Sunday, July 30, 2017 Last Updated 0 Min 36 Sec ago English Edition
Todays E paper
Friday 31 Mar 2017 03.18 PM

ആത്മവിശ്വാസത്തിന്റെ ചിറകിലേറി

കത്തുന്ന യൗവനത്തില്‍ ഷാരൂഖിന്റെ ഘടനയുള്ള ശരീരം സ്വന്തമാക്കണമെന്ന് കൊതിക്കാത്ത ഒരു യുവാവും കാണില്ല. ഈ മധ്യവയസിലും യുവാക്കളുടെ സ്വപ്നനായകനായി തുടരുന്നത് അഭിനയ മികവിനപ്പുറം ലോകത്തെ മുഴുവന്‍ തന്നിലേക്ക് വലിച്ചടിപ്പിക്കാന്‍ കഴിയുന്ന മാസ്മരികമായ വ്യക്തിപ്രഭാവം തന്നെയാണ്.
uploads/news/2017/03/95252/starhelthsharhkhanINW.jpg

അത്ഭുതമാണ് ഈ മനുഷ്യന്‍. ആത്മവിശ്വാസത്തിന്റെ അഗ്നിക്കരുത്തില്‍ ചിറകുവിരിച്ച് പറന്നെത്തിയതാണ് ബോളിവുഡിന്റെ താരസിംഹാസനത്തിലേക്ക്. കോടാനുകോടി സിനിമാപ്രേമികളുടെ സ്വപ്ന നായകനായ ഷാരൂഖ് ഖാന്റെ ജീവിത വിസ്മയത്തിലേക്ക്...

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. സിനിമയുടെ വെള്ളിവെളിച്ചം സ്വപ്നം കണ്ടുനടന്ന ഒരു ബാലനുണ്ടായിരുന്നു അങ്ങ് ദില്ലിയില്‍. സിനിമ കാണണമെന്ന് വാശിപിടിച്ച് കരയുമ്പോഴൊക്കെ അവന്റെ അച്ഛന്‍ അവനെ മോഹിപ്പിച്ച് തിയറ്ററിലേക്ക് കൊണ്ടു പോകും.

എന്നാല്‍ ടിക്കറ്റെടുക്കാനുള്ള പണം മിക്കപ്പോഴും അച്ഛന്റെ കയ്യില്‍ ഉണ്ടാകില്ല. അതുകൊണ്ട് മകനെയും കൂട്ടി തിയറ്ററിനടുത്ത് വഴിയരികില്‍ നില്‍ക്കും. എന്നിട്ട് അച്ഛന്‍ പറയും അകത്തുനടക്കുന്ന സിനിമയേക്കാള്‍ സുന്ദരമാണ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്ന കാഴ്ചയെന്ന്.

പക്ഷേ, സിനിമ അവന്റെ മനസില്‍ ഒരാവേശമായി വളര്‍ന്നു. കാലം ചെല്ലുന്തോറും അത് കൂടിക്കൂടി വന്നു. സിനിമയ്ക്ക് വേണ്ടി എന്തു ത്യാഗം സഹിക്കാനും അവന്‍ തയാറായിരുന്നു.

തീവ്രമായ ജീവിതാനുഭവങ്ങളില്‍ നിന്ന് എന്തിനേയും നേരിടാന്‍ കെല്‍പുള്ളവനായി വളര്‍ന്ന അവന്‍ ഒടുവില്‍ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറി. ആരാധകര്‍ സ്‌നേഹപൂര്‍വം 'ബോളിവുഡിന്റെ ബാദുഷ' എന്നും എസ്. ആര്‍.കെ എന്നും വിളിക്കുന്ന ഷാരൂഖ് ഖാനായിരുന്നു ആ ബാലന്‍.

ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്നും നേടിയെടുത്ത മനക്കരുത്താണ് ഇന്ത്യയിലെ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാക്കി ഷാരൂഖിനെ മാറ്റിയത്.

