Sunday, December 17, 2017 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 30 Mar 2017 03.54 PM

വിശന്നു വലഞ്ഞ് രാത്രിയില്‍ ചക്കയിടാന്‍ പ്ലാവില്‍ കയറിയ കൊമ്പനെ കാത്തിരുന്നത് ദാരുണദുരന്തം

uploads/news/2017/03/94949/ana.jpg

ഷോളയൂര്‍: കാടും നാടും വിറപ്പിച്ച കാട്ടു കൊമ്പനെ കാത്തിരുന്നതു ദാരുണ ദുരന്തം. രാത്രിയില്‍ തീറ്റ തേടിയിറങ്ങിയ കൊമ്പന്‍ പ്ലാവില്‍ നിന്നു ചക്കയിടുന്നതിനിടയില്‍ മുന്നിലെ വലതു കാല്‍ പ്ലാവിന്റെ ശിഖരത്തില്‍ കുടുങ്ങുകയായിരുന്നു. രക്ഷപെടാനുള്ള വെപ്രാളത്തിനിടയില്‍ കാല്‍പ്പാദം പ്ലാവിന്റെ ശിഖരത്തില്‍ കുടുങ്ങുകയും കൊമ്പന്‍ പുറകിലേയ്ക്കു മലര്‍ന്നു വീഴുകയും ചെയ്തു. ഏതാനം മാസങ്ങളായി ഷോളയൂരും പരിസര പ്രദേശങ്ങളിലും കൃഷിയും വീടുകളും നശിപ്പിച്ച് ജനവാസ കേന്ദ്രങ്ങളില്‍ ഭീതി പരത്തിയ ഒറ്റയാനാണു ചെരിഞ്ഞത്. വരടിമല താഴ്‌വാരത്തെ സ്വകാര്യ തോട്ടത്തിലായിരുന്നു സംഭവം.

മണിക്കൂറുകള്‍ ചിഹ്നം വിളിയുമായി കിടന്ന കൊമ്പനെ വൈകിട്ടു മാടുമേയ്ക്കാന്‍ എത്തിയവരാണു കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനേ തുടര്‍ന്നു വനപാലകര്‍ എത്തി എങ്കിലും ഉച്ചയോടെ കൊമ്പന്‍ ചെരിഞ്ഞിരുന്നു. വീഴ്ചയില്‍ കാലിന്റെ എല്ല് പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്തു. മണിക്കൂറുകളോളം തലകീഴായ് മലര്‍ന്നു കിടന്നതും വീഴ്ചയുടെ ആഘാതവും വേദന കാരണം ആന്തരികാവയവങ്ങളില്‍ ഉണ്ടായ സമ്മര്‍ദ്ദവും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചു. രണ്ടര മീറ്റര്‍ ഉയരമുള്ള ആനയ്ക്ക് 20 വയസുള്ളതായി വനപാലകര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷ മൃതദേഹം മറവു ചെയ്തു

Ads by Google
Thursday 30 Mar 2017 03.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW