Thursday, June 29, 2017 Last Updated 4 Min 36 Sec ago English Edition
Todays E paper
Wednesday 29 Mar 2017 04.48 PM

സ്റ്റീഫന്‍ ഹോക്കിംഗ്‌സ് ബഹിരാകാശ യാത്രക്കൊരുങ്ങുന്നു

uploads/news/2017/03/94626/stephan.jpg

ലോകപ്രശസ്ത ശാത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ്‌സ് ബഹിരാകാശ യാത്രക്കൊരുങ്ങുന്നു. മോട്ടോര്‍ ന്യുറോണ്‍ ഡിസീസ് എന്ന അസുഖത്തെ തുടര്‍ന്നുള്ള ശാരീരിക വെല്ലുവിളികളെയെല്ലാം അതിജീവിച്ചാണ് അദ്ദേഹം ബഹിരാകാശ യാത്ര പോകാന്‍ തയ്യാറെടുക്കുന്നത്. ഇതിനായുള്ള പരിശീലനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

വിര്‍ജിന്‍ ഗ്രൂപ്പിന്റെ വിര്‍ജിന്‍ ഗാലറ്റിക് സ്‌പേസ് ക്രാഫ്റ്റിലാണ് ഹോക്കിംഗ്‌സ് ബഹിരാകാശ യാത്ര നടത്തുന്നത്. ബഹിരാകാശ യാത്രയ്ക്കുള്ള അവസരം ആവേശത്തോടെയാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആഗ്രഹമുണ്ടായിരുന്നെങ്കിലും തന്നെ ബഹിരാകാശത്ത് കൊണ്ടു പോകാന്‍ ആരെങ്കിലും തയ്യാറാകുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ വിര്‍ജിന്‍ ഗ്രൂപ്പ് അതിന് തയ്യാറായി. അവര്‍ സമ്മതം അറിയിച്ചപ്പോള്‍ അത്ഭുതമാണ് തോന്നിയത്. ഏറ്റവും വലിയ സന്തോഷം ഇതാണ്-അദ്ദേഹം പറഞ്ഞു. തന്റെ ശാരീരിക ന്യുനതകള്‍ മറികടന്ന് പ്രതിഭ തെളിയിച്ച ശാസ്ത്രജ്ഞനാണ് സ്റ്റീഫന്‍ ഹോക്കിംഗ്‌സ്.

Ads by Google
Wednesday 29 Mar 2017 04.48 PM
YOU MAY BE INTERESTED
TRENDING NOW