Sunday, July 15, 2018 Last Updated 4 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Mar 2017 04.13 PM

ചിരിയുടെ രാജാക്കന്മാര്‍

മലയാളികള്‍ക്ക് സുപരിചിതരായ സാജു നവോദയയും കൊല്ലം സുധിയും തങ്ങളുടെ വിശേഷങ്ങളുമായി...
uploads/news/2017/03/94622/comadyINW290317.jpg

അനവധി കോമഡി സ്‌കിറ്റുകളിലൂടെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച പാഷാണം ഷാജിയെയും കൊല്ലം സുധിയെയും ആരും മറക്കാനിടയില്ല. പൊട്ടിച്ചിരിപ്പിക്കുന്ന തമാശകള്‍ പറയുമ്പോഴും നമ്മെ ചിരിപ്പിക്കുമ്പോഴും ഇവര്‍ക്കുള്ളിലുള്ള ആത്മനൊമ്പരങ്ങളും നഷ്ടങ്ങളും കാണാതെ പോവുന്നുണ്ട്. കഴിവുറ്റ ഈ കലാകാരന്മാരുടെ ജീവിതത്തിലേക്കൊരു യാത്ര...

കാഴ്ച്ചക്കാരെ ഇത്രയേറെ ചിരിപ്പിച്ചൊരു കഥാപാത്രം ഈയടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. എന്തിനും ഏതിനും തലതിരിഞ്ഞ ഉത്തരം നല്‍കുന്ന പാഷാണം ഷാജിക്ക് ഇന്ന് ആരാധകരേറെയാണ്.

പാഷാണം ഷാജിയായെത്തിയപ്പോള്‍ സാജു നവോദയയെന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്് പോലും പ്രേക്ഷകര്‍ മറന്നു. അതാണൊരു കലാകാരന്റെ കഴിവ്.

ഇപ്പോള്‍ പാഷാണം ഷാജിയുടെ സാന്നിദ്ധ്യമില്ലാത്ത സിനിമകളും നന്നേ കുറവ്. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കുന്ന പാഷാണത്തിന്റെ വിശേഷങ്ങളിലേക്ക്...

പാഷാണം ഷാജി സാജു നവോദയയുടെ ജീവിതത്തിന് മുതല്‍ക്കൂട്ടായതെങ്ങനെ ?


പാഷാണം ഷാജി ഞാന്‍ ചെയ്തൊരു കഥാപാത്രത്തിന്റെ പേരാണ്. പെട്ടെന്നുണ്ടായൊരു കഥാപാത്രമാണത്. ഒരു കോമഡി പ്രോഗ്രാമിനിടയ്ക്ക് ഞങ്ങളുടെ ടീം പ്ലാന്‍ ചെയ്ത സ്‌കിറ്റ് മറ്റൊരു ടീം കളിച്ചു. പിന്നീട് ഞങ്ങളെന്ത് കളിക്കും എന്ന ചിന്തയുമായി നില്ക്കുമ്പോഴാണ് പാഷാണം ഷാജി മനസ്സിലെത്തുന്നത്.

എന്റെ നാട്ടില്‍ എനിക്ക് പരിചയമുള്ളൊരു പയ്യനുണ്ടായിരുന്നു. അവനെപ്പോഴും ബസ് സ്േറ്റാപ്പിനടുത്തുണ്ടാവും,അല്ലെങ്കില്‍ അതിനടുത്തുള്ള കടയില്‍. ആരെങ്കിലും വഴി ചോദിച്ച് അവനടുത്തെത്തിയാല്‍ അവനിഷ്ടമുള്ളൊരു സ്ഥലം ചൂണ്ടിക്കാണിക്കും. ആ പയ്യനെ ഞങ്ങളൊന്ന് വിപുലീകരിച്ചു.

അങ്ങനെയാണ് പാഷാണം ഷാജിയായത്. അതിന് ശേഷം പാഷാണം ഷാജിയുടെ ഏഴ് പാര്‍ട്ട് ഇറങ്ങി. പാഷാണം ഷാജി സ്പീക്കിംഗ് എന്ന പേരില്‍. അതിന് നല്ല ജനസ്വീകാര്യതയും ലഭിച്ചു.

