Wednesday, June 20, 2018 Last Updated 2 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 31 Mar 2017 07.46 PM

മത്തങ്ങ ജ്യൂസ് കഴിച്ചാല്‍...

uploads/news/2017/03/95285/mathan.jpg

പോഷക ആഹാരങ്ങള്‍ ശരീരത്തില്‍ വേണമെങ്കില്‍ നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കണം. വിറ്റാമിനുകളും, മിനറല്‍സും ധാരാളം വേണം. ആഹാരക്രമത്തില്‍ വിറ്റാമിന്‍ എ' ഉണ്ടാവേണ്ടത് അത്യന്താപേക്ഷികമാണ്. തലമുടിയ്ക്കും, ചര്‍മ്മത്തിനുമൊക്കെ വിറ്റാമിന്‍ എ' കൂടിയേ തീരൂ. വിറ്റാമിന്‍ എ' അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1. ഇലവര്‍ഗ്ഗങ്ങള്‍ - കുട്ടികളോട് ഇലക്കറികള്‍ കഴിയ്ക്കണം പോഷകഗുണമുള്ളവയാണ് എന്ന് പറഞ്ഞ് കഴിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കാറുണ്ട്. കാരണം അവയില്‍ വിറ്റാമിന് എ' ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ടാണ്. ചീര, മുരിങ്ങയില , മത്തയില തുടങ്ങി ധാരാളം ഇലവര്‍ഗ്ഗങ്ങള്‍ ശരീരത്തില്‍ ഗുണകരമായി ഉള്ളതാണ്.

2. മധുരക്കിഴങ്ങ് - കിഴങ്ങ് കഴിക്കാറുണ്ടെങ്കിലും മധുരക്കിഴങ്ങ് അധികം ആളുകള്‍ കഴിക്കാറില്ല. വിറ്റാമിന്‍ എ' ധാരാളം അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. കൂടാതെ നാരുകളും അടങ്ങിയിരിക്കുന്നു. ഇത് അരിഞ്ഞഅ വറത്തെടുത്താല്‍ വൈകുന്നേരങ്ങളില്‍ സ്‌നാക്‌സായും ഉപയോഗിക്കാം.

3. ക്യാരറ്റ് - വിറ്റാമിന്‍ ധാരാളം അടങ്ങിയ മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ് ക്യാരറ്റ്. കണ്ണിന് ആവശ്യം വേണ്ട ഗുണങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നു. ക്യാരറ്റ് വേവിച്ചും അല്ലാതെയും കഴിയ്ക്കാം. ക്യാരറ്റ് സൂപ്പായും കഴിക്കാവുന്നതാണ്.

4. ഉണങ്ങിയ അത്തിപ്പഴം - വിറ്റാമിന്‍ എ' ധാരാളം അടങ്ങിയ ഒന്നാണ്. ഇത് രാവിലെ കഴിയ്ക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം ഇരുമ്പും അടങ്ങിയിരിക്കുന്നു. അതുകൊണ്ടു തന്നെ സ്ത്രീകള്‍ കഴിക്കുന്നത് നല്ലതാണ്.

5. മത്തങ്ങ - മത്തങ്ങ കറിവെച്ചും, ജ്യൂസാക്കിയും കഴിക്കാം. വിറ്റാമിന്‍ എ' ധാരാളം ഉള്ളതിനേക്കാള്‍ മറ്റ് വിറ്റാമിനുകള്‍ കൂടി അടങ്ങിയിരിക്കുന്ന ഒന്നാണ് മത്തങ്ങ.

Ads by Google
Friday 31 Mar 2017 07.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW