ മനസിലാക്കുക എന്നതിനപ്പുറം നമുക്ക് അയാളോടുള്ള പെരുമാറ്റത്തില്‍ മാറ്റം വരുത്തുവാനും സഹായിക്കുന്നു. ശരീരഭാഷ വായിച്ചെടുക്കുവാന്‍ അത്യാവശ്യം അറിയേണ്ട വസ്തുതകള്‍ താഴെ കൊടുക്കുന്നു.

1. ശരീരഭാഷകളെ ഒരുമിച്ച് ചേര്‍ത്ത് വായിക്കാം


ഒരൊറ്റ ശരീരഭാഷയില്‍ നിന്ന് നമുക്ക് വ്യക്തിയുടെ ആപ്പോഴുള്ള അവസ്ഥയെ, ചിന്തയെ മനസിലാക്കി എടുക്കുവാന്‍ കഴിയില്ല. കാലിനുമുകളില്‍ കാല്‍ കയറ്റി വച്ചിരിക്കുന്ന ആള്‍ പ്രതിരോധമറ തീര്‍ക്കുകയാകാം.

കൈ കെട്ടി ഇരിക്കുക, മുഖം ഗൗരവമുള്ളതായിരിക്കുക എന്നീ ശരീര ഭാഷകള്‍ കൂടി അയാള്‍ പ്രകടമാക്കുന്നു എങ്കില്‍ മേല്‍ സൂചിപ്പിച്ച അനുമാനം സ്ഥിരീകരിക്കാം.

2. ശരീരഭാഷയും സംസാരഭാഷയും


താന്‍ സന്തോഷവതിയാണ് എന്ന് പറയുന്ന സ്ത്രീയുടെ നിറഞ്ഞ കണ്ണകള്‍ ശ്രദ്ധിച്ചാല്‍ ആ സ്ത്രീ ശരിക്കും സന്തോഷവതിയാണോ എന്ന് ശങ്കയ്ക്ക് ഇട നല്‍കുന്നു.

3. സാഹചര്യം മനസിലാക്കുക


ഏത് സാഹചര്യത്തില്‍ എവിടെ വച്ച് ഒരു പ്രത്യേകതരം ശരീരഭാഷ ഉണ്ടാകുന്നു എന്നത് പ്രസക്തം തന്നെ. മൃഗശാലയിലെ കരടിയെ കണ്ടപ്പോള്‍ ഭയം നിഴലിക്കുന്ന മുഖഭാവം പ്രകടമായെങ്കില്‍ ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം ആ പ്രത്യേക സാഹചര്യം ഭയം ജനിപ്പിച്ചു എന്ന് മാത്രം.

4. സംസ്‌കാരം കണക്കിലെടുക്കുക


ചില ശരീരഭാഷകള്‍ ചില സംസ്‌കാരങ്ങളില്‍ മാത്രം ഒതുങ്ങുന്നവ ആയിരിക്കും. താഴെ പറയുന്ന മേഖലകള്‍ ഇതിനു ഉദാഹരണങ്ങളാണ്. രണ്ട് വ്യക്തികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ നില്‍ക്കുന്ന, ഇരിക്കുന്ന അകലം, മുഖത്ത് നോക്കി സംസാരിക്കുന്ന രീതി എന്നിവയെല്ലാം വ്യത്യസ്ത സംസ്‌കാരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

മുത്തം കൊടുക്കുക, കൈകൊടുക്കുക, കെട്ടിപ്പിടിക്കുക എന്നിവ പല രാജ്യങ്ങളിലും സംസ്‌കാരങ്ങളിലും അതിപ്രാധാന്യം അര്‍ഹിക്കുന്നതാണെങ്കില്‍ ജപ്പാന്‍കാര്‍ക്ക് ഇത് അപമാനിക്കുന്നതിന് തുല്യമാണ് എന്നത് മേല്‍ സൂചിപ്പിച്ച ആശയത്തെ വ്യക്തമാക്കുന്നു.

TRENDING NOW