Saturday, June 02, 2018 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 28 Mar 2017 03.24 PM

ഉണര്‍വ്വിനും ഉന്മേഷത്തിനും ഭാഗ്യത്തിനും രത്‌നധാരണം ഉത്തമം

uploads/news/2017/03/94261/jyothi280317.jpg

മനുഷ്യശരീരത്തിലും മനസിനും വളരെവേഗം ഊര്‍ജ്ജപ്രസരണം നടത്തുവാനും ശക്തമായ വ്യതിയാനം മനസില്‍ നിലനിര്‍ത്തുവാനും രത്‌നധാരണത്തിന് കഴിയും. രത്‌നധാരണം വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്.

നല്ല രീതിയിലുള്ള നിരീക്ഷണം അത്യന്താപേക്ഷിതമാണ്. ര്തനധാരണത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ചിട്ടയോടെ അനുഷ്ഠിച്ച് വിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ വിജയം സുനിശ്ചിതം.

ജീവിതത്തില്‍ എന്തു നേടണമെങ്കിലും ഉണര്‍വ്വും ഉന്മേഷവും ഭാഗ്യവും അത്യന്താപേക്ഷിതമാണ്. ഉണര്‍വ്വും ഉന്മേഷവും ഭാഗ്യവും എല്ലാം മനുഷ്യന് വിധിക്കപ്പെട്ടതാണ്. പക്ഷേ, അവയെ കണ്ടെത്താനും നിലനിര്‍ത്തിപ്പോകാനുമാണ് ഏറ്റവും ബുദ്ധിമുട്ട്.

ഉണര്‍വ്വുണ്ടാകണമെങ്കില്‍ നല്ല ചിന്തയുണ്ടാകണം. ഉന്മേഷമുണ്ടാകണമെങ്കില്‍ നല്ല ആരോഗ്യമുണ്ടാകണം. ഭാഗ്യമുണ്ടാകണമെങ്കില്‍ ദൈവാധീനമുണ്ടാകണം.

നല്ല ചിന്തയാണ് മനുഷ്യനെ നല്ലതിലേക്ക് നയിക്കുന്നതും നേട്ടങ്ങളിലേക്ക് അടുപ്പിക്കുന്നതും. നല്ല ചിന്തവേണമെങ്കില്‍ വളരുന്ന സാഹചര്യം, സഹകരണം, നല്ല ഊര്‍ജ്ജം, പ്രാര്‍ത്ഥന എല്ലാം കൂടി ഒത്തുചേരുമ്പോഴാണ് നല്ല ചിന്തയുണ്ടാകുന്നത്.

നല്ല രീതിയില്‍ ചിന്തിക്കുകയും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ജീവിതത്തില്‍ നല്ല വിജയം വന്നുചേരുന്നത്. മനോധൈര്യമാണല്ലോ മനുഷ്യനെ നല്ലതും ചീത്തയും ചെയ്യിക്കുന്നത്.

മനോധൈര്യമില്ലായ്മ മനുഷ്യനെ ഭയത്തിലും ദുഃഖത്തിലും ദാരിദ്ര്യത്തിലും എത്തിക്കുന്നു. ഇന്ന് സമൂഹത്തില്‍ ഒരു വിഭാഗം ആള്‍ക്കാര്‍ വളരെ ദുഃഖിതരും പലവിധത്തിലുള്ള പ്രശ്‌നങ്ങളില്‍പ്പെട്ട് വിഷമിക്കുന്നവരുമാണ്.

ഇതിനെല്ലാം കാരണം മറ്റൊന്നുമല്ല. നമ്മളിലുള്ള നമ്മളെ തിരിച്ചറിയാത്തതുകൊണ്ടാണ്. വെറുതെ ദുഃഖിച്ചിരുന്നിട്ട് എന്തുനേടാനാണ്? ഒന്നും നേടാന്‍ കഴിയില്ല.

ഈശ്വരനെ പൂര്‍ണ്ണമായും വിശ്വസിച്ച് നമ്മളുടെ കര്‍മ്മം ശരിയായി ചെയ്യാന്‍ കഴിഞ്ഞാല്‍ തീര്‍ച്ചയായും വിജയം വന്നുചേരും. നമ്മള്‍ നമ്മളെ നല്ല രീതിയില്‍ ചിട്ടപ്പെടുത്തണം. അത് കഴിയാതെ പോകുന്നത് വളരുന്ന സാഹചര്യവും മടിയും ഉത്തരവാദിത്വമില്ലായ്മയും കാരണമാണ്.

പണമില്ലാത്തവന്‍ വെറും പിണമാണെന്നുള്ളത് പരമമായ സത്യമാണ്. നമ്മള്‍ എന്തിന് ദുഃഖിക്കണം. ദൈവം നമുക്ക് എന്തെല്ലാം കഴിവുകളും അനുഗ്രഹവും തന്നാണ് മനുഷ്യജന്മം തന്നിരിക്കുന്നത്.

നമുക്ക് ആഗ്രഹങ്ങളില്ലെങ്കിലും ദൈവത്തിന് ആഗ്രഹമുണ്ട്, നമ്മളില്‍ ഓരോരുത്തരും വിജയിക്കണമെന്നും ഉന്നതങ്ങളില്‍ എത്തണമെന്നും. പക്ഷേ, അതിനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു എന്നുള്ളതാണ് സത്യം.

ഈ തിരിച്ചറിവുണ്ടാകണമെങ്കില്‍ ഒരു മനുഷ്യന് ഊര്‍ജ്ജമുള്ള മനസ്, നല്ല ആരോഗ്യം, പ്രാര്‍ത്ഥന, മനഃശുദ്ധി, ശരീരശുദ്ധി ഇവയുണ്ടാകണം. എ ങ്കില്‍ മാത്രമേ ദൈവം നിശ്ചയിച്ചിരിക്കുന്ന ഭാഗ്യാനുഭവങ്ങള്‍ നമ്മളില്‍ വന്നുചേരൂ. ഇതിന് ഏറ്റവും ഉത്തമമായ മാര്‍ഗം രത്‌നധാരണം തന്നെയാണ്.

മനുഷ്യശരീരത്തിലും മനസിനും വളരെവേഗം ഊര്‍ജ്ജപ്രസരണം നടത്തുവാനും ശക്തമായ വ്യതിയാനം മനസില്‍ നിലനിര്‍ത്തുവാനും രത്‌നധാരണത്തിന് കഴിയും. രത്‌നധാരണം വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്.

നല്ല രീതിയിലുള്ള നിരീക്ഷണം അത്യന്താപേക്ഷിതമാണ്. രത്‌നധാരണത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ ചിട്ടയോടെ അനുഷ്ഠിച്ച് വിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ വിജയം സുനിശ്ചിതം.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്

Ads by Google
Tuesday 28 Mar 2017 03.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW