Wednesday, April 25, 2018 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 01 Apr 2017 12.17 PM

സ്ത്രീക്കൊപ്പം സഞ്ചരിച്ച യുവാവിനെ പിടികൂടി റോമിയോ വിരുദ്ധ സ്‌ക്വാഡ് തല മുണ്ഡനം ചെയ്തു

സംഭവത്തിന്റെ വീഡിയോ വെള്ളിയാഴ്ച നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സര്‍ക്കാരിന്റെ ശ്രദ്ധയിലും പെട്ടത്. ഇതേതുടര്‍ന്ന് സംഭവത്തിന് ദൃക്‌സാക്ഷിളായ മൂന്ന് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്റു ചെയ്തു.
Anti-Romeo squad

ഷാജഹാന്‍പുര്‍: പൂവാലശല്യം ഒഴിവാക്കുന്നതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊണ്ടുവന്ന 'ആന്റി റോമിയോ സ്‌ക്വാഡ്' കടമ മറക്കുന്നതായി സൂചന. ഒരു സ്ത്രീക്കൊപ്പം സഞ്ചരിച്ച യുവാവിനെ പിടികൂടിയ സ്‌ക്വാഡ് യുവാവിന്റെ തലമുണ്ഡനം ചെയ്തു. പോലീസുകാരുടെ സാന്നിധ്യത്തിലായിരുന്നു ഈ നടപടി. കഴിഞ്ഞയാഴ്ച ഷാജഹാന്‍പുരിലെ ഒരു പൊതു പാര്‍ക്കിലാണ് ഈ സംഭവം.

സംഭവത്തിന്റെ വീഡിയോ വെള്ളിയാഴ്ച നവമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സര്‍ക്കാരിന്റെ ശ്രദ്ധയിലും പെട്ടത്. ഇതേതുടര്‍ന്ന് സംഭവത്തിന് ദൃക്‌സാക്ഷിളായ മൂന്ന് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്റു ചെയ്തു. ഷാഹുല്‍ അഹമ്മദ്, ലെയ്ക് അഹമദ്, സോനു പാല്‍ എന്നിവര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്. സംഭവസ്ഥലത്തുണ്ടടായിരുന്ന ഇവര്‍ കുറ്റകൃത്യം തടയാന്‍ ശ്രമിച്ചില്ലെന്നും ഷാജഹാന്‍പുര്‍ എസ്.പി കെ.ബി സിംഗ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു. ഇവര്‍ക്കെതിരായ തുടര്‍ നടപടി അന്വേഷണത്തിനുശേഷമുണ്ടാകുമെന്നും എസ്.പി അറിയിച്ചു.

ആളുകള്‍ യുവാവിനെ പിടിച്ചുനിര്‍ത്തി തല മുണ്ഡനം ചെയ്യുമ്പോള്‍ കോണ്‍സ്റ്റബിള്‍മാര്‍ നോക്കിനില്‍ക്കുകയായിരുന്നുവെന്ന് വീഡിയോയില്‍ വ്യക്തമായിരുന്നു. യുവാവിനെയും പെണ്‍സുഹൃത്തിനെയും പാര്‍ക്കിനു സമീപത്തുനിന്നും പിടികൂടിയ പോലീസ് പെണ്‍കുട്ടിയെ വിട്ടയച്ച ശേഷം ബാര്‍ബറെ വിളിച്ച് യുവാവിന്റെ തല മുണ്ഡനം ചെയ്യുകയായിരുന്നു.

അതേസമയം, പോലീസുകാര്‍ക്കെതിരെ പരാതി നല്‍കാന്‍ യുവാവ് തയ്യാറായിട്ടില്ല. സ്ത്രീകളുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ കൊണ്ടുവന്ന ആന്റി റോമിയോ സ്‌ക്വാഡില്‍ നിന്ന് ശല്യം വര്‍ധിച്ചുവരുന്നതായി ജനങ്ങളും പരാതിപ്പെടുന്നുണ്ട്. മനുഷ്യത്വരഹിതമായ നടപടികള്‍ പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ഒന്നും പാലിക്കപ്പെടുന്നില്ലെന്നാണ് സൂചന.

Ads by Google
Saturday 01 Apr 2017 12.17 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW