Thursday, March 30, 2017 Last Updated 25 Min 46 Sec ago English Edition
Todays E paper
Thursday 30 Mar 2017 02.27 PM

വേനല്‍ക്കാലം വളരെ കരുതലോടെ...

uploads/news/2017/03/94931/Weeklyvenalkalarogangal300317.jpg

നാം ഇപ്പോള്‍ കടുംവേനലിലൂടെയാണ് കടന്നു പോകുന്നത്. ഈ കാലത്തു മനുഷ്യരുടെ ബലം ക്രമേണ കുറഞ്ഞു പോകുന്നു. സൂര്യരശ്മികള്‍ ഏറ്റവും തീക്ഷ്ണമായിരിക്കുന്ന ഈ സമയത്ത് ഭക്ഷണം കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഉപ്പ്, എരിവ്, പുളി, എന്നീ രസങ്ങളും വ്യായാമം, വെയില്‍ എന്നിവയും കഴിവതും ഒഴിവാക്കണം. ആഹാരക്രമത്തില്‍ കരിക്കിന്‍ വെളളം, മോരിന്‍ വെളളം, ഫ്രഷ് ജ്യൂസ്, പഴവര്‍ഗ്ഗങ്ങള്‍ മുതലായവ കഴിക്കുന്നത് വളരെ നല്ലതാണ്. പെട്ടെന്നു ദഹിക്കുന്ന പദാര്‍ത്ഥങ്ങളാണിവ.

വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളും മത്സ്യമാംസാദികളും കഴിവതും ഒഴിവാക്കുക. ഉഷ്ണകാലത്ത് ശരീരത്തിന് തളര്‍ച്ച അനുഭവപ്പെടാം. അതുകൊണ്ട് കൂടുതല്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ഒപ്പം നാരുകള്‍ കൂടുതലുളള ആഹാരങ്ങളും കഴിക്കുക.

കൊടുംചൂടും സൂര്യാഘാതവും


അതിതീക്ഷ്ണമായ ചൂടില്‍ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്നവരും വഴിയാത്രക്കാരും നേരിടേണ്ടിവരുന്ന വെല്ലുവിളിയാണ് സൂര്യാഘാതം. അതികഠിനമായ സൂര്യതാപത്തിന്റെ തീക്ഷ്ണതയില്‍ മനുഷ്യചര്‍മ്മം പൊളളി വീര്‍ക്കാം.

ബോധക്ഷയം വരെ സംഭവിക്കാം. സൂര്യാഘാതത്തിന്റെ സാധ്യതകളോ ലക്ഷണങ്ങളോ കണ്ടാല്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയോ, യാത്രയോ നിര്‍ത്തിവച്ച് തണുപ്പത്തു വിശ്രമിക്കുകയും ധാരാളം വെളളം കുടിക്കുകയും ചെയ്യണം.

ഒരു വ്യക്തി ദിവസവും 3 ലിറ്റര്‍ വെളളമെങ്കിലും കുടിക്കണം. വേനല്‍ക്കാലമാകുന്നതോടെ മൂന്ന് ലിറ്റര്‍ എന്നത് നാലോ അതില്‍ കൂടുതലോ ആവാം. ചൂടു കാലത്ത് ശരീരത്തില്‍ നിന്നും വെളളം പല വിധത്തില്‍ നഷ്ടമാകുന്നു.

മൂത്രത്തിലൂടെ 1500 മി.ലി, ത്വക്കിലൂടെ 800 മി.ലി, ശ്വാസകോശത്തിലൂടെ 400 മി.ലി, മലത്തിലൂടെ 100 മി.ലി. വെളളത്തിന്റെ അളവു കുറഞ്ഞാല്‍ എക്‌സ്‌ട്രോ സെല്ലുലാര്‍ ഫ്‌ളൂയിഡ്, ഇന്‍ട്രവ സെല്ലുലാര്‍ ഫ്‌ളൂയിഡ് എന്നിവയുടെ അളവു കുറയുന്നു.

സോഡിയം, പൊട്ടാസ്യം, പ്രോട്ടീന്‍ എന്നിവ കൂടുതലായി നഷ്ടപ്പെടുന്നു. ക്രമേണ രക്തത്തിന്റെ അളവു കുറയുകയും വിയര്‍പ്പ്, മൂത്രം എന്നിവയുടെ അളവു കുറഞ്ഞ് വിഷാംശങ്ങള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുകയും ചെയ്യുന്നു.

തുടര്‍ന്ന് ശരീര പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ്, കിഡ്‌നി തകരാറിലാവുകയും പല രോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു. പ്രമേഹ രോഗികളില്‍ അധികമുളള ഗ്ലൂക്കോസ് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും പോകും.

തണുത്ത വെളളത്തിനേക്കാള്‍ പച്ചവെളളം കുടിക്കുന്നതാണ് നല്ലത്. ഫ്രഷ് ജ്യൂസ് എല്ലാം കുടിക്കാവുന്നതാണ്. എന്നാല്‍ പഞ്ചസാര ഒഴിവാക്കണം. അധികം മധുരം ഉപയോഗിക്കാതെ ശ്രദ്ധിക്കുക.

പച്ച വെളളം കുടിച്ചാല്‍


1 ഹൈഡ്രോക്ലോറിക് ആസിഡ് ഉല്‍പ്പാദനം കൂടുന്നു.
2 വിശപ്പ് കൂട്ടുന്നു.
3 രക്തയോട്ടം ആദ്യം കുറയുമെങ്കിലും പിന്നീട് കൂടുന്നു.
4 പ്രമേഹം, ത്വക്ക്‌രോഗങ്ങള്‍, രക്തശുദ്ധീകരണം, ദഹനക്കുറവ് എന്നിവയ്ക്കു പച്ചവെളളം കുടിക്കുന്നതാണ് ഉത്തമം.

ചൂടു വെളളത്തിന്റെ ഗുണങ്ങള്‍


1അല്പ സമയം രക്തയോട്ടം കൂടുമെങ്കിലും ക്രമേണ രക്തയോട്ടം കുറയ്ക്കുന്നു.
2 രക്തക്കുഴലുകള്‍ വികസിപ്പിക്കുന്നു.
3 ശരീരവേദന, നീര്, ഹൈപ്പര്‍ അസിഡിറ്റി ചില ഇന്‍ഫക്ഷനുകള്‍ ഇവയ്‌ക്കെല്ലാം ചൂടുവെളളം കുടിക്കുന്നതാണ് ഉത്തമം.
4 വിശപ്പ് കുറയ്ക്കുന്നു.

ഓറഞ്ച്


ഓറഞ്ചില്‍ 170 ഓളം ഫൈറ്റോകെമിക്കലുകളും 60 ഓളം നിരോക്‌സികാരികളും ഉണ്ട്. ഇതിലെ പെക്റ്റിന്‍, പൊട്ടാസ്യം എന്നിവ രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഓറഞ്ച് വാങ്ങുമ്പോള്‍ ഉറപ്പുളളതും മൃദുലവുമായവ തിരഞ്ഞെടുക്കുക. പഴരൂപത്തിലും ജ്യൂസായും ഉപയോഗിക്കാം.

പൈനാപ്പിള്‍


ഒരു കപ്പ് പൈനാപ്പിള്‍ ജ്യൂസില്‍ ഏകദേശം 82 കാലറി ഊര്‍ജ്ജം അടങ്ങിയിരിക്കുന്നു. ഫ്രഷ് പൈനാപ്പിളില്‍ മാത്രമേ ബ്രാമിലിന്‍ ഉണ്ടാകൂ. പോഷക മൂല്യം ഉയര്‍ത്തുന്നത് ബ്രാമിലിന്‍ എന്‍സൈമാണ്. കഷണങ്ങളാക്കിയോ, ജ്യൂസായോ കഴിക്കാം. നാരുകള്‍ കുറയുമെന്നതിനാല്‍ കഷ്ണങ്ങള്‍ കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.

തണ്ണിമത്തന്‍


ഉഷ്ണകാലഫലം എന്നറിയപ്പെടുന്ന തണ്ണിമത്തനില്‍ 92 ശതമാനം ജലമാണ്. പൊട്ടാസ്യത്തിന്റെ പ്രധാന സ്രോതസ്സായ തണ്ണിമത്തന്‍ നിര്‍ജലീകരണം തടയും. കൂടാതെ ഇതിലുളള ലൈക്കോപ്പിന്‍ പ്രോസ്‌റ്റേറ്റ് കാന്‍സര്‍ രോഗം തടയുകയും ത്വക്ക് സംരക്ഷിക്കുകയും ചെയ്യും. ഇത് കഴിക്കുന്നതിലൂടെ ജലാംശം ഉളളില്‍ ചെന്ന് ശരീരത്തെ തണുപ്പിക്കുന്നു.

പേരയ്ക്ക


ഒരു ദിവസം വേണ്ടതിന്റെ നാലിരട്ടി ജീവകം സി പേരയ്ക്കയില്‍ ഉണ്ട്. ചുവപ്പു നിറം കലര്‍ന്ന പേരയ്ക്കയിലാണ് ബീറ്റാ കരോട്ടിനും മറ്റ് ആന്റി ഓക്‌സൈഡുകളും ധാരാളമുളളത്. പേരയ്ക്കയുടെ തൊലി കളയാതെ നന്നായി കഴുകിയതിനുശേഷം കഴിക്കുക. അധികം പഴുക്കാത്ത പേരയ്ക്കയാണ് നല്ലത്.

ചൂടുകാലത്ത് ഒഴിവാക്കേണ്ടവ വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍


1. അച്ചാര്‍, പപ്പടം
2. ഏത്തപ്പഴം
3. കാപ്പി, ചായ
4. ഉണക്കമീന്‍, ഉപ്പ്
5. പഞ്ചസാര, മധുര പലഹാരം
6. എരിവും, പുളിയും
7. മസാല ചേര്‍ത്ത ഭക്ഷണങ്ങള്‍

കടപ്പാട് : ജ്യോതി കൃഷ്ണന്‍
ഡയറ്റീഷ്യന്‍ ബിലീവേഴ്‌സ് ഹോസ്പിറ്റല്‍ , തിരുവല്ല,

അഞ്ജു രവി

Ads by Google
Thursday 30 Mar 2017 02.27 PM
YOU MAY BE INTERESTED
TRENDING NOW