സ്വപ്നനായകന്‍


മറ്റ് ഹിന്ദിതാരങ്ങളെപ്പോലെ കാഴ്ചയില്‍ കത്തുന്ന പൗരുഷമോ ഘനഗാംഭീര ശബ്ദമോ സംസാര ശൈലിയോ ഷാരൂഖിനില്ല. എന്നിട്ടും ആരാധകരുടെ 'ചക്രവര്‍ത്തി'യായി ഹിന്ദി സിനിമാലോകം അടക്കിവാഴാന്‍ ഷാരൂഖിനാകുന്നു.

സ്‌ക്രീനില്‍ ഷാരൂഖ് ആടിപ്പാടുമ്പോള്‍ 'ഹൊ..!എന്തൊരു ഗ്ലാമറാ..!' എന്ന് ഒരുവട്ടമെങ്കിലും പറയാത്ത ആരുമുണ്ടാകില്ല. കത്തുന്ന യൗവനത്തില്‍ ഷാരൂഖിന്റെ ഘടനയുള്ള ശരീരം സ്വന്തമാക്കണമെന്ന് കൊതിക്കാത്ത ഒരു യുവാവും കാണില്ല.

ഈ മധ്യവയസിലും യുവാക്കളുടെ സ്വപ്നനായകനായി തുടരുന്നത് അഭിനയ മികവിനപ്പുറം ലോകത്തെ മുഴുവന്‍ തന്നിലേക്ക് വലിച്ചടിപ്പിക്കാന്‍ കഴിയുന്ന മാസ്മരികമായ വ്യക്തിപ്രഭാവം തന്നെയാണ്.

51-ാം വയസിലും ബോളിവുഡിന്റെ സൂപ്പര്‍ഹീറോയായി തുടരുന്ന, തൊട്ടതെല്ലാം പൊന്നാക്കിയ ഇന്ത്യന്‍ സിനിമയുടെ ബാദുഷയെ അസൂയക്കണ്ണോടെ നോക്കാത്ത പുതുതലമുറ താരങ്ങള്‍ വിരളം.

വിജയങ്ങളില്‍ അമിതാവേശം കാണിക്കാതെ, പരാജയങ്ങളില്‍ അടിപതറാതെ നില്‍ക്കുന്നതിനു കാരണം വര്‍ഷങ്ങളായുള്ള നിരന്തര പരിശീലനത്തില്‍ നിന്നും നേടിയെടുത്ത ഉറച്ച മനസാണ്. ഇത് തന്നെയാണ് ഷാരൂഖിനെ ബോളിവുഡിന്റെ അവിഭാജ്യഘടകമാക്കി മാറ്റുന്നതും.

പ്രായം മറികടന്ന്


കൃത്യമായ വ്യായാമത്തിനൊപ്പം, ശരിയായ ഭക്ഷണവും, ആത്മസമര്‍പ്പണവും ചേര്‍ന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്നതിന്റെ ജീവനുള്ള ഉദാഹരണമാണ് ഷാരൂഖ്.

സല്‍മാന്‍ ഖാനും, ഹൃതിക് റോഷനുമെല്ലാം മസില്‍ പ്രദര്‍ശനം നടത്തി ബോളിവുഡില്‍ വിലസിയപ്പോള്‍ ചോക്ലേറ്റ് ഹീറോ ഇമേജായിരുന്നു ഷാരൂഖിന്. പരീക്ഷണങ്ങള്‍ക്ക് ഷാരൂഖ് തയാറാകുന്നില്ലെന്ന വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ടായിരുന്നു 2007-ല്‍ 'ഓം ശാന്തി ഓം' എന്ന സിനിമ പുറത്ത് വന്നത്.

ശരീരമാകെ ഉടച്ചുവാര്‍ത്ത് സിക്‌സ് പാക്ക് ബോഡിയുമായി ഗംഭീര മേക്ക് ഓവറായിരുന്നു ചിത്രത്തിനു വേണ്ടി ഷാരൂഖ് നടത്തിയത്. അതും 41 ാം വയസില്‍. സിക്‌സ് പാക്ക് ശരീരം സ്വന്തമാക്കാന്‍ പ്രായം ഒരു വിലങ്ങുതടിയല്ല എന്ന് എസ്.ആര്‍.കെ ഓര്‍മപ്പിക്കുകയായിരുന്നു.

uploads/news/2017/03/95252/starhelthsharhkhanINW1.jpg

TRENDING NOW