Tuesday, September 19, 2017 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 30 Mar 2017 04.13 PM

രാഗസാന്ദ്രമായ് എന്‍ ഹൃദയരാഗം

uploads/news/2017/03/94952/balabhaskarINW2.jpg

വയലിന്‍ തന്ത്രികളിലൂടെ സംഗീതലോകത്തെ തരംഗമായി മാറിയ കലാകാരന്‍, ചെറുപ്രായത്തില്‍ സംഗീത സംവിധായക മേലങ്കിയണിഞ്ഞ
സംഗീത പ്രേമി. ഈ വിശേഷണങ്ങള്‍ക്ക് പകരം വയ്ക്കാന്‍ ഒരേയൊരു പേര് മാത്രം, ബാലഭാസ്‌ക്കര്‍.

നിനക്കായ് തോഴി പുനര്‍ജനിക്കാം
ഇനിയും ജന്മങ്ങള്‍ ഒന്നു ചേരാം...

മലയാളികളെന്നും നെഞ്ചോടുചേര്‍ത്തുവച്ച വരികള്‍. പ്രണയത്തിന്റെയും വിരഹത്തിന്റെയും വേദനയറിയിച്ച ഈണം. ഓരോ തവണ കേള്‍ക്കു
മ്പോഴും സുഖമുള്ളൊരു നോവ് സമ്മാനിക്കുന്ന ഈ മാസ്മരിക സംഗീതത്തിനൊപ്പം മനസ്സില്‍ തെളിയുന്നൊരു ചിത്രമുണ്ട്. വയലിനിസ്റ്റും സംഗീത
സംവിധായകനുമായ ബാലഭാസ്‌ക്കര്‍.

വയലിന്‍ തന്ത്രികളിലൂടെ പ്രണയം ചാലിച്ചുചേര്‍ത്ത കലാകാരന്‍, പാരമ്പര്യമായി പകര്‍ന്നുകിട്ടിയ സംഗീത
ത്തെ ജീവിതോപാസനയാക്കിയ സംഗീത പ്രേമി. ഇന്‍സ്ട്രമെന്റല്‍ ഫ്യൂഷന് പുത്തന്‍ മാനങ്ങള്‍ നല്‍കിയ ബാലഭാസ്‌ക്കറിന്റെ വയലിന്‍ തന്ത്രികള്‍
പകര്‍ന്ന സംഗീത ജീവിതത്തിലൂടെ...

നന്നേ ചെറുപ്പത്തില്‍ തുടങ്ങിയ സംഗീത യാത്ര സ്‌റ്റേജ് ഷോകളിലേക്കൊതുങ്ങിയോ?


സ്‌റ്റേജ് ഷോകള്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും മറ്റെന്തിനേക്കാളും സ്‌റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതായിരിക്കും കൂടുതല്‍ ഇഷ്ടം. ഓഡിയന്‍
സില്‍ നിന്ന് പെട്ടെന്ന് കിട്ടുന്ന പ്രതികരണമാണ് ഒന്നാമത്തെ കാര്യം.

സ്വയം വിലയിരുത്താന്‍ കിട്ടുന്ന അവസരം കൂടിയാണത്. പെര്‍ഫോമന്‍സിനിടയില്‍ സ്റ്റേജില്‍ തെറ്റും ശരിയും സംഭവിക്കും. സ്റ്റുഡിയോയില്‍ തിരുത്തുകള്‍ വരുത്താം, അവിടെ നല്ല രീതിയില്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഉണ്ടാകും.

പക്ഷേ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ കിട്ടുന്ന ടെക്നിക്കല്‍ സപ്പോര്‍ട്ടിന് ഒരു പരിധിയുണ്ട്. സ്‌റ്റേജില്‍ നന്നായി പെര്‍ഫോം ചെയ്യേണ്ടത്
കലാകാരനാണ്. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അയാളെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് സ്റ്റേജ് പെര്‍ഫോമന്‍സിലൂടെയാണ്.

മൂന്നാം വയസ്സില്‍ തുടങ്ങിയ സംഗീത യാത്ര ?


എന്നിലേക്ക് വന്നുവീണതാണെന്നോ അല്ലെങ്കില്‍ ഞാന്‍ സംഗീതത്തിലേക്ക് എത്തപ്പെട്ടതോ ആണെന്ന് പറയാം. തലയിലെഴുത്ത് എന്നൊക്കെ പ
റയുന്നതില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍.

