Thursday, March 30, 2017 Last Updated 17 Min 26 Sec ago English Edition
Todays E paper
Thursday 30 Mar 2017 02.49 PM

അറേബ്യന്‍ റൈസ് മുതല്‍ തൈര് സാദം വരെ

uploads/news/2017/03/94935/helthfod300317.jpg

നാടനെന്നോ വിദേശിയെന്നോ ഉള്ള വേര്‍തിരിവുകള്‍ മലയാളിക്കില്ല. നാവിനു രുചിയുള്ളതെന്തും ആസ്വദിക്കാന്‍ ലോകത്തെവിടെയായാലും മലയാളി തയാര്‍. നാട്ടില്‍ ഏറെ സുപരിചിതമായ ചില മറുനാടന്‍ വിഭവങ്ങളും ഒപ്പം ചില നാടന്‍ ചേരുവകളും .

1. മിക്‌സ്ഡ് ഫ്രൈഡ് റൈസ്


1. നല്ലയിനം പച്ചരി - അര കിലോ
2. സോയസോസ് - 1 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
3. എണ്ണ - ആവശ്യത്തിന്
4. വെളുത്തുള്ളി - 4 അല്ലി
പച്ചമുളക് - 2
5. സവാള അരിഞ്ഞത് - 1
സെലറി അരിഞ്ഞത് - 2 തണ്ട്
സ്പ്രിങ് ഒനിയന്റെ ഉള്‍ഭാഗം അരിഞ്ഞത് - 2 - 3 എണ്ണം
6. ചെമ്മീന്‍ ചെറുത് - കാല്‍ കപ്പ്
ലൈറ്റ് സോയസോസ് - മുക്കാല്‍ കപ്പ്
7. കോഴി വേവിച്ച് എല്ല് മാറ്റി ചെറിയ കഷണമാക്കിയത് - അരക്കപ്പ്
8. ചെറുപയര്‍ മുളപ്പിച്ചത് - ഒന്നരക്കപ്പ്
9. ലെറ്റൂസ് ഇല നീളത്തില്‍ മുറിച്ചത് - ആവശ്യത്തിന്
10. എള്ളെണ്ണ - അര ടീസ്പൂണ്‍
ചൈനീസ് സോസേജ് - 2 - 3
11. മുട്ട ചിക്കി പൊരിച്ചത് - 4

തയാറാക്കുന്ന വിധം


* അരി കഴുകി ഊറ്റുക. രണ്ടാമത്തെ ചേരുവ ചേര്‍ത്ത് തിളപ്പിച്ച വെള്ളത്തില്‍ അരി ചേര്‍ത്ത് വേവിച്ചൂറ്റി വയ്ക്കുക.
* എണ്ണ ചൂടാക്കി വെളുത്തുള്ളിയും പച്ചമുളകും വഴറ്റി മാറ്റുക.
* അതേ എണ്ണയില്‍ അഞ്ചാമത്തെ ചേരുവ വഴറ്റിയ ശേഷം ചെമ്മീനില്‍ അല്‍പം ലൈറ്റ് സോയസോസ് പുരട്ടിയതും ഒരു ചെറിയ സ്പൂണ്‍ സോയാസോസും ചേര്‍ത്തിളക്കി പാത്രം അടച്ചുവച്ച് വേവിക്കുക.
* ആവി വരുമ്പോള്‍ ചിക്കന്‍ ചേര്‍ത്തിളക്കിയ ശേഷം ഒരു ചെറിയ സ്പൂണ്‍ സോസ് കൂടി ചേര്‍ക്കണം.
* ഇതിലേക്ക് പയര്‍ മുളപ്പിച്ചതും ലെറ്റൂസ് ഇലയുടെ പകുതിയും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നും വാങ്ങുക.
* ഇതിലേക്ക് ചോറ് വേവിച്ചതും പത്താമത്തെ ചേരുവയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി മുട്ട ചിക്കി പൊരിച്ചത് ബാക്കി ലെറ്റൂസ് ഇലയും കൊണ്ട് അലങ്കരിച്ച് വാങ്ങി വച്ച് ചൂടോടെ വിളമ്പാം.

2. വെജിറ്റബിള്‍ പുലാവ്


1. ബസുമതി അരി - 1 കപ്പ്
2. എണ്ണ - 1 ടീസ്പൂണ്‍
3. ജീരകം അര ടീസ്പൂണ്‍
ഗ്രാമ്പു - 2 എണ്ണം
കറുവാപ്പട്ട - 2 കഷണം
കറുത്ത ഏലയ്ക്ക - 2 എണ്ണം
വഴനയില - 2 എണ്ണം
4. സവാള അരിഞ്ഞത് - 1
5. ഗ്രീന്‍പീസ് - 50 ഗ്രാം
ഉരുളക്കിഴങ്ങ് - 50 ഗ്രാം കഷണങ്ങള്‍ ആക്കിയത്
കാരറ്റ് - 50 ഗ്രാം കഷണങ്ങള്‍ ആക്കിയത്
കോളിഫ്‌ളവര്‍ - 50 ഗ്രാം കഷണങ്ങള്‍ ആക്കിയത്
6. വെള്ളം - 2 കപ്പ്
7. ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


* അരി കഴുകി 20 മിനിറ്റ് കുതിര്‍ത്ത ശേഷം വെള്ളം വറ്റാന്‍ വയ്ക്കുക.
* പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേര്‍ത്ത് വഴറ്റുക.
* ഇതില്‍ സവാളയും ചേര്‍ത്ത് വഴറ്റിയ ശേഷം അഞ്ചാമത്തെ ചേരുവ ചേര്‍ത്ത് വീണ്ടും വഴറ്റണം.
* രണ്ട് കപ്പ് വെള്ളമൊഴിച്ച് തിളയ്ക്കുമ്പോള്‍ അരിയിട്ട് ഒരു വിസില്‍ വരുന്നതു വരെ വേവിക്കുക.
* തീ അണച്ച് അഞ്ച് മിനിറ്റിന് ശേഷം കുക്കര്‍ തുറന്ന് ചൂടോടെ വെജിറ്റബിള്‍ പുലാവ് വിളമ്പാം.
TRENDING NOW