Friday, April 06, 2018 Last Updated 31 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 31 Mar 2017 08.51 PM

പല്ലിന്റെ മുന്‍ഭാഗത്തു വിടവുള്ളവരെ കുറിച്ച് ചില രഹസ്യങ്ങള്‍

uploads/news/2017/03/95291/teth.jpg

മുഖം സൗന്ദര്യം തീരുമാനിക്കുന്നതില്‍ പല്ലുകളുടെ സ്ഥാനം ചെറുതല്ല. പല്ലിന്റെ ആകൃതി നോക്കിയാല്‍ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചു ചില കാര്യങ്ങള്‍ പറയാന്‍ കഴിയും എന്നു സാമുദ്രിക ശാസ്ത്രം പറയുന്നു. മുന്‍ഭാഗത്തെ രണ്ടു പല്ലുകള്‍ തമ്മില്‍ വിടവുണ്ടെങ്കില്‍ ഇങ്ങനെയുള്ളവരുടെ സ്വഭാവത്തില്‍ ചില പ്രത്യേകതകള്‍ ഉണ്ടാകും. ഇങ്ങനെ വിടവുള്ള പല്ലുകള്‍ ഉള്ളവര്‍ ഡെയര്‍ ഡെവിള്‍ എന്നാണു പൊതുവെ അറിയപ്പെടുന്നത്. ഇവര്‍ അസാധാരണമാം വിധം ധൈര്യമുള്ളവരായിരിക്കും. സാഹസിക പ്രിയരായ ഇവര്‍ ജീവിതത്തില്‍ മറ്റുള്ള്വര്‍ ഏറ്റെടുക്കാന മടിക്കുന്ന പല റിസ്‌കുകളും ഏറ്റെടുക്കും.

എല്ലാക്കാര്യത്തിലും ഏതറ്റം വരെ വേണമെങ്കില്‍ പോകാന്‍ ഇവര്‍ ശ്രമിക്കും. അവസാനം വരെ വിജയത്തിനായി പരിശ്രമിക്കും. ഉള്‍വിളി കാരണം ഇവര്‍ ഏറ്റെടുക്കുന്ന തീരുമാനങ്ങള്‍ മിക്കവാറും ശരിയാകും. ഏറെ ബുദ്ധിയുള്ള ഇവര്‍ സര്‍ഗാത്മകതയുള്ളവരുമാണ്. പുതിയ കാര്യങ്ങള്‍ അന്വേഷിക്കാനും പരീക്ഷിക്കാനും ഇവര്‍ ജിജ്ഞാസ കാണിക്കും. ഇക്കൂട്ടര്‍ സംസാരപ്രിയരാണ്. സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ വളരെ സമര്‍ത്ഥമായി കൈകാര്യം ചെയ്യും. കരിയറില്‍ പടിപടിയായ ഉയര്‍ച്ചയും ഇവര്‍ക്ക് ഉണ്ടാകും.

Ads by Google
Friday 31 Mar 2017 08.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW