Tuesday, December 12, 2017 Last Updated 20 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 30 Mar 2017 02.56 PM

മുട്ടകള്‍ക്ക് അടയിരുന്ന പിടക്കോഴിയെ തെരുവു നായകള്‍ ചേര്‍ന്നു കൊന്നു: തുടര്‍ന്ന് പൂവന്‍ കോഴി ചെയ്തത്

uploads/news/2017/03/94941/kozhi.jpg

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂരിലാണു സംഭവം. മുട്ടകള്‍ക്ക് അടയിരുന്ന വീട്ടിലെ തള്ള കോഴിയെ ഒരു കൂട്ടം തെരുവുനായ്ക്കള്‍ ചേര്‍ന്ന് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു സന്തതി പരമ്പര നിലനിര്‍ത്താന്‍ പുവന്‍കോഴി മുട്ടകള്‍ക്ക് അടയിരുന്നു. ഒടുവില്‍ മുട്ട വിരിഞ്ഞു രണ്ടു കോഴിക്കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്തു. പടന്ന എടച്ചാക്കൈ പാലത്തരയിലെ പി ഷിഹാബുദ്ദീന്റെ വീട്ടിലായിരുന്നു ഈ അപൂര്‍വ്വ കാഴ്ച.

മുട്ടകള്‍ക്ക് അടയിരുന്ന പിടക്കോഴിയെ തെരുവുനായ്ക്കള്‍ കൊന്നൊടുക്കുകയായിരുന്നു. ഇതോടെ മുട്ടകള്‍ക്കു പുവന്‍കോഴി അടയിരിക്കാന്‍ തുടങ്ങി. മുട്ടവിരിയുമെന്ന പ്രതീക്ഷ വീട്ടുകാര്‍ക്കും ഇല്ലായിരുന്നു. പക്ഷേ ഒരാഴ്ചയ്്ക്കു ശേഷം രണ്ടു മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തു വന്നു. ഇപ്പോള്‍ കുഞ്ഞുങ്ങളുടെ സംരക്ഷണവും പൂവന്‍ ഏറ്റെടുത്തു കഴിഞ്ഞു.

Ads by Google
Thursday 30 Mar 2017 02.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW