Sunday, August 13, 2017 Last Updated 7 Min 45 Sec ago English Edition
Todays E paper
Sunday 26 Mar 2017 01.37 AM

അമൂല്യമായ ചരിത്ര സമാഹാരം

uploads/news/2017/03/93388/book2.jpg

കേരളത്തെ സംബന്ധിച്ച ധാരാളം ചരിത്ര പുസ്‌തകങ്ങള്‍ ലഭ്യമാണ്‌. ആധികാരികമായി തയാറാക്കിയതും കേട്ടു കേള്‍വി വച്ചു തയ്യാറാക്കിയതുമായതാണ്‌ അവ. എന്നാല്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുറത്തിറക്കിയ മൂന്നാം കേരള ചരിത്ര കോണ്‍ഫറന്‍സ്‌ പ്രബന്ധങ്ങളുടെ സമാഹാരം ഇതില്‍ നിന്നൊക്കെ വ്യത്യസ്‌തമാണ്‌. 2015ല്‍ കോട്ടയത്തു നടന്ന കേരള ചരിത്ര പഠന കോണ്‍ഗ്രസില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ തെരഞ്ഞെടുത്തവയുടെ സമാഹാരമാണിത്‌.
ചരിത്ര പഠന രംഗത്തെ പുതു തലമുറക്കാരടക്കം ധാരാളം വിദഗ്‌ധര്‍ ഇതില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നു. പ്രാചീന കേരളം, മധ്യകാല കേരളം, ആധുനിക കേരളം, ചരിത്രത്തിലെ പുതിയ പ്രവണതകള്‍, വിദ്യാഭ്യാസ ചരിത്രം, സ്‌ത്രീ എന്നീ ആറു ഭാഗങ്ങളിലായി 92 പ്രബന്ധങ്ങളാണ്‌ ഇതിലെ ഉള്ളടക്കം. കേരളചരിത്രത്തെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്കും ചരിത്ര കുതുകികള്‍ക്കും ഒരേ പോലെ പ്രയോജനപ്രദമാണ്‌ ഈ ഈടുറ്റ ഗ്രന്ഥം.

മൂന്നാം കേരള ചരിത്ര പഠന കോണ്‍ഗ്രസ്‌ പ്രബന്ധങ്ങള്‍
നാഷണല്‍ ബുക്ക്‌ സ്‌റ്റാള്‍, കോട്ടയം
വില: 920 രുപ

Ads by Google
Sunday 26 Mar 2017 01.37 AM
YOU MAY BE INTERESTED
TRENDING NOW