Monday, June 26, 2017 Last Updated 38 Min 20 Sec ago English Edition
Todays E paper
Friday 31 Mar 2017 07.13 PM

ഈ 25 കാരി രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സെക്യൂരിറ്റി ഫോഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ വനിത ഫീല്‍ഡ് ഓഫിസര്‍

uploads/news/2017/03/95280/tanu.jpg

രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ഫില്‍ഡ് ഓഫിസര്‍ കമ്മിഷന്‍ ചെയ്തു. രാജസ്ഥാനിലെ ബിക്കാനീരില്‍ നിന്നുള്ള തനുശ്രീ പരീക്കാണ്(25) ഈ അപൂര്‍വ്വ നേട്ടത്തിന് ഉടമ. ബി എസ് എഫിന്റെ 51 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഈ പദവിയിലേയ്ക്ക് ഒരു വനിതയെത്തുന്നത്. 2013ലായിരുന്നു അതിര്‍ത്തി സുരക്ഷ സേനയിലേയ്ക്കു വനിത ഓഫീസര്‍മാരെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. 2014 ല്‍ യു പി എസ് സി നടത്തിയ സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സസ് അസിസ്റ്റന്‍ഡ് കമാന്‍ഡന്റ് പരീക്ഷ വിജയിച്ചാണു തനുശ്രീ ബി എസ് എഫില്‍ എത്തുന്നത്. ബിടെക് ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിമക്കഷന്‍ ബിരുദധാരിയാണ് ഇവര്‍.

പാസിങ് ഔട്ട് പരേഡില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങില്‍ നിന്നു നക്ഷത്ര ചിഹ്നം ഏറ്റു വാങ്ങി. പഞ്ചാബിലെ ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഒരു യൂണിറ്റിന്റെ കമാന്‍ഡറായാകും തനുശ്രീയെ നിയമിക്കുക. വെറ്റിനറി ഡോക്ടറായ പിതാവ് എസ് പി ജോഷിയുടെയും അദ്ദേഹത്തിന്റെ അഞ്ചു സഹോദരങ്ങള്‍ അടങ്ങിയ കുടുംബത്തിന്റെയും പിന്തുണയാണു തനുശ്രീയുടെ ശക്തി. 2013 മുതല്‍ തനുശ്രീ ഇതിനു വേണ്ടി ശ്രമിച്ചു തുടങ്ങിരുന്നു. പരീക്ഷയില്‍ വനിത വിഭാഗത്തില്‍ മൂന്നാമതെത്തിയ തനുശ്രീ അങ്ങനെ ബി എസ് എഫിലെത്തി. സിവില്‍ സര്‍വീസ് പരീക്ഷയ്ക്കും തയാറെടുക്കുന്നുണ്ട് ഈ പെണ്‍കുട്ടി.

Ads by Google
Friday 31 Mar 2017 07.13 PM
YOU MAY BE INTERESTED
TRENDING NOW