Monday, June 26, 2017 Last Updated 21 Min 33 Sec ago English Edition
Todays E paper
Friday 31 Mar 2017 05.43 PM

ഗുരുതര രോഗബാധിതരായ 40 കുട്ടികള്‍, അവരില്‍ 10 പേര്‍ മരിച്ചു, ബാക്കി 30 പേര്‍ എപ്പോള്‍ മരിക്കുമെന്ന് അറിയില്ല: ഇത് ഒരു അമ്പരപ്പിക്കുന്ന കഥ

uploads/news/2017/03/95271/man.jpg

കുട്ടികളെ ദത്തെടുക്കുമ്പോള്‍ പോലും പൂര്‍ണ്ണ ആരോഗ്യമുള്ളവരെ ഏറ്റെടുക്കാനാണ് ആളുകള്‍ താല്‍പ്പര്യം കാണിക്കുക. ശരീരീകമായി അവശതയനുഭവിക്കുന്നവരും മരണമുറപ്പായാവരും ദത്തെടുക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ മുഹമ്മദ് ബസീക്ക് എന്നയാള്‍ ഇവരില്‍ നിന്നൊക്കെ വ്യത്യസ്തനാകുകയാണ്. 1970 കളില്‍ ലിബിയയില്‍ നിന്നും അമേരിക്കയിലേയ്ക്കു കുടിയേറിയ ആളാണു മുഹമ്മദ്. മരിക്കാറായ 40 കുട്ടികളെയാണു മുഹമ്മദ് ഇതുവരെ ഏറ്റെടുത്തു വളര്‍ത്തിയത്. അതില്‍ 10 പേര്‍ മരിച്ചു പോയി. ബാക്കിയുള്ളവരാകട്ടെ മരണം കാത്തു കഴിയുന്നവരും.

1991 ലായിരുന്നു ആദ്യമായി ദത്തെടുത്ത കുഞ്ഞ് മരണമടയുന്നത്. ഇതു വലിയ ആഘാതമാണ് ഉണ്ടാക്കിയത് എന്നു മുഹമ്മദ് പറയുന്നു. കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാനും മുഹമ്മദ് ശ്രമിക്കാറുണ്ട്. ഇത്തരം കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷമാണു മുഹമ്മദിന്. ഇപ്പോള്‍ ഇദ്ദേഹം ശിശ്രൂഷിക്കുന്ന ആറുവയസുകാരിക്കു കാഴ്ച ശക്തിയും കേള്‍വി ശക്തിയും ഇല്ല. ഒപ്പം കൈകാല്‍ മരവിക്കുന്ന രോഗവും ഉണ്ട്. കുടാതെ ഈ കുട്ടിക്കു തലച്ചോര്‍ സംബന്ധമായ രോഗവും ഉണ്ട്. ഇത്തരം കുഞ്ഞുങ്ങളെ പരിചരിക്കുന്നതു തനിക്ക് ഇഷ്ടമാണെന്നും മുഹമ്മദ് പറയുന്നു.

Ads by Google
Friday 31 Mar 2017 05.43 PM
YOU MAY BE INTERESTED
TRENDING NOW