Wednesday, August 30, 2017 Last Updated 8 Min 17 Sec ago English Edition
Todays E paper
Wednesday 29 Mar 2017 01.16 PM

മരുഭൂമിയിലെ ജൈവ ജീവിതവുമായി രാജന്‍ ഫെഡറിക്ക്

uploads/news/2017/03/94575/gulf290317b.png

ദോഹ: രാജന്‍റെവില്ലയില്‍ വിളഞ്ഞ പച്ചകറിതോട്ടത്തിലെ കൊയ്ത്തുത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍ മടങ്ങിയത് കൈനിറയെ ജൈവപച്ചക്കറികളുമായി . നൂറുമേനിയുടെ നിറഞ്ഞ സന്തോഷത്തിലാണ് രാജന്‍ ഫെഡറിക്കും കുടുംബവും .ദോഹ അല്‍സദ്ദിലെ രാജന്‍ ഫ്രെഡറിക്കിന്റെ വില്ലയില്‍ വിളഞ്ഞ പച്ചകറികളില്‍ മത്തനും ,കുമ്പളത്തിന്‍റെയും വിസ്മയിപ്പിക്കുന്ന വളര്‍ച്ചയില്‍ .

സംശയം പ്രകടിപ്പിക്കുന്നവര്‍ക്കുമുന്പില്‍ തന്‍റെ ജൈവ കൃഷിയുടെപാഠങ്ങള്‍ പകരുകയാണ് രാജന്‍ ഫെഡറിക്ക്. കൃഷിയിടം ഖത്തര്‍ പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്നുള്ള വില്ലയിലെ വിളവെടുപ്പ് . പച്ചക്കറി കൃഷിയില്‍ അമ്മയാണ് രാജന് മാതൃക . കോട്ടയം നാഗംബടത്തുനിന്നും മണല്‍നാട്ടില്‍ പ്രവാസിയായികഴിയുംബോഴും സ്വന്തം വില്ലയില്‍ ജൈവകാര്ഷിക രീതികളുടെ പരീക്ഷണമായിരുന്നു ഒഴിവുവേളകള്‍ .

കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി രാജന്‍ ഫ്രെഡറിക്കിന്റെ വില്ലയില്‍ വിളയാത്ത പച്ചക്കറികളില്ല. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ രാജനും ഭാര്യ ആന്‍സിയും മക്കളുമെല്ലാം വില്ലയിലെ പച്ചക്കറി തോട്ടത്തില്‍ കൃഷിപ്പണിയില്‍ സജീവമാകും. യഥാസമയങ്ങളില്‍ വളവും വെള്ളവും ഒഴിക്കാനും ജൈവവളം ഉണ്ടാക്കാനുമെല്ലാം സഹായത്തിനായി ജോലിക്കാരുമുണ്ട്.

രാസവളങ്ങള്‍ ഉപയോഗിക്കാതെ വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ജൈവ വളം ഉപയോഗിച്ച് പൂര്‍ണമായും ജൈവകൃഷിരീതിയിലാണ് പച്ചക്കറി ഉത്പാദിപ്പിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറിലെ കമ്പനികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യ വികസന സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്ന രാജന്‍ ഫ്രെഡറികിന് ബിസിനസ്സിന്റെ സമ്മര്‍ദം ഇല്ലാതെയാകുന്നത് പച്ചക്കറിത്തോട്ടത്തിലെത്തുമ്പോഴാണ്.

പച്ചക്കറി മാത്രമല്ല അലങ്കാര ചെടികളും വ്യത്യസ്തങ്ങളായ പൂച്ചെടികളും ഇവിടെയുണ്ട്. നാല്‍പ്പത് കിലോയോളം തൂക്കമുള്ള മത്തങ്ങയും കുമ്പളവുമൊക്കെയാണ് ഇവിടെ കായ്ക്കുന്നത്. ദോഹയില്‍ മാത്രമല്ല നാട്ടിലും രാജന്‍ ഫ്രെഡറിക് കൃഷി ചെയ്യുന്നുണ്ട്. എറണാകുളം ചെലവന്നൂരില്‍ ഒരേക്കര്‍ സ്ഥലത്ത് നൂറിലധികം പച്ചക്കറി ഇനങ്ങളാണ് രാജന്‍ ഫ്രെഡറിക് കൃഷി ചെയ്യുന്നത്.

ഫേസ്ബുക്ക് കൂട്ടായ്മയായ കൃഷിയിടം ഖത്തറിന്റെ സജീവ അംഗം കൂടിയായ രാജന്റെ പച്ചക്കറിത്തോട്ടത്തിലെ ഇത്തവണത്തെ സീസണിലെ അവസാന വിളവെടുപ്പും കഴിഞ്ഞു. അടുത്ത സീസണിലേക്കുള്ള വിത്തുകള്‍ പാകപ്പെടുത്തുന്ന തയ്യാറെടുപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. പന്ത്രണ്ട് വര്‍ഷത്തെ വിളവെടുപ്പിലൂടെ ലഭിച്ച മുഴുവന്‍ പച്ചക്കറികളും സുഹൃത്തുക്കള്‍ക്ക് നല്‍കുകയാണ് പതിവ്.

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വില്ലയിലെത്തി ആവശ്യമുള്ള പച്ചക്കറി പറിച്ചെടുക്കാനുള്ള സ്വാതന്ത്ര്യവും രാജന്‍ ഫ്രെഡറിക് നല്‍കുന്നുണ്ട്. ഒരു സീസണില്‍ എഴുപതിനായിരം റിയാലിനടുത്ത് ചെലവ് വരുമെങ്കിലും പണത്തേക്കാള്‍ കൃഷിയോടും മണ്ണിനോടുമുള്ള സ്‌നേഹമാണ്. പ്രവാസ ഭൂമികയില്‍ രാജന്‍ ഫ്രെഡറിക്കിന്‍റെ പ്രയത്നം കാര്‍ഷിക വിജയഗാഥയാകുന്നത് .


മുഹമ്മദ്‌ ഷഫീക്ക് അറക്കല്‍

Ads by Google
Wednesday 29 Mar 2017 01.16 PM
YOU MAY BE INTERESTED
TRENDING NOW