Wednesday, May 23, 2018 Last Updated 11 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Mar 2017 08.42 PM

ഈ ലക്ഷണങ്ങള്‍ പറയും പെണ്ണിന്റെ 'തനിസ്വഭാവം'

uploads/news/2017/03/94651/lips4.jpg

ലക്ഷണശാസ്‌ത്രം അത്ര നിസാരമല്ല. നന്നായി ഒന്നു ശ്രദ്ധിച്ചാലറിയാം നിങ്ങളാരാണെന്ന്‌. ഈ ലക്ഷണങ്ങള്‍ പറയും നിങ്ങളുടെ സ്വഭാവം, മാത്രമല്ല ഭാവിയെക്കുറിച്ച്‌ പറയാനും ഇവയ്‌ക്കു കഴിയും.

1, തുടുത്ത കവിളുള്ള സ്‌ത്രീകള്‍ മറ്റുള്ളവരോടു ദയ ഉള്ളവരായിരിക്കും. എന്നാല്‍ കുഴിഞ്ഞ കവിളുകള്‍ ഉള്ള സ്‌ത്രീകള്‍ ദുഷ്‌ടസ്വഭാവത്തിന്‌ ഉടമകളായിരിക്കും.

2, ചിരിക്കുമ്പോള്‍ കവിളുകള്‍ മുകളിലേയ്‌ക്ക് ഉയരുകയും പല്ലുകള്‍ കാണാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അവള്‍ ഭാഗ്യവതിയായിരിക്കും.

3, നീണ്ട മൃദുവായ, മുകളിലേയ്‌ക്ക് വരുന്നതനുസരിച്ച്‌ വണ്ണം കുറയുന്ന കൈ വിരലുകള്‍ സൗഭാഗ്യവതികളായ സ്‌ത്രീകളുടെ ലക്ഷണമാണ്‌.

4, കാല്‍വിരലുകള്‍ ഒന്നു മറ്റൊന്നിനു മുകളിലായി കയറി ഇരിക്കുന്നുണ്ടെങ്കില്‍ ചെറുപ്പത്തില്‍ തന്നെയുള്ള വൈധവ്യത്തെ സൂചിപ്പിക്കുന്നു.

5, കറുത്തു നീണ്ട മൃദുവായ മുടി ഭാഗ്യമുള്ള സ്‌ത്രീയുടെ ലക്ഷണമാണ്‌. വെളുത്ത സ്‌ത്രീയ്‌ക്ക് ഇളം മഞ്ഞ നിറത്തിലുള്ള മുടിയും ഇരുണ്ട നിറക്കാര്‍ക്ക്‌ കറുത്ത മുടിയും ഭാഗ്യം കൊണ്ടുവരും.

6, നഖങ്ങള്‍ക്ക്‌ പിങ്ക്‌ നിറമുള്ള സ്‌ത്രീകള്‍ ദയയുള്ളവരും മറ്റുള്ളരെ സംരക്ഷിക്കുന്നവരുമായിരിക്കും. നഖങ്ങള്‍ക്ക്‌ മഞ്ഞ നിറമുള്ള സ്‌ത്രീകള്‍ ക്രൂരരും ചീത്ത സ്വഭാവമുള്ളവരുമായിരിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW