Monday, October 02, 2017 Last Updated 52 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 31 Mar 2017 07.23 PM

കറ്റാര്‍വാഴ ജെല്ലില്‍ തേന്‍ ചേര്‍ത്ത് ശേഷം മുഖത്ത് പുരട്ടിയാല്‍

uploads/news/2017/03/95281/katr.jpg

കടുത്ത വേനലില്‍ മുഖസൗന്ദര്യം മങ്ങിയെന്ന് വിഷമിക്കുന്നവര്‍ക്കായ് ഉപയോഗിക്കാവുന്ന നിരവധി ഫേസ്പാക്കുകള്‍ ഉണ്ട്. അടുക്കളയിലെ തന്നെ പദാര്‍ത്ഥങ്ങള്‍ കൊണ്ട് ഈ ഫേസ്പാക്കുകള്‍ ഉണ്ടാക്കാം. അവ എന്തൊക്കെയാണെന്ന് നോക്കാം...

* വെള്ളരിക്ക ജ്യൂസ് പാക്ക് - തണുപ്പ് നല്‍കുന്ന ഏറ്റവും നല്ല പച്ചക്കറിയാണ് വെള്ളരിക്ക. വേനലില്‍ ധാരാളം വെള്ളരിക്ക കഴിക്കുന്നത് ചര്‍മ്മത്തിനും ശരീരത്തിലും നല്ലതാണ്. മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫേസ് പാക്കായും വെള്ളരിക്ക ഉപയോഗിക്കാം. മൂന്ന് ടേബിള്‍ സ്പൂണ്‍ വെള്ളരിക്ക എടുത്ത് അതിലേക്ക് ഒരു ടീ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഈ മിശ്രിതം കഴുത്തിലും മുഖത്തും പുരട്ടുക. ഇത് ഉണങ്ങുമ്പോള്‍ വെള്ളം ഉപയോഗിച്ച് കഴുകി കളയാം.

* കറ്റാര്‍ വാഴ ഫേസ്പാക്ക് - തണുപ്പിയ്ക്കുന്ന മറ്റൊന്നാണ് കറ്റാര്‍ വാഴ. മാര്‍ക്കറ്റില്‍ ധാരാളം കിട്ടുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍ വാഴ മുറിച്ച് അതിലെ ജെല്‍ എടുക്കുക. ഈ ജെല്ലിലേക്ക് കുറച്ച് തേന്‍ ഒഴിക്കുക. ഈ മിശ്രിതം മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിട്ടിന് ശേഷം ഇത് കഴുകി കളയുക.

* തൈര് ഫേസ് പാക്ക് - തലമുടിയ്ക്കും ചര്‍മ്മത്തിനും ഉത്തമമാണ് തൈര്. കുറച്ച് തൈര് എടുത്ത് അതില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക. മുഖക്കുരു ഇല്ലാതാക്കാനും ഈ തൈര് ഫേസ് പാക്ക് ഉത്തമമാണ്.

* പാല്‍ ഫേസ് പാക്ക് - കുറച്ച് പാത്രത്തില്‍ പാല്‍ എടുക്കുക. തിളപ്പിക്കാത്ത പാല്‍ വേണം എടുക്കേണ്ടത്. ഇതിലേക്ക് കുറച്ച് തേന്‍ ഒഴിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് തേച്ച് പിടിപ്പിക്കുക. കണ്ണിന്റെ ഭാഗങ്ങള്‍ ഈ മിശ്രിതം പുരട്ടുമ്പോള്‍ ഒഴിവാക്കാന്‍ ശ്രദ്ധിയ്ക്കണം. കുറച്ച് സമയത്തിന് ശേഷം കഴുകി കളയുക.

* റോസ്‌വാട്ടര്‍ ഫേസ് പാക്ക് - റോസ് വാട്ടര്‍ ഫേസ് പാക്ക് മുഖത്ത് പുരട്ടുന്നത് മങ്ങിയ മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നു.

* തേങ്ങാ വെള്ളം ഫേസ് പാക്ക് - തേങ്ങാവെള്ളം കുടിയ്ക്കാനും ആഹാരം പാകം ചെയ്യാനുമാണ് ഉപയോഗിക്കുന്നതെങ്കിലും സൗന്ദര്യം വര്‍ദ്ധിപ്പാക്കാനും തേങ്ങാവെള്ളം ഉപയോഗിക്കാം. എളുപ്പത്തില്‍ ചെയ്യാവുന്നത് തേങ്ങാവെള്ളം ഉപയോഗിച്ച് മുഖം കഴുകുക എന്നതാണെങ്കിലും, തേങ്ങാ വെള്ളത്തോടൊപ്പം കുറച്ച് കറ്റാര്‍വാഴ ജെല്ലും ചേര്‍ത്ത് ഈ മിശ്രിതം മുഖത്ത് പുരട്ടിയാല്‍ നല്ലതാണ്.

Ads by Google
Advertisement
Friday 31 Mar 2017 07.23 PM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW