Monday, December 11, 2017 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Mar 2017 08.46 PM

കമ്മത്ത് മാഷിന്റെ ഔഷധ തോട്ടത്തിലെ ചില അപൂര്‍വ്വ ഇനം വൃക്ഷങ്ങളെ കുറിച്ച്

uploads/news/2017/03/94649/tr.jpg

സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാര ജേതാവായ പുരുഷോത്തമ കമ്മത്തെന്ന കമ്മത്തു മാഷിന്റെ പുരയിടം ഔഷധ സസ്യങ്ങളുടെയും അപൂര്‍വ്വ ഇനം വൃക്ഷങ്ങളുടെയും ഒരു ശേഖരം തന്നെയാണ്. പുതുതലമുറയ്ക്ക് ഒട്ടും പരിചിതമല്ലാത്ത ഈ ഹരിത സമ്പത്തിനേക്കുറിച്ചുള്ള തന്റെ അറിവ് മംഗളം ഓണ്‍ലൈനുമായി പങ്കുവയ്ക്കാന്‍ മാഷ് സമയം കണ്ടെത്തി.

ഔഷധ സസ്യങ്ങള്‍ മാത്രമല്ല പുരാണത്തില്‍ ഇടം പിടിച്ച പല അപൂര്‍വ്വ വൃക്ഷങ്ങളും ഈ തോട്ടത്തിന്റെ കൗതുകമാണ്. പുരാണങ്ങളില്‍ സന്യാസിമാര്‍ ഉപയോഗിച്ചിരുന്ന മരവുരി, കമണ്ഠലു, മഹാവില്ല്യം തുടങ്ങിയവയും ഇവിടെ കാണാം. സീതയ്ക്കു തണലേകിയ ശിംശിപ വൃക്ഷവും മാഷിന്റെ തോട്ടത്തില്‍ രാജവായി നില്‍ക്കുന്നു.

ഭൂമിയുടെ പച്ചപ്പ് നിലനീര്‍ത്തുകയും കീലോമീറ്ററോളം അന്തരീക്ഷ ശുദ്ധി വരുത്തുകയും ചെയ്യുന്ന നാഗലിഗം, ചന്ദന വേമ്പ്, ദേവദാരു, വള്ളിമന്ദാരം തുടങ്ങിയവയും ഇവിടെ പ്രധാനികളാണ്. അണലിവേഗം, വള്ളിപ്ലാവ്, പുളിഞ്ചക്ക, മലമരോട്ടി തുടങ്ങി എല്ല അപൂര്‍വ്വ ഔഷധങ്ങളുടെയും ഓര്‍ജിനല്‍ തന്റെ തോട്ടത്തില്‍ ഉണ്ട് എന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. സന്താന ഭാഗ്യം നല്‍കുന്ന വൃക്ഷങ്ങളും മാഷിന്റെ തോട്ടത്തില്‍ ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്.

Ads by Google
Wednesday 29 Mar 2017 08.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW