Monday, November 20, 2017 Last Updated 16 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Mar 2017 02.57 PM

ഈ മനുഷ്യന്റെ തലയുടെ വില 40 ലക്ഷം ഡോളര്‍: അമേരിക്ക പോലും ഭയക്കുന്ന മോസ്റ്റ് വാണ്ടഡ് സൈബര്‍ ക്രിമിനലിനേക്കുറിച്ച് ചില വെളിപ്പെടുത്തലുകള്‍

uploads/news/2017/03/94602/crim.jpg

ഇവ്‌ജെയിനി ബോഗോഷേ... അമേരിക്ക പോലും ഭയക്കുന്ന പേര്. മോസ്റ്റ് വാണ്ടഡഡ് സൈബര്‍ ക്രിമിനലായ ഇയാളെയാണ് ഇപ്പോള്‍ ലോകത്തിലേ ഏറ്റവും ബുദ്ധിയുള്ള തലയുടെ ഉടമായായി കണക്കാക്കുന്നുത്. 33 കാരനായ ബോഗോഷേയുടെ തലയ്ക്കിട്ടിരിക്കുന്ന വില 40 ലക്ഷം ഡോളറാണ്. ബോഗോഷേ എന്ന സൈബര്‍ ക്രിമിനല്‍ ആരാണെന്നു കണ്ടെത്താന്‍ തന്നെ അമേരിക്കയ്ക്ക് വര്‍ഷങ്ങള്‍ വേണ്ടി വന്നു. ലോകത്തിലെ പല സൈബര്‍ ക്രൈമുകളുടെയും പിന്നില പ്രവര്‍ത്തിച്ചത് ഇയാളുടെ ബുദ്ധിയായിരുന്നു. ലോകത്തു മുഴുവനായി 10 ലക്ഷത്തിലധികം കംമ്പ്യൂട്ടറുകള്‍ ഇയാളുടെ നിയന്ത്രണത്തിലുണ്ട് എന്നു പറയുന്നു. വിദേശത്തടക്കമുള്ള ബാങ്ക് അക്കൗണ്ടുകളില്‍ നിന്നു ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തിരിക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ച യാത്രകള്‍ നടത്തുന്നതു മൂലം ഇയാളെ പിടി കൂടാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇക്കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നടന്ന ഹാക്കിംങ് ഇയാളുടെ സഹായത്തോടെയാണ് എന്നു കരുതപ്പെടുന്നു. എന്നാല്‍ തങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ റഷ്യ ഇയാളെ ഒളിപ്പിച്ചിരിക്കുകയാണ് എന്നാണ് അമേരിക്കയുടെ വാദം. ലോകത്തിലുടനീളമുള്ള ബാങ്കുകളില്‍ നിന്നും ഇയാള്‍ പണം അടിച്ചു മാറ്റുന്നതു റഷ്യയ്ക്കു സന്തോഷകരമായ കാര്യമാണ് എന്നും അമേരിക്ക ആരോപിക്കുന്നു. കൂടാതെ റഷ്യന്‍ പാസ്‌പോര്‍ട്ടിലേത് എന്നു കരുതുന്ന ഇയാളുടെ ഏതാനം ചിത്രങ്ങള്‍ അമേരിക്ക പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ പുറത്തു വന്നത് ഇയാളുടെ യഥാര്‍ത്ഥ ചിത്രങ്ങളല്ല എന്ന വാദവും ഉയരുന്നു. ഓണ്‍ലൈനില്‍ ബോഗോഷേവ് എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ ആസറ്റിന്‍ പവേഴ്‌സിലെ ഡോ: എവിളിന്റെതാണ് എന്ന ആരോപണവുമുണ്ട്.

ഫ്രാന്‍സില്‍ രണ്ട് വില്ലകള്‍ സ്വന്തമായുള്ള ഇയാള്‍ക്ക് യൂറോപില്‍ ഉടനീളം കാറുകള്‍ സ്വന്തമായുണ്ട്. അനാപാ നഗരത്തില്‍ കരിങ്കടലിനു സമീപത്തുള്ള ഒരു റിസോര്‍ട്ടിലാണ് ഇയാള്‍ താമസിക്കുന്നത് എന്നും ഒരു കൂട്ടര്‍ പറയുന്നു. ഇവിടെ ഇയാള്‍ക്ക് എല്ലാ ആഡംബരങ്ങളോടും കൂടിയ ഒരു നൗകയുണ്ട് എന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ ഇവ്‌ജെയിനി ബോഗോഷേയുടെ ഒളിയിടത്തിന്റെ ഏഴ് അയലത്തു പോലും എത്താന്‍ അമേരിക്കാന്‍ ഉദ്യേസ്ഥര്‍ക്കു കഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ലോകത്തിലേ ഏറ്റവും ബുദ്ധിയുള്ള മനുഷ്യനായാണ് അമേരിക്ക ബോഗോഷേയെ കാണുന്നു.

Ads by Google
Wednesday 29 Mar 2017 02.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW