Monday, August 21, 2017 Last Updated 9 Min 48 Sec ago English Edition
Todays E paper

മറുവിചാരം

Jaison Mathew
Jaison Mathew
Thursday 30 Mar 2017 02.16 PM

മാധ്യമപ്രവര്‍ത്തകരേ നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

ചാരക്കേസ് കത്തി നില്‍ക്കുന്ന സമയത്ത് പോണ്‍ ബുക്കുകള്‍ തോറ്റ് പോകുന്ന വിധം മറിയം റഷീദയുടെ ശരീരം വര്‍ണ്ണിച്ചെഴുതിയ നുറ്റാണ്ടിന്റെ പാരമ്പര്യമുള്ള പത്രം. ഇതേ പത്രം തന്നെ സൂര്യനെല്ലി പെണ്‍കുട്ടിയെ സ്വഭാവഹത്യ നടത്തിയതും പൊതുസമൂഹം മറന്നിട്ടില്ല. ജോസ് തെറ്റയിലിന്റെ ലൈംഗിക വീഡിയോ പുറത്ത് വിട്ട ടെലിവിഷന്‍ ചാനല്‍, വരുണ്‍ ഗാന്ധിയുടേതെന്ന് ആരോപിക്കപ്പെടുന്ന ലൈംഗിക രംഗങ്ങള്‍ പുറത്ത് വിട്ട മാധ്യമം. മാധ്യമപവര്‍ത്തകരെ നിങ്ങള്‍ ഇന്നലകളില്‍ ചെയ്തത് ഇതൊക്കെയല്ലേ?
maruvicharam, ak saseendran

മംഗളം ടെലിവിഷന്‍ പുറത്ത് വിട്ട ലൈംഗികാരോപണത്തെ തുടര്‍ന്ന് എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവച്ചതിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. മംഗളം ചെയ്തത് ശരിയോ തെറ്റോ എന്ന ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ കൊഴുക്കുകയാണ്. ശശീന്ദ്രനെ കുടുക്കിയതോ അതോ കുടുങ്ങിയതോ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതിലെ നൈതികത. അങ്ങനെ ചോദ്യങ്ങള്‍ അനവധിയാണ്. പൊതുസമൂഹത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ തുടരട്ടെ.

മന്ത്രിയെന്നല്ല ഏതൊരു വ്യക്തിയുടെയും സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നും അയാള്‍ സ്വകാര്യതയില്‍ ചെയ്യുന്നത് എന്താണെന്ന് മൂന്നാമതൊരാളെ ആശങ്കപ്പെടുത്തേണ്ട കാര്യമില്ലെന്നുമുള്ള വ്യക്തിപരമായ നിലപാട് ആദ്യമെ പ്രഖ്യാപിക്കട്ടെ. ശശീന്ദ്രന്റെ കാര്യത്തില്‍ സത്യപ്രതിജ്ഞാ ലംഘനമോ അധികാര ദുര്‍വിനിയോഗമോ നടന്നിട്ടുണ്ടെങ്കില്‍ മാത്രമേ ആശങ്കയ്ക്ക് വകയുള്ളൂ. വിവാദത്തിലെ ശരിയും തെറ്റും ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെ.

ഇവിടെ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരുടെ വിമര്‍ശനത്തിലെ പരിഹാസ്യതയാണ് ചൂണ്ടിക്കാണിക്കാനുള്ളത്. മംഗളത്തിന്റെ വാര്‍ത്ത പുറത്ത് വന്നതോടെ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകര്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. വിമര്‍ശനം നല്ലത് തന്നെ. എന്നാല്‍ തങ്ങള്‍ കൂടി സൃഷ്ടിച്ചെടുത്ത മുന്‍ മാതൃകകളെ എങ്ങനെയാണ് ഇത്ര വേഗം മറക്കാന്‍ സാധിക്കുക? മാറി നിന്ന് വിമര്‍ശിക്കുന്ന എത്ര പേര്‍ക്ക് അതിന് യോഗ്യതയുണ്ട്?

ചാരക്കേസ് കത്തി നില്‍ക്കുന്ന സമയത്ത് പോണ്‍ ബുക്കുകള്‍ തോറ്റ് പോകുന്ന വിധം മറിയം റഷീദയുടെ ശരീരം വര്‍ണ്ണിച്ചെഴുതിയ നുറ്റാണ്ടിന്റെ പാരമ്പര്യമുള്ള പത്രം. ഇതേ പത്രം തന്നെ സൂര്യനെല്ലി പെണ്‍കുട്ടിയെ സ്വഭാവഹത്യ നടത്തിയതും പൊതുസമൂഹം മറന്നിട്ടില്ല. ജോസ് തെറ്റയിലിന്റെ ലൈംഗിക വീഡിയോ പുറത്ത് വിട്ട ടെലിവിഷന്‍ ചാനല്‍, വരുണ്‍ ഗാന്ധിയുടേതെന്ന് ആരോപിക്കപ്പെടുന്ന ലൈംഗിക രംഗങ്ങള്‍ പുറത്ത് വിട്ട മാധ്യമം. മാധ്യമപവര്‍ത്തകരെ നിങ്ങള്‍ ഇന്നലകളില്‍ ചെയ്തത് ഇതൊക്കെയല്ലേ?

ജോസ് തെറ്റയിലിന്റെ ക്ലിപ്പ് പുറത്ത് വിട്ടതിലൂടെ എന്ത് പൊതുതാല്‍പ്പര്യം സംരക്ഷിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. അഴിമതിയില്‍ മുങ്ങിയ ഒരു സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മുനയൊടിക്കാന്‍ വേണ്ടിയല്ലേ ആ ക്ലിപ്പ് പുറത്ത് വിട്ടത്. അന്ന് അതിന് കൂട്ടുനിന്ന യുവതി പിന്നീട് കോണ്‍ഗ്രസ് നേതാക്കളുടെ വീടിന് മുന്നില്‍ സത്യഗ്രഹമിരിക്കുന്നതും കേരളം കാണേണ്ടിവന്നു. വിവാദമുമായ ബന്ധപ്പെട്ട ചിലര്‍ക്ക് പിന്നീട് മാധ്യമപ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കേണ്ടി വന്നു.

അതുകൊണ്ട് നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞാല്‍ അധികമാര്‍ക്കും അതിനുള്ള അര്‍ഹതയുണ്ടാകില്ല. ഓര്‍ക്കുക മറ്റൊരാള്‍ക്കെതിരെ വിരല്‍ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ ചൂണ്ടപ്പെടുന്നത് നിങ്ങളുടെ നേര്‍ക്ക് തന്നെയാണ്.

Ads by Google
TRENDING NOW