എനിക്ക് തലയിലെഴുതിക്കിട്ടിയ ഭാഗ്യമാണ് സംഗീതം. സംഗീതമില്ലാത്തൊരു ജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടില്ല. വയലിനിസ്റ്റല്ലായിരുന്നെങ്കില്‍ മറ്റേത് പ്രൊഫഷന്‍ തെരഞ്ഞെടുക്കുമായിരുന്നു എന്ന് പലരും ചോദിച്ചിട്ടുണ്ട്. അതെനിക്കറിയില്ല. വീട്ടില്‍ എപ്പോഴും സംഗീതത്തിന് വലിയൊരു ശക്തിയുണ്ടായിരുന്നു. അതിനെ ബഹുമാനിച്ചും സ്നേഹിച്ചുമാണ് ജീവിച്ചത്. സംഗീതം വിട്ടിട്ടൊരു ജീവിതം എനിക്കില്ല.

സംഗീതമാണ് ജീവിതം എന്ന് തിരിച്ചറിഞ്ഞതെപ്പോഴാണ് ?


വളര്‍ന്നുവരുന്ന പ്രായത്തില്‍ തന്നെ എന്റെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും സംഗീതത്തില്‍ അധിഷ്ഠിതമായിരുന്നു. സംഗീതത്തിന് പ്രാധാന്യം നല്‍
കുന്ന ഒരു വീട്ടില്‍ ജനിച്ചതാണെന്റെ ഭാഗ്യം. വളരെ ചെറുപ്പത്തില്‍ വയലിന്‍ പഠിച്ചു തുടങ്ങിയതാണ്. അതിനൊപ്പം ശാസ്ത്രീയ സംഗീതവും വെ
സ്‌റ്റേണും പഠിച്ചു.

അമ്മാവന്‍ ഗുരുവായപ്പോള്‍ ?


ഞാന്‍ അമ്മാവനൊപ്പം നിന്നാണ് പഠിച്ചത്. അമ്മാവന്‍ (ബി.ശശികുമാര്‍) മാത്രമല്ല കുടുംബത്തിലെല്ലാവരും പ്രാധാന്യം നല്‍കുന്നത് സംഗീതത്തി
നാണ്. ഒന്നുമറിയാതിരുന്ന പ്രായത്തിലാണെങ്കില്‍ കൂടി ചിലപ്പോഴൊക്കെ പത്ത് മണിക്കൂര്‍വരെ പ്രാക്ടീസ് ചെയ്യാനിരുന്നിട്ടുണ്ട്. അമ്മാവന്‍
രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കും.

കൂടെ ഞാനും എഴുന്നേറ്റ് അമ്മാവന്റെ കൂടെ വയലിന്‍ വായിക്കും. പിന്നെ പഠിക്കാന്‍ വരുന്ന കുട്ടികളുടെ കൂടെയാണ് പ്രാക്ടീസ്. അതിനുശേഷം സ്‌കൂളിലേക്ക്. വൈകുന്നേരം സ്‌കൂള്‍ വിട്ടുവരുമ്പോഴേക്കും അമ്മാവന്റെ അടുത്ത് പഠിക്കാന്‍ കുട്ടികള്‍വന്നിട്ടുണ്ടാകും.

അവര്‍ക്കൊപ്പം വായിക്കും. അതിനുശേഷം മ്യൂസിക് കോളജിലെ ചേട്ടന്മാര്‍ക്ക് ഒപ്പം. ഇതെല്ലാം കഴിഞ്ഞാണ് അമ്മാവന്റെ സുഹൃ
ത്തുക്കളൊക്കെ വരുന്നത്. അവര്‍ക്കൊപ്പവും വയലിന്‍ വായിക്കും.

എന്നെ മാത്രമിരുത്തി പഠിപ്പിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവര്‍ക്കൊപ്പമാണ് ഞാന്‍ കൂടുതല്‍ പ്രാക്ടീസ് ചെയ്തിട്ടുള്ളത്. വളരെ രസകരമായ പഠനമാ
യിരുന്നു അന്നത്തേത്. അമ്മാവന്‍ എന്ത് വായിച്ചുതന്നാലും അത് തിരിച്ചു വായിച്ച് കേള്‍പ്പിക്കാനായിരുന്നു എന്റെ ശ്രമം.

എനിക്ക് 12 വയസ്സുള്ളപ്പോഴാണ് അരങ്ങേറ്റം നടത്താമെന്ന് അമ്മാവന്‍ പറയുന്നത്. പക്ഷേ അന്നതിന്റെ പ്രാധാന്യമൊന്നുമറിയില്ലായിരുന്നു. അമ്മാവന്‍ പ്രധാനപ്പെട്ട വേദികളില്‍ മാത്രമേ കച്ചേരി ചെയ്യാറുള്ളു. കുറച്ച് വേദികളില്‍ അമ്മാവനൊപ്പം കച്ചേരി ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് അമ്മാവന്റെ കൂടെ കച്ചേരികളില്‍ സജീവമാകുന്നത്.

Advertisement
Ads by Google
Ads by Google
TRENDING NOW