Saturday, June 02, 2018 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 31 Mar 2017 10.30 AM

പാകിസ്താന്‍കാരി രാജഹംസമേ പാടി; കെ എസ് ചിത്ര പോലും ഞെട്ടി...!!

uploads/news/2017/03/95192/pakisthan.jpg

മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടി കെ എസ് ചിത്രയുടെ 'രാജഹംസമേ' യുടെ യൂ ട്യൂബ് പതിപ്പ് ഗായിക ചന്ദ്രലേഖയ്ക്ക് സമ്മാനിച്ച ഭാഗ്യമായിരുന്നു ഇതുവരെ നാട്ടുകാര്‍ ചര്‍ച്ച ചെയ്തത്. എന്നാല്‍ ഇനി പാകിസ്താന്‍ കാരി നസിയാ അമീന്‍ മൊഹമ്മദിന്റെ ഊഴമാണ്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രലേഖ ശ്രദ്ധേയയായ രീതിയില്‍ തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രയുടെ ഗാനം ആലപിച്ച് നസിയാ അമിനും ശ്രദ്ധനേടുകയാണ്. പാക് സുന്ദരിയുടെ പാട്ടും രാജഹംസമേ തന്നെയാണ്. 1993 ല്‍ ചമയം എന്ന സിനിമയ്ക്കായി ചിത്ര ജോണ്‍സന്റെ സംഗീത സംവിധാനത്തില്‍ പാടിയ പാട്ട് വന്‍ ഹിറ്റായിരുന്നു. എന്തായാലും നസിയയുടെ പാട്ട് അനേകം ഇന്ത്യന്‍ ഹൃദയങ്ങളെ കീഴടക്കിയതിനൊപ്പം ഒറിജിനല്‍ ഗായികയ്ക്കും ഇഷ്ടപ്പെട്ടു. സംഗീതത്തിന് ജാതിയില്ല. വംശമില്ല. ഭാഷ പോലും പ്രശ്‌നമല്ലെന്ന് തെളിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ തന്റെ പാട്ട് നസിയ പാടുന്നതിന്റെ വീഡിയോയ്‌ക്കൊപ്പം കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ചിത്ര പറഞ്ഞു.

ത്രില്ലടിച്ച നസിയ ചിത്രയ്ക്ക് മറുപടിയും പറഞ്ഞു. നിങ്ങളാണ് എന്റെ പ്രചോദനം. ജീവിതത്തില്‍ ഉടനീളം നിങ്ങളുടെ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ ഉണ്ടാകും. ഒരു നിമിഷം മിണ്ടാന്‍ പോലും വയ്യായിരുന്നു. കണ്ണു നിറഞ്ഞു പോയി. എങ്ങിനെ നന്ദി പറയണമെന്ന് അറിയില്ല. കറാച്ചിയില്‍ ജനിച്ച തനിക്ക് ഒരിക്കലും സംഗീതം പഠിക്കാന്‍ അവസരം കിട്ടിയില്ല. ഇതുവരെ സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടുമില്ല. എന്നിരുന്നാലും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിരുകളും അതിര്‍ത്തികളും ഇല്ലാതാക്കുന്ന സ്‌നേഹത്തിനായി തന്റെ ശബ്ദം ഉപയോഗിക്കും.

ചിത്രയെ ഒരു പാട് സ്‌നേഹിക്കുന്നെന്നും നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നതായും പറഞ്ഞ നസിയ ചിത്രയുടെയും കേരളത്തിന്റെയും ഇന്ത്യയുടെ മുഴുവനും അനുഗ്രഹം വേണമെന്നും മറുപടി പോസ്റ്റില്‍ പറയുന്നു. നസിയയുടെ വീഡിയോ ഇതിനകം വന്‍ ഹിറ്റാണ്.

ഇതിനകം ഒരു ലക്ഷം പേരാണ് വീഡിയോ കണ്ടു കഴിഞ്ഞത്. അതേസമയം പ്രേമത്തിലെ മലരേ പാടി നേരത്തേ തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നസീമ ആയിരം കണ്ണുമായി എന്ന നോക്കെത്താദൂരത്ത് കണ്ണും നട്ടിലെ ഗാനവും എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു എന്ന ഗാനവും അപ്‌ലോഡ് ചെയ്തിരുന്നു. മലരേ എന്ന ഗാനം കേരളത്തിലെ സുഹൃത്തുക്കള്‍ക്കാണ് അവര്‍ സമര്‍പ്പിച്ചത്.

Ads by Google
Ads by Google
Loading...
TRENDING NOW