കൊച്ചിന്‍ നവോദയയുടെ ഭാഗമായതെങ്ങനെ ?


ഒരിടയ്ക്ക് മിമിക്രിയൊക്കെ നിര്‍ത്തി ഞാന്‍ ജോലിക്ക് പോകാന്‍ തുടങ്ങി. എന്റെ ഭാര്യയ്ക്കാണെങ്കില്‍ മിമിക്രി രംഗത്തോടാണ് താല്പര്യം. മിമിക്രിക്ക് പോയാല്‍ മതിയെന്നാണ് അവള്‍ പറയാറ്. ആയിടയ്ക്കാണ് മനോജ് ഗിന്നസ് കൊച്ചിന്‍ നവോദയ എന്ന പേരില്‍ ഒരു മിമിക്രി ട്രൂപ്പ് തുടങ്ങുന്നത്.

അതില്‍ എന്റെ സുഹൃത്തായ പ്രശാന്ത് കാഞ്ഞിരമറ്റവുമുണ്ട്. മനോജ് ഗിന്നസ് ഒരിക്കല്‍ പ്രശാന്തിനോട് പറഞ്ഞു, മിമിക്രി ചെയ്യുന്നവരെ പരിചയമുണ്ടെങ്കില്‍ ട്രൂപ്പിലേക്ക് വിളിക്കണം.. അന്ന് അവനാദ്യം വിളിച്ചതെന്നെയാണ്.

അവന്‍ വിളിച്ചപ്പോഴേ ഞാന്‍ പറഞ്ഞു, മിമിക്രി പരിപാടി നിര്‍ത്തി, എനിക്ക് വേറെ ജോലി കിട്ടി. ഇപ്പോള്‍ ആവശ്യത്തിന് കാശും കിട്ടുന്നുണ്ട്, വീട്ടിലെ കാര്യങ്ങളും നന്നായി പോകുന്നുണ്ട്്. ഇനി ഞാന്‍ തിരിച്ചില്ല.

ഇതെല്ലാം കഴിഞ്ഞ് വൈകീട്ട്് വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്ക്ക് ഭക്ഷണം എടുത്ത് തരുന്നതിനൊക്കെ ഒരു പ്രത്യേകത. കാര്യമെന്താണെന്ന് ചോദിച്ചപ്പോള്‍ പ്രശാന്ത് വീട്ടില്‍ വന്ന കാര്യം അവള്‍ പറഞ്ഞു, അത് കേട്ടപ്പോഴേ ഞാന്‍ പറഞ്ഞു, പ്രശാന്തിന്റെ വീട്ടില്‍ തിന്നാനും കുടിക്കാനുമൊക്കെയുണ്ട്. നമ്മുടെ പോലെയല്ല.

എന്നിട്ടും ഭാര്യയെന്നെ നിര്‍ബന്ധിച്ചു. അവളുടെ നിര്‍ബന്ധമാണ് കൊച്ചിന്‍ നവോദയിലേക്ക് ഞാനെത്താന്‍ കാരണം. മഴവില്‍ മനോരമയിലെ കോമഡി പരിപാടിയിലൂടെയാണ് പാഷാണം ഷാജിയായത്.

പാഷാണം ഷാജിയാവുന്നതിന് മുന്‍പ് സ്‌റ്റേജ് ഷോയുമായി നടന്നിരുന്നൊരു കാലമുണ്ടായിരുന്നു. അക്കാലത്തൊന്നും എന്നെ ആരും അറിയില്ലായിരുന്നു. പിന്നീട് ചാനല്‍ ഷോയ്ക്കെത്തിയപ്പോഴാണ് ആള്‍ക്കാര്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. ചാനലില്‍ നിന്നും സിനിമയിലേക്കെത്തി. ഇപ്പോള്‍ ഏകദേശം മുപ്പത് സിനിമയോളം ചെയ്തു.

uploads/news/2017/03/94622/comadyINW290317a.jpg

Ads by Google
Loading...
TRENDING NOW