Monday, April 03, 2017 Last Updated 29 Min 38 Sec ago English Edition
Todays E paper
Saturday 01 Apr 2017 01.41 PM

തകര്‍പ്പന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍ രംഗത്ത്

uploads/news/2017/04/95573/bsnl.jpg

മുംബൈ : തകര്‍പ്പന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍ രംഗത്തേക്ക്. 249 രൂപക്ക് മാസം 300 ജി.ബി ഡാറ്റയുമായി ബിഎസ്എന്‍എല്‍. ബ്രോഡ്ബാന്‍ഡ് ഉപഭോക്താകള്‍ക്കാണ് ഈ ഓഫര്‍ ലഭ്യമാവുക. പ്രതിമാസം 249 രൂപ നല്‍കിയാല്‍ പ്രതിദിനം 10 ജി.ബി ഡാറ്റയാണ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

കൂടാതെ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഏഴ് വരെയുള്ള എല്ലാ കോളുകളും സൗജന്യമാണ്. അതിനോടൊപ്പം ഞായറാഴ്ചകളിലെ പരിപൂര്‍ണ്ണ സൗജന്യ കോളുകള്‍ എന്നത് തുടരും. ബ്രോഡ്ബാന്‍ഡ് സേവനം നല്‍കുന്നവരില്‍ ഏറ്റവും മികച്ച ഓഫര്‍ നല്‍കുന്നത് ബി.എസ്.എന്‍.എല്‍ മാത്രമാണെന്ന് കമ്പനി ഡയറക്ടര്‍ എന്‍ കെ ഗുപ്ത അവകാശവാദമുന്നയിച്ചു.

Ads by Google
Saturday 01 Apr 2017 01.41 PM
YOU MAY BE INTERESTED
TRENDING NOW