Tuesday, September 12, 2017 Last Updated 0 Min 45 Sec ago English Edition
Todays E paper
Tuesday 28 Mar 2017 12.28 PM

ഫിലിം ഹീറോസും, പോപ്പ് ഗായകരും ഔട്ട്, യുവതലമുറയുടെ റോൾ മോഡൽസ് സ്പോർട്സ് താരങ്ങളും, മാതാപിതാക്കളും

uploads/news/2017/03/94222/eup280317c.jpg

സൂറിക്: സ്വിസ്സിലെ 14 – 24 പ്രായക്കാർക്കിടയിലെ ഇപ്പോഴത്തെ റോൾ മോഡൽസ് സ്പോർട്സ് താരങ്ങളും, സ്വന്തം മാതാപിതാക്കളുമാണ്. മുൻകാലത്തു ഈ സ്ഥാനം നിനിമയിലെ നായകനും, പോപ്പ് സിംഗറും ഒക്കെ കയ്യടക്കി വെച്ചിരുന്നിടത്താണ് ഇപ്പോഴത്തെ മാറ്റമെന്ന് ഇവിടുത്തെ ഒരു പ്രമുഖ പത്രം നടത്തിയ സർവേയിൽ തെളിയുന്നു.

മുൻ തലമുറയുടെ ഹീറോസിൽ ആദ്യ സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത് മൈക്കിൾ ജാക്‌സൺ, അർണോൾഡ് ഷ്വാർസ്നെഗർ, മഡോണ, ബ്രിട്ടനി സ്‌പിയേഴ്‌സ്, ലിയനാർഡോ ഡി കാപ്രിയോ, ജസ്റ്റിൻ ബീബർ തുടങ്ങിയ മ്യുസിക്, സിനിമ താരങ്ങളായിരുന്നു. എന്നാൽ സ്വിസ്സിലെ പുതു തലമുറക്കിടയിൽ മാതൃക ഹീറോ സ്ഥാനത്തു റോജർ ഫെഡറർ കഴിഞ്ഞേ ആരുമുള്ളൂ. തൊട്ടടുത്ത് റോൾ മോഡൽസ് സ്ഥാനത്തുള്ളത് സ്വന്തം മാതാപിതാക്കളാണ്. സ്നോ ബോർഡിലെ ലോക ചാമ്പ്യനും, ഒളിമ്പിക് ഗോൾഡ് മെഡലിസ്റ്റുമായ ലൗറി പോഡെൽ ആദ് ചിക്കോവ്, ഫുടബോൾ താരം ക്സെഡ്രൻ ഷക്കിരി എന്നിവരും പ്രിയപ്പെട്ട ഹീറോസ് തന്നെ.

സ്പോർട്സ്, ഫിറ്റ്നസ്, ഗ്ലാമർ, ഇറോട്ടിക്, ഹെൽത്തി ഫുഡ് ചിന്തകളുടെ കോമ്പിനേഷൻസിൽ നിന്നാണ് സ്പോർട്സ് താരങ്ങൾ യുവ തലമുറയുടെ റോൾ മോഡൽ സ്‌ഥാനത് ഒന്നാമതെത്തിയതെന്ന് സർവേ തെളിയിക്കുന്നു. ലോക ചാമ്പ്യൻ എന്ന ഇമേജ്, വിനയം, വിവാദങ്ങളിൽപ്പെടാതെയുള്ള ഫാമിലിമാൻ എന്ന പരിവേഷം, ഫിറ്റ്നസ്, സൗന്ദര്യം തുടങ്ങിയവയാണ് ഫെഡററെ മാതൃകയാക്കാൻ മിക്കവരെയും പ്രേരിപ്പിക്കുന്നത്. സാമ്പത്തികവും, സാമൂഹികപരവുമായ വിഷമകാലത്തും സ്പോർട്സിനു മറ്റു കാര്യങ്ങളേക്കാൾ യുവതലമുറ പ്രാധാന്യം കൊടുക്കുന്നു.

മാതാപിതാക്കൾ യുവതലമുറയുടെ റോൾമോഡൽ സ്ഥാനത്തു രണ്ടാമതെത്തിയതാണ് സർവേയിലെ അത്ഭുതം എന്നാണ് പത്രം പറയുന്നത്. തീവ്രവാദ ഭീകരത, ന്യുജെൻ മാതാപിതാക്കളുടെ ലിബറൽ സമീപനം, സാമ്പത്തിക, സാമൂഹ്യ അരക്ഷിതത്വം തുടങ്ങിയവയും മാതാപിതാക്കളിലേക്ക് യുവജനങ്ങളെ കൂടുതൽ അടുപ്പിച്ചു. സ്വന്തം വീടുകളിൽ കൂടുതൽ കാലം മാതാപിതാക്കളോടൊപ്പം കഴിയാൻ, വരുംകാലങ്ങളിൽ യുവതലമുറ തയ്യാറാകുമെന്നും സർവേ പറയുന്നു.

ടിജി മറ്റം

Ads by Google
Advertisement
Tuesday 28 Mar 2017 12.28 PM
YOU MAY BE INTERESTED
TRENDING NOW