Thursday, June 22, 2017 Last Updated 2 Min 40 Sec ago English Edition
Todays E paper
Thursday 30 Mar 2017 05.28 PM

വേലക്കാരിയുടെ നീക്കങ്ങള്‍ അറിയാന്‍ ഉടമസ്ഥന്‍ ക്യാമറ വച്ചു: പതിഞ്ഞതു ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍

uploads/news/2017/03/94968/prtham.jpg

ജോലിക്കാരിയുടെ രഹസ്യനീക്കങ്ങള്‍ അറിയാന്‍ വേണ്ടിയായിരുന്നു വീട്ടുടമസ്ഥന്‍ വീട്ടില്‍ ക്യാമറ സ്ഥാപിച്ചത്. എന്നാല്‍ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കണ്ടു സിംഗപ്പൂരിലെ നൂറുല്‍ ബേകറും കുടുംബവും ശരിക്കും ഞെട്ടി. വീട്ടു ജോലിക്കാരിക്ക് പ്രേതബാധ കൂടുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ പതിഞ്ഞത്. ജോലിക്കാരിയുടെ അസാധാരണവും വിചിത്രവുമായ പെരുമാറ്റം കണ്ടു ഞെട്ടിയ ഉടമസ്ഥന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

ഇതു വൈറലാകുകയും ചെയ്തു. വെള്ള വസ്ത്രങ്ങള്‍ ധരിച്ചു കൈകള്‍ പിന്നിലേയ്ക്കു കെട്ടി. മുടി മുഖത്തേയ്ക്ക് ഇട്ടു പ്രേതബാധ കൂടിയതു പോലെയായിരുന്നു വേലക്കാരി. വിളറി വെളുത്ത മുഖഭാവത്തോടെ കാണപ്പെട്ട ഇവരുടെ ചലനങ്ങളും വിചിത്രമായിരുന്നു. ക്യാമറയുടെ മുന്നില്‍ എന്ന പോലെയായിരുന്നു ഇവരുടെ പ്രകടനം. ഇതു സ്വന്തം രാജ്യത്തിലേയ്ക്കു തിരിച്ചു പോകാനുള്ള തന്ത്രമാണോ എന്ന സംശയത്തിലാണു വീട്ടുകാര്‍.

Ads by Google
Thursday 30 Mar 2017 05.28 PM
YOU MAY BE INTERESTED
TRENDING NOW