Friday, June 23, 2017 Last Updated 6 Min 59 Sec ago English Edition
Todays E paper
Thursday 30 Mar 2017 01.44 PM

കടുത്ത വേനലില്‍ പിന്‍തുടരാവുന്ന അഞ്ച് സൗന്ദര്യവര്‍ദ്ധക വഴികള്‍

uploads/news/2017/03/94922/summer.jpg

കാലാവസ്ഥ മാറുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സൗന്ദര്യത്തെയാണ്. വേനല്‍ മുടിയെയും ചര്‍മ്മത്തെയും ഒരു പോലെ ബാധിക്കുന്നു. അതുകൊണ്ടു തന്നെ ഇവയ്ക്ക് ഈ സമയത്ത് പ്രത്യേക കരുതല്‍ വേണം താനും. കടുത്ത വേനലില്‍ പിന്‍തുടരാവുന്ന അഞ്ച് സൗന്ദര്യവര്‍ദ്ധക വഴികളെക്കുറിച്ച് നോക്കാം...

1. നല്ല ഫെയ്‌സ് വാഷ് മാത്രം ഉപയോഗിക്കുക - വേനല്‍ക്കാലത്ത് ചര്‍മ്മം വളരെ മങ്ങി കാണപ്പെടുന്നു. ചര്‍മ്മത്തില്‍ വേഗത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ഇതിനാല്‍ നല്ല ഫെയ്‌സ് വാഷ് മാത്രമ നോക്കി ഈ സമയത്ത് ഉപയോഗിക്കുക.

2 മോയ്‌സ്ചുറൈസര്‍ - വേനല്‍ക്കാല സമയത്ത് പ്രധാനമായും ഉപയോഗിക്കേണ്ട ഒന്നാണ് മോയിസ്ചുറൈസര്‍. ചര്‍മ്മത്തിലെ നനവ് നിലനിര്‍ത്താന്‍ മോയിസ്ചുറൈസറിന് സാധിക്കുന്നു. നല്ല മോയിസ്ചുറൈസര്‍ ചര്‍മ്മത്തെ ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു.

3. ഷാംപുവും കണ്ടിഷണറും തിരഞ്ഞടുക്കുമ്പോള്‍ ശ്രദ്ധിക്കുക - വേനലില്‍ മുടി കൊഴിച്ചില്‍ കൂടുതലാകാറുണ്ട്. ഏതെങ്കിലും ഷാംപുവോ കണ്ടിഷണറോ മതിയെന്ന് ചിന്തിച്ചാല്‍ മുടികൊഴിച്ചില്‍ അധികമാവും. അതു കൊണ്ടു തന്നെ വേനല്‍ക്കാലത്ത് ഷാംപുവും കണ്ടിഷണറും തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക

4. രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുക - അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് വേനല്‍ക്കാലത്ത് പ്രത്യേകം ശരീരത്തെ സംരക്ഷിക്കണം. പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷനുകളോ സ്‌പ്രേയോ ഉപയോഗിക്കുക.

5. ബാര്‍ സോപ്പ് സൗന്ദര്യവര്‍ദ്ധക പട്ടികയില്‍ നിന്ന് ഒഴിവാക്കുക - ബാര്‍ സോപ്പിലടങ്ങളിയിരിക്കുന്ന ഘടകങ്ങള്‍ ചര്‍മ്മത്തെ വരണ്ടതാക്കുന്നു. വേനല്‍ക്കാലത്ത് സൗന്ദര്യ വര്‍ദ്ധക പട്ടികയില്‍ നിന്ന്് ബാര്‍ സോപ്പിനെ ഒഴിവാക്കാം.

Ads by Google
Thursday 30 Mar 2017 01.44 PM
YOU MAY BE INTERESTED
TRENDING NOW