Tuesday, October 24, 2017 Last Updated 3 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 01 Apr 2017 01.29 PM

അമേരിക്കന്‍ ദമ്പതികളുടെ മകളുടെ പേര് 'കേരള'

uploads/news/2017/04/95568/kerala.jpg

''എന്റെ പേര് കേരള എന്നാണ്. എനിക്ക് എട്ട് വയസ്സുണ്ട്''. ഇത് പറയുന്നത് അമേരിക്കന്‍ ദമ്പതികളായ ചാള്‍സ് ക്രാമറിന്റെയും ബ്രന്നയുടെയും മകളാണ്. 2004ല്‍ ആണ് ടിവി പ്രൊഡ്യൂസറായ ചാള്‍സ് ക്രാമറും ഇന്റീരിയര്‍ ഡിസൈനറായ ഭാര്യ ബ്രെന്ന മൂറും കേരളത്തിലെത്തിയത്. ആദ്യകാഴ്ചയില്‍ തന്നെ കേരളത്തോട് പ്രണയമായി. അത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് പോലെയായിരുന്നുവെന്ന് അവര്‍ തന്നെ പറയുന്നു. 2009-ല്‍ തങ്ങള്‍ക്ക് ജനിച്ച ആദ്യ കുട്ടിക്കൊരു പേരുമിട്ടു. 'കേരള'യെന്നാണ് അവര്‍ അവളെ വിളിച്ചത്.

ഇവിടുത്തെ കുന്നുകള്‍, കടല്‍തീരങ്ങള്‍, കായലുകള്‍, ഭക്ഷണം സര്‍വ്വോപരി കേരളത്തില്‍ നിന്ന് കിട്ടിയ പ്രത്യേക ഊര്‍ജ്ജം എല്ലാം ഇവിടുന്ന് പോയിട്ടും ഇവരോടൊപ്പമുണ്ടായിരുന്നു. പിന്നീട് ലോസ് ആഞ്ചല്‍സ് നിന്ന് മാതാപിതാക്കളോടൊപ്പം മകള്‍ കേരളവും ഇവിടേക്കെത്തി. ഇവിടുത്തെ സംസ്‌കാരവും രുചികളുമറിഞ്ഞു. ഡല്‍ഹി, ഉദയ്പൂര്‍ തുടങ്ങി ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും കേരളവും ഇവിടുത്തെ ആളുകളും ഏറെ ആകര്‍ഷിച്ചുവെന്ന് ഇവരുടെ വാക്കുകള്‍.

ആറ് ഭൂഖണ്ഡങ്ങളും 20 രാജ്യങ്ങളും ഉള്‍ക്കൊള്ളിച്ച് ലോക സഞ്ചാരത്തിനൊരുങ്ങുകയാണ് കുടുംബം. ഈ സഞ്ചാരത്തിനായുള്ള ഗൈഡ് മിഷേല്‍ കേരളത്തില്‍ നിന്നൊരു കുട്ടിയ ദത്തെടുത്തിട്ടുമുണ്ട്. അങ്ങനെ ആ കുട്ടിയിലൂടെ കേരളത്തിലെ കോട്ടയത്ത് ഭരണങ്ങാനത്ത് ഇവര്‍ക്കൊരു ചെറിയ ബന്ധമുണ്ട്. മിഷേല്‍ ദത്തെടുത്ത കുട്ടിയുടെ ബന്ധത്തിലുള്ള വീട്ടിലെ കുട്ടികളോടൊപ്പം അല്‍ഫോന്‍സ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കേരളയെ പഠിപ്പിക്കാന്‍ കുറച്ചുനാള്‍ ചേര്‍ത്തിരുന്നു. ഇളയസഹോദരനെ അവിടെ പ്ലേ സ്‌കൂളിലും ചേര്‍ത്തു. മൂന്നാം ക്ലാസില്‍ ഇവിടെ കുറച്ച്‌നാള്‍ പഠിച്ചശേഷം മടങ്ങി. ഇപ്പോള്‍ 8 വയസ്സുള്ള കേരളവും കുടുംബവും ഇന്തോനേഷ്യയിലാണ് താമസിക്കുന്നത്.

Ads by Google
Advertisement
Saturday 01 Apr 2017 01.29